ദക്ഷിണ മേഖലാ അന്തർസർവകലാശാല പുരുഷ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 21-ന് തുടങ്ങും
ദക്ഷിണ മേഖലാ അന്തർസർവകലാശാല പുരുഷ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 21-ന് തുടങ്ങും. കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്, സെന്റ് ജോസഫ് ദേവഗിരി കോളേജ് കോഴിക്കോട്, എം.എ.എം.ഒ. കോളജ് മുക്കം എന്നിവിടങ്ങളിലാണ് വേദി. നൂറോളം ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ ആദ്യ റൗണ്ട് മത്സരങ്ങൾ 21 മുതൽ 24 വരെയും ക്വാർട്ടർ ഫൈനൽ യോഗ്യതാ മത്സരങ്ങൾ 25-നും നടക്കും. അഖിലേന്ത്യാ മത്സരങ്ങളിലേക്ക് യോഗ്യരാകുന്ന നാല് ടീമുകളുടെ ലീഗ് മത്സരങ്ങൾ 26 മുതൽ 28 വരെ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ദക്ഷിണേന്ത്യയിലെ മികച്ച ടീമുകളായ കാലിക്കറ്റ്, കേരള, കണ്ണൂർ, എം.ജി., എസ്.ആർ.എം. ( ചെന്നൈ ), മദ്രാസ്, അണ്ണാമലൈ, പോണ്ടിച്ചേരി, ഹിന്ദുസ്ഥാൻ മുതലായ സർവകലാശാലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം 21-ന് വൈകീട്ട് അഞ്ചു മണിക്ക് സർവകലാശാലാ സ്റ്റേഡിയത്തിൽ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ നിർവഹിക്കും. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിക്കും. സിൻഡിക്കേറ്റംഗങ്ങൾ മുൻ ഫുട്ബോൾ താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ അറിയിച്ചു.
പി.ആർ. 1825/2024
പരീക്ഷാ അപേക്ഷ
വയനാട് ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്‍മെന്റിലെ ഒന്നാം വർഷ – (2023, 2024 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ്ടെക് നോളജി, (2022 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 16 വരെയും 190/- രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി ഒന്ന് മുതൽ ലഭ്യമാകും.
ഒന്നാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എം.എഡ്. ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 15 വരെയും 190/- രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി ഒന്ന് മുതൽ ലഭ്യമാകും.
മൂന്നാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) രണ്ടു വർഷ ബി.പി.എഡ്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 15 വരെയും 190/- രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി ഒന്ന് മുതൽ ലഭ്യമാകും.
പി.ആർ. 1826/2024
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ എം.ബി.എ. ഐ.എഫ്., എം.ബി.എ. എച്ച്.സി.എം. ജൂലൈ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബി.എം.എം.സി. ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 1827/2024