ഹജ്ജ് 2025 : സ്‌റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025-ലെ ഹജ്ജിന് യാത്രയാകുന്ന ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും സ്‌റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ (നേരത്തേ ഖാദിമുല്‍ ഹുജ്ജാജ്) സേവനം ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള കേന്ദ്ര/കേരള സർക്കാർ ഉദ്യോഗസ്ഥരില്‍ നിന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പര്‍ 20 പ്രകാരം അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.hajcommittee.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ മുഖേനയാണ് സമര്‍പ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷ നിശ്ചിത യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം 2025 ജനുവരി 4നകം സമര്‍പ്പിക്കേണ്ടതാണ്.

കേന്ദ്ര/ സംസ്ഥാന സർക്കാർ സർവ്വീസിലുള്ള സീനിയര്‍ ഓഫീസ്സർമാർ (ക്ലാസ്സ് എ) അപേക്ഷിക്കാന്‍ അര്‍ഹരല്ല. അപേക്ഷകർക്ക് 2026 ജനുവരി 15 വരെയെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം. പ്രായം 2025 ജനുവരി 4ന് 50 വയസ്സ് കവിയരുത്. (04-01-1975നോ അതിന് ശേഷമോ ജനിച്ചവർ).

അംഗീകൃത യൂനിവേഴ്സിറ്റിയിൽ നിന്നുള്ള ഡിഗ്രിയാണ് മിനിമം വിദ്യാഭ്യാസ യോഗ്യത. മുമ്പ് ഹജ്ജോ ഉംറയോ ചെയ്തവരായിരിക്കണം. ഹജ്ജ്/ഉംറ വിസ രേഖ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും, പിന്നീട് ഹാജരാക്കുകയും ചെയ്യേണ്ടതാണ്.

നിശ്ചിത യോഗ്യതയുള്ള അപേക്ഷകർക്ക് കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷയും, തുടർന്ന് ഇന്റർവ്യൂ നടത്തിയുമാണ് തെരഞ്ഞെടുപ്പ് നടത്തുക. ഓൺലൈനിൽ സമര്‍പ്പിച്ച അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും നിശ്ചിത യോഗ്യതകളുടെ ഒറിജിനലും പകര്‍പ്പും വകുപ്പു മേധാവിയുടെ എന്‍.ഒ..സി.യും സഹിതം ഇന്‍ന്‍റര്‍വ്യുവിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിക്കുന്ന മുറക്ക് ഹാജരാവേണ്ടതാണ്.

വിശദ വിവരങ്ങള്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സർക്കുലർ നമ്പർ 20 പരിശോധിക്കുക.

error: Content is protected !!