കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

രാമചന്ദ്രൻ മൊകേരിയെ അനുസ്മരിച്ചു

കാലിക്കറ്റ് സർവകലാശാലാ മലയാള – കേരള പഠനവകുപ്പിന്റെയും നാടകക്കൂട്ടം ക്യാമ്പസ് തീയേറ്ററിന്റെയും ആഭിമുഖ്യത്തിൽ രാമചന്ദ്രൻ മൊകേരി അനുസ്മരണവും നാടകാവതരണവും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ചലച്ചിത്ര നടനും നാടക പ്രവർത്തകനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. ജനകീയ നാടക വേദിയുടെ വക്താവും വിപ്ലവ തീഷ്ണത മനസ്സിൽ കൊണ്ടുനടന്ന ആക്റ്റിവിസ്റ്റുമായിരുന്നു രാമചന്ദ്രൻ മൊകേരിയെന്ന് അദ്ദേഹം അഭിപ്രായപെട്ടു. പ്രൊഫ. ഗോപിനാഥ് കോഴിക്കോട് അനുസ്മരണ പ്രഭാഷണം നടത്തി. നാടകത്തിലും രചനയിലും പൂർണമായ സമർപ്പണമായിരുന്നു മൊകേരിയുടെതെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാല മലയാള – കേരള പഠനവകുപ്പ് മേധാവി ഡോ. ആർ.വി.എം. ദിവാകരൻ അധ്യക്ഷത വഹിച്ചു. നാടക പ്രവർത്തകനും നാടകക്കൂട്ടം കൺവീനറുമായ രവി പുത്തലത്ത് സ്വാഗതം പറഞ്ഞു. സെക്രട്ടറി ഷാജി വലിയാട്ടിൽ നന്ദി പറഞ്ഞു. തുടർന്ന് നോബൽ സമ്മാന ജേതാവായ ഇറ്റാലിയൻ നാടകകൃത്ത് ദാരിയോ ഫോയുടെ ” അരാജകവാദിയുടെ അപകട മരണം ” എന്ന നാടകം അരങ്ങേറി. ഡോ. എൽ. തോമസ്കുട്ടി സംവിധാനം നിർവഹിച്ച നാടകത്തിൽ അദ്ദേഹത്തോടൊപ്പം ദാമോദർ പ്രസാദ്, ഡോ. പി. ശിവപ്രസാദ്, ഡോ. പി. നിധിന്യ, ഗിരീഷ് മണ്ണൂർ, അതുലൻ, കെ.ടി. പ്രവീൺ, ശ്രീലക്ഷ്മി മങ്ങാട്ട്, അഭിരാം കൃഷ്ണ എന്നിവർ കഥാപാത്രങ്ങളായി അരങ്ങത്തെത്തി. പ്രൊഫ. ഗോപിനാഥ്‌ കോഴിക്കോട് ദീപ നിയന്ത്രണം നിർവഹിച്ചു. ഡോ. പി. സോമനാഥൻ രംഗപടം ഒരുക്കി. അനൂപ് ഉണ്ണികൃഷ്ണൻ സംഗീത സംവിധാനവും പ്രവീൺ പ്രകാശ് കലാ – സംവിധാനവും നിർവഹിച്ചു.

പി.ആർ. 40/2025

പരീക്ഷ

ഒന്നാം സെമസ്റ്റർ ( 2022 പ്രവേശനം മുതൽ ) രണ്ടു വർഷ ബി.പി.എഡ്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 10-ന് തുടങ്ങും.

ഒന്നാം സെമസ്റ്റർ ( 2021 മുതൽ 2023 വരെ പ്രവേശനം ) എം.എസ് സി. ബയോടെക്നോളജി ( നാഷണൽ സ്ട്രീം ) ഡിസംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഫെബ്രുവരി 10-ന് തുടങ്ങും. കേന്ദ്രം : ബയോടെക്നോളജി പഠനവകുപ്പ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 41/2025

പുനർമൂല്യനിർണയഫലം

സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ( 2012 സ്‌കീം ) ബി.ആർക്. സെപ്റ്റംബർ 2023 ഒറ്റത്തവണ പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 42/2025

error: Content is protected !!