കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Copy LinkWhatsAppFacebookTelegramMessengerShare

ചരിത്ര സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠനവിഭാഗം സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന് ബുധനാഴ്ച തുടക്കമാകും. കേരള ചരിത്രരചനയിലെ സമീപകാല പ്രവണതകള്‍ എന്നാണ് വിഷയം. സര്‍വകലാശാലാ സെമിനാര്‍ ഹാളില്‍ രാവിലെ 9.30-ന് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. നെതര്‍ലാന്റിലെ ലെയ്ഡന്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ ഡോ. മഹമൂദ് കൂരിയ മുഖ്യപ്രഭാഷണം നടത്തും. 5-ന് വൈകീട്ട് 5.30-ന് സമാപിക്കും.      പി.ആര്‍. 2/2023

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എസ് സി. ബയോകെമിസ്ട്രി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.       പി.ആര്‍. 3/2023

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.എഫ്.ടി. ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എ. സാന്‍സ്‌ക്രിറ്റ് സാഹിത്യ (സ്‌പെഷ്യല്‍), സോഷ്യോളജി ഏപ്രില്‍ 2022 പരീക്ഷകളുടെയും  രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2021 (വിത്‌ഹെല്‍ഡ്) പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ലോജിസ്റ്റിക് മാനേജ്‌മെന്റ് നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.      

ദിശ’ ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനത്തില്‍
കാലിക്കറ്റ് സര്‍വകലാശാലയും

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ‘ദിശ’ പ്രദര്‍ശനമേളയില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ സ്റ്റാളും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലുള്ള 60-ലേറെ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന പരിപാടി കോഴിക്കോട് ബീച്ചിലാണ് നടക്കുന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസന്റ് കൗണ്‍സലിങ് സെല്ലുമായി ചേര്‍ന്ന് ഉപരി പഠനസാധ്യതകളെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കുകയാണ് ലക്ഷ്യം. കോഴ്സുകള്‍, ഫീസുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, പ്രവേശനം, തൊഴില്‍ സാധ്യതകള്‍ എന്നിവയെല്ലാം അറിയാനാകും. സ്‌കൂളുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാം. രാവിലെ ഒമ്പതിന് തുടങ്ങുന്ന പ്രദര്‍ശനം വൈകീട്ട് അഞ്ചരക്ക് അവസാനിക്കും. കാലിക്കറ്റിന് കീഴിലെ അഫിലിയേറ്റഡ് കോളേജുകള്‍, പുതുതലമുറ കോഴ്സുകള്‍, സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജ്, കാമ്പസിലെ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകള്‍, വിദൂരവിദ്യാഭ്യാസ വിഭാഗം എന്നിവയെല്ലാം പരിചയപ്പെടുത്തുന്നതിനായി സര്‍വകലാശാലാ പ്രവേശന ഡയറക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ സ്റ്റാളിലുണ്ട്.

error: Content is protected !!