പരീക്ഷ മാറ്റി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി/ സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്റ് (വിത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലറ്റിക്‌സ്) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2024, മൂന്നാം സെമസ്റ്റര്‍ എം.വോക്. ഇന്‍ മള്‍ട്ടിമീഡിയ/അപ്ലൈഡ് ബയോടെക്‌നോളജി/ സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്റ് (വിത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലറ്റിക്‌സ്) നവംബര്‍ 2024, നവംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

ഗ്രേസ് മാര്‍ക്ക്

അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ ബി.വോക്. പ്രോഗാമുകളില്‍ എന്‍.സി.സി., സ്‌പോര്‍ട്‌സ്, ആര്‍ട്‌സ് മുതലായവയില്‍ ഒന്ന് മുതല്‍ നാല് വരെ സെമസ്റ്ററുകളില്‍ ഗ്രേസ് മാര്‍ക്കിനര്‍ഹരായിട്ടുള്ളവര്‍ പരീക്ഷാഭവനിലെ അതത് ബ്രാഞ്ചുകളില്‍ അപേക്ഷ നല്‍കണം. ഗ്രേസ് മാര്‍ക്ക് കണക്കാക്കാന്‍ സ്റ്റുഡന്റ് പോര്‍ട്ടലിലെ ഗ്രേസ് മാര്‍ക്ക് പ്ലാനര്‍ സൗകര്യം ഉപയോഗിക്കാം. അവസാന തീയതി ജനുവരി 28.

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജിലെ നാല്, ആറ് സെമസ്റ്റര്‍ ബി.ടെക്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2025 പരീക്ഷകള്‍ക്കും എട്ടാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷക്കും പിഴയില്ലാതെ 30 വരെയും 190 രൂപ പിഴയോടെ ഫെബ്രുവരി നാല് വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. ലിങ്ക് 17 മുതല്‍ ലഭ്യമാകും.

നാലാം സെമസ്റ്റര്‍ യു.ജി. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2025 പരീക്ഷകള്‍ക്ക് പിഴയില്ലാതെ 31 വരെയും 190 രൂപ പിഴയോടെ ഫെബ്രുവരി ആറ് വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ലിങ്ക് 18 മുതല്‍ ലഭ്യമാകും.

സര്‍വകലാശാലാ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റര്‍ പി.ജി. (സി.സി.എസ്.എസ്.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2025 പരീക്ഷകള്‍ക്ക് പിഴയില്ലാതെ 28 വരെയും പിഴയില്ലാതെ ഫെബ്രുവരി നാല് വരെയും അപേക്ഷിക്കാം. ലിങ്ക് 15 മുതല്‍ ലഭ്യമാകും.

സര്‍വകലാശാലാ നിയമപഠനവകുപ്പിലെ വിദ്യാര്‍ഥികള്‍ക്കുള്ള നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2025 പരീക്ഷക്ക് പിഴയില്ലാതെ 27 വരെയും 190 രൂപ പിഴയോടെ 31 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ലിങ്ക് 15 മുതല്‍ ലഭ്യമാകും.

പരീക്ഷ മാറ്റി

ജനുവരി 15-ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എ. മലയാളം റഗുലര്‍ നവംബര്‍ 2024 പരീക്ഷ ജനുവരി 20-ലേക്ക് മാറ്റി. മറ്റുപരീക്ഷകള്‍ക്ക് മാറ്റമില്ല.

പരീക്ഷ

സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജിലെ നാല്, ആറ് സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2024 സപ്ലിമെന്ററി പരീക്ഷകള്‍ യഥാക്രമം ഫെബ്രുവരി 10, 11 തീയതികളില്‍ തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

error: Content is protected !!