വനിതാ ബാസ്‌കറ്റ് ബോള്‍
അഖിലേന്ത്യാ മത്സരത്തിന് കാലിക്കറ്റ്
ചെന്നൈയില്‍ നടക്കുന്ന ദക്ഷിണമേഖല അന്തര്‍സര്‍വകലാശാലാ വനിതാ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല് മത്സരങ്ങളില്‍ വിജയിച്ച കാലിക്കറ്റ് അഖിലേന്ത്യാ മത്സരത്തിന് യോഗ്യത നേടി. 30 മുതല്‍ കുരുക്ഷേത്ര സര്‍വകലാശാലയിലാണ് അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പ്. ഒസ്മാനിയ (59-29), ഹിന്ദുസ്ഥാന്‍ (69-66), വെല്‍സ് (68-59), ജെയിന്‍ (67-64) സര്‍വകലാശാലകളെ പരാജയപ്പെടുത്തിയാണ് കാലിക്കറ്റിന്റെ കുതിപ്പ്. അവസാന റൗണ്ട് മത്സരങ്ങള്‍ ഞായറാഴ്ച നടക്കും. ടീം അംഗങ്ങള്‍: അലീന സെബി, അല്‍ന, എല്‍ന, ആന്‍ മേരി, ദിവ്യ സാം, ലക്ഷ്മി രാജ് (സെന്റ് ജോസഫ്സ് ദേവഗിരി കോഴിക്കോട്), നിയ, നീതു, ജോസ്ലറ്റ് (ജി.സി.പി.ഇ. കോഴിക്കോട്), അഞ്ജു, അലീന (നൈപുണ്യ കോളേജ് കൊരട്ടി), അനഘ (പ്രോവിഡന്‍സ് കോളേജ് കോഴിക്കോട്). പരിശീകര്‍: പി.സി. ആന്റണി, ജോണ്‍സണ്‍ തോമസ്. മാനേജര്‍: ലതിക രാജ്.
ഫോട്ടോ- അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ വനിതാ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയ കാലിക്കറ്റ് സര്‍വകലാശാലാ ടീം. പി.ആര്‍. 20/2023
അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍
റിഫ്രഷര്‍ കോഴ്‌സ്
കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്കായി അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. ജനുവരി 18 മുതല്‍ 31 വരെ നടക്കുന്ന കോഴ്‌സിലേക്ക് 13 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ സൗകര്യം lpa എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0494 2407350, 7351. പി.ആര്‍. 21/2023
ലൈബ്രേറിയന്‍, സിസ്റ്റം മാനേജര്‍ നിയമനം
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ ലൈബ്രേറിയന്‍, സിസ്റ്റം മാനേജര്‍ തസ്തികകളിലെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 17-ന് കോളേജില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍. പി.ആര്‍. 22/2023
മുടങ്ങിയ ബിരുദപഠനം എസ്.ഡി.ഇ.-യില്‍ തുടരാം
കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളില്‍ 2017 മുതല്‍ 2020 വരെ വര്‍ഷങ്ങളില്‍ ബിരുദ പഠനത്തിനു ചേര്‍ന്ന് അഞ്ചാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതി പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി ആറാം സെമസ്റ്ററില്‍ പ്രവേശനം നേടി പഠനം തുടരാനവസരം. താല്‍പര്യമുള്ളവര്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള രേഖകള്‍ സഹിതം എസ്.ഡി.ഇ. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്. ഫോണ്‍ 0494 2407357, 2400288. പി.ആര്‍. 23/2023
പരീക്ഷ റദ്ദാക്കി
2022 ഡിസംബര്‍ 13-ന് നടത്തിയ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.എസ് സി. ബയോകെമിസ്ട്രി ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ കോര്‍ കോഴ്‌സ് ബയോമോളിക്യൂള്‍സ്-1 പേപ്പര്‍ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ പിന്നീട് നടത്തും. പി.ആര്‍. 24/2023
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷ 16-ന് തുടങ്ങും.
അഞ്ചാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ നവംബര്‍ 2018 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 1-ന് തുടങ്ങും. പി.ആര്‍. 25/2023
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 27 വരെയും 9 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പി.ആര്‍. 26/2023
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ് ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം.
സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. (രണ്ടു വര്‍ഷം) നവംബര്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 27/2023
ബി.ടെക്. പരീക്ഷാ കേന്ദ്രം
മൂന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷാ കേന്ദ്രം സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. എല്ലാ വിദ്യാര്‍ത്ഥികളും സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ പരീക്ഷക്ക് ഹാജരാകണം. പി.ആര്‍. 28/2023
ഫോട്ടോ
മാംഗളൂര്‍ സര്‍വകലാശാലയില്‍ നടക്കുന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ പുരുഷ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച കാലിക്കറ്റ് സര്‍വകലാശാലാ ടീം. ഖേലോ ഇന്ത്യാ ചാമ്പ്യന്‍ഷിപ്പിനും കാലിക്കറ്റ് ടീം യോഗ്യത നേടി. പി.ആര്‍. 29/2023