കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

റിസർച്ച് അസിസ്റ്റന്റ്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ; വാക് – ഇൻ – ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈന് കീഴിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് ഫണ്ട് ചെയ്യുന്ന പ്രോജക്ടിലേക്ക് – റിസർച്ച് അസിസ്റ്റന്റ് ( പാർട്ട് ടൈം / ഫുൾ ടൈം ), ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ( ഫുൾ ടൈം ) തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനു ള്ള വാക് – ഇൻ – ഇന്റർവ്യൂ ഫെബ്രുവരി 17-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ നടക്കും. ഒരു വർഷമാണ് കാലാവധി. ഓരോ ഒഴിവ് വീതമാണുള്ളത്. ഫിസിക്കൽ എജ്യൂക്കേഷനിലോ മറ്റേതെങ്കിലും സോഷ്യൻ സയൻസ് വിഷയങ്ങളിലോ ഉള്ള (മിനിമം 55 %) പി.ജി. ഇരു തസ്തികകൾക്കും ആവശ്യമാണ്. റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് നെറ്റ് / എം.ഫിൽ. / പി.എച്ച്.ഡി. യോഗ്യതയും വേണം. താത്പര്യമുള്ളവർക്ക് ബയോഡാറ്റയും ഫോൺ നമ്പറും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും പ്രോജക്ട് കോ – ഓർഡിനേറ്റർക്ക് (ഡോ. വി.പി. സക്കീർ ഹുസൈൻ) ഇ – മെയിൽ ചെയ്യാം. അവസാന തീയതി ഫെബ്രുവരി 15. വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ. 

പി.ആർ. 154/2025

വിജ്ഞാപനം റദ്ദാക്കി

കാലിക്കറ്റ് സർവകലാശാലയിൽ ഡ്രൈവർ – കം – ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള 16.01.2025 തീയതിയിലെ 228822/AD-C-ASST-2/2024/Admn നമ്പർ വിജ്ഞാപനം വൈസ് ചാൻസിലറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റദ്ദാക്കി.

പി.ആർ. 155/2025

പ്രാക്ടിക്കൽ പരീക്ഷ

ബി.വോക്. മൾട്ടി മീഡിയ (സെന്റ് മേരീസ് കോളേജ് തൃശ്ശൂർ), ബി.വോക്. ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ (എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ കൊടുങ്ങല്ലൂർ) – അഞ്ചാം സെമസ്റ്റർ ( 2022 ബാച്ച് ) നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 13, 15 തീയതികളിലും മൂന്നാം സെമസ്റ്റർ ( 2023 ബാച്ച് ) നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 20, 22 തീയതികളിലും തുടങ്ങും.

ഒന്നാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ നവംബർ 2024 സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 12-ന് നടക്കും. കേന്ദ്രം : മജ്‌ലിസ് ആർട്സ് ആന്റ് സയൻസ് കോളേജ്, പുറമണ്ണൂർ. വിശദമായ സമയ ക്രമം വെബ്സൈറ്റിൽ.

പി.ആർ. 156/2025

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റർ ( CBCSS PG ) എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.

പി.ആർ. 157/2025

error: Content is protected !!