Monday, July 14

മാനസിക വൈകല്യമുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് : മാനസിക വൈകല്യമുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കാട്ടൂര്‍ തെക്കേക്കണ്ടി മീത്തല്‍ സൈതലവി (75) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടേകാലോടെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

കഴിഞ്ഞ ഓഗസ്റ്റില്‍ മാനസിക വൈകല്യമുള്ള കുട്ടിയെ വീട്ടില്‍ വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു സൈതലവി.

error: Content is protected !!