Sunday, August 17

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എം.എഡ്. ജൂലൈ 2025, ലോ കോളേജുകളിലെ മൂന്നാം സെമസ്റ്റർ ( 2022 പ്രവേശനം മുതൽ ) എൽ.എൽ.എം. ജൂൺ 2025 – റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190/- രൂപ പിഴയോടെ മാർച്ച് മൂന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് യഥാക്രമം 10, 11 തീയതികൾ മുതൽ ലഭ്യമാകും.

പി.ആർ. 159/2025

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ( CBCSS ) എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി ഏഴിന് നടക്കും.

മൂന്നാം സെമസ്റ്റർ ബി.വോക്. ഓർഗാനിക് ഫാമിംഗ് (മലബാർ ക്രിസ്ത്യൻ കോളേജ് കോഴിക്കോട്), ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി (സെന്റ് മേരീസ് കോളേജ് തൃശ്ശൂർ) നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ഫെബ്രുവരി ആറ്, 10 തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 160/2025

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.പി.എഡ്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.

പി.ആർ. 161/2025

error: Content is protected !!