
രജിസ്ട്രാർക്ക് യാത്രയയപ്പ്
രജിസ്ട്രാർ പദവിയിൽ ഈ മാസം 12-ന് കാലാവധി പൂർത്തിയാക്കുന്ന ഡോ. ഇ.കെ. സതീഷിന് കാലിക്കറ്റ് സർവകലാശാലാ 11-ന് യാത്രയയപ്പ് നൽകും. വൈകീട്ട് മൂന്ന് മണിക്ക് ഇ.എം.എസ്. സെമിനാർ കോംപ്ലക്സിലാണ് പരിപാടി. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സിൻഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും. സർവകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവകുപ്പിൽ പ്രൊഫസറായിരിക്കെ രജിസ്ട്രാറായ ഡോ. സതീഷ് ഇതേ പദവിയിലേക്കാണ് തിരികെ പോകുന്നത്.
പി.ആർ. 177/2025
എൻ.എസ്.എസ്. അവാർഡ് വിതരണം
കാലിക്കറ്റ് സർവകലാശാലയിലെ മികച്ച എൻ.എസ്.എസ്. യൂണിറ്റുകൾ / കോളേജുകൾ, പ്രോഗ്രാം ഓഫീസർമാർ, വളണ്ടിയർമാർ എന്നിവർക്കുള്ള 2023 – 24 വർഷത്തെ സർവകലാശാലാ തല എൻ.എസ്.എസ്. അവാർഡ് വിതരണവും എൻ.എസ്.എസ്. ഓഫീസേഴ്‌സ് മീറ്റും ഫെബ്രുവരി 14-ന് നടക്കും. രാവിലെ 10 മണിക്ക് ഇ.എം.എസ്. സെമിനാർ കോംപ്ലക്സിലാണ് പരിപാടി. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസഥാന എൻ.എസ്.എസ്. ഓഫീസർ ഡോ. ആർ.എൻ. അൻസർ മുഖ്യാതിഥിയാകും.
പി.ആർ. 178/2025
പി.എച്ച്.ഡി. പ്രവേശനം 2024
ലേറ്റ് രജിസ്‌ട്രേഷൻ
കാലിക്കറ്റ് സർവകലാശാലാ പി.എച്ച്.ഡി. പ്രവേശനത്തിന് ( 2024 ) ഓൺലൈനായി ലേറ്റ് രജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള സമയം ഫെബ്രുവരി 20-ന് വൈകീട്ട് അഞ്ച് മണി വരേയ്ക്ക് നീട്ടി. ഫോൺ : 0494 2407016, 2407017.
പി.ആർ. 179/2025
ബി.ആർക്. തീസീസ് സമർപ്പണം
പത്താം സെമസ്റ്റർ ബി.ആർക്. ( 2017 പ്രവേശനം മുതൽ ) ഏപ്രിൽ 2025, ( 2015, 2016 പ്രവേശനം ) ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ തീസീസ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 20 വരേയ്ക്ക് നീട്ടി. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള തീയതിയിൽ മാറ്റമില്ല.
പി.ആർ. 180/2025
പരീക്ഷാ അപേക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ (PG – CCSS – 2021 മുതൽ 2023 വരെ പ്രവേശനം) എം.എ., എം.എസ് സി., എം.കോം., എം.ബി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.സി.ജെ., എം.ടി.എ., എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. റേഡിയേഷൻ ഫിസിക്സ്, എം.എസ് സി. ഫിസിക്സ് ( നാനോ സയൻസ് ), എം.എസ് സി. കെമിസ്ട്രി ( നാനോ സയൻസ് ) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 190/- രൂപ പിഴയോടെ മാർച്ച് മൂന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 12 മുതൽ ലഭ്യമാകും.
തൃശ്ശൂർ ഗവ. ഫൈൻ ആർട്സ് കോളേജിലെ ഒന്നാം വർഷ ബി.എഫ്.എ., ബി.എഫ്.എ. ഇൻ ആർട് ഹിസ്റ്ററി ആന്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 190/- രൂപ പിഴയോടെ മാർച്ച് നാല് വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 12 മുതൽ ലഭ്യമാകും.
രണ്ടാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എം.സി.എ. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190/- രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് 11 മുതൽ ലഭ്യമാകും.
നാലാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) രണ്ടു വർഷ ബി.എഡ്. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് മൂന്ന് വരെയും 190/- രൂപ പിഴയോടെ ആറ് വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 14 മുതൽ ലഭ്യമാകും.
പി.ആർ. 181/2025
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ( CBCSS – CDOE ) എം.എ. സോഷ്യോളജി ( 2021, 2022 പ്രവേശനം ) നവംബർ 2024, ( 2020 പ്രവേശനം ) നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
പി.ആർ. 182/2025