
അനുസ്മരണ പ്രഭാഷണവും എൻഡോവ്മെന്റ് വിതരണവും
കാലിക്കറ്റ് സർവകലാശാലയിലെ സുവോളജി അലംനി അസോസിയേഷനും പ്രൊഫസർ ടി.സി. നരേന്ദ്രൻ ട്രസ്റ്റ് ഫോർ ആനിമൽ ടാക്സോണമിയും സംയുതമായി ഫെബ്രുവരി 20-ന് പ്രൊഫസർ കെ.ജെ. ജോസഫ്, പ്രൊഫസർ കെ.ജി. അടിയോടി, പ്രൊഫസർ ടി.സി. നരേന്ദ്രൻ എന്നിവരുടെ അനുസ്മരണാർത്ഥം പ്രഭാഷണവും എൻഡോവ്മെന്റ് വിതരണവും സംഘടിപ്പിക്കും. രാവിലെ 10.30-ന് ആര്യഭട്ടാ സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങ് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. മധുര കാമരാജ് യൂണിവേസിറ്റിയിലെ മുൻ പ്രൊഫ. ഡോ. ടി.ജെ. പാണ്ട്യൻ, ബംഗളുരു ഐ.സി.എ.ആർ. – എൻ.ബി.എ.ഐ.ആർ. മുൻ ഡയറക്ടർ ഡോ. ചാൻഡിഷ് ആർ. ബല്ലാൽ തുടങ്ങിയവർ പ്രഭാഷണവും നടത്തും.
പി.ആർ. 210/2025
ദ്വിദിന ചലച്ചിത്രമേള
കാലിക്കറ്റ് സർവകലാശാലയിലെ എജ്യുക്കേഷനൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ ( ഇ.എം.എം.ആർ.സി. ) ഫെബ്രുവരി 21, 22 തീയതികളിൽ ഐറിസ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കും. സമീപകാലത്ത് മലയാളത്തിൽ പുറത്തിറങ്ങിയിട്ടുള്ള എട്ട് സ്വതന്ത്ര സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംവിധായകൻ ശരൺ വേണുഗോപാൽ മുഖ്യാഥിതിയാകും. ഇ.എം.എസ്. സെമിനാർ കോംപ്ലക്സിലാണ് പരിപാടി. പ്രവേശനം സൗജന്യമാണ്. അപ്പുറം, പാൻ ഇന്ത്യൻ സ്റ്റോറി, ജൈവം, റിതം ഓഫ് ദമാം, കിസ് വാഗൺ, നളിനകാന്തി, ഫ്ലവറിങ് ബാംബൂസ്, റെപ്റ്റൈഡ് എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുക. വിദ്യാർത്ഥി കൾക്കും പൊതുജനങ്ങൾക്കും സിനിമ സ്നേഹികൾക്കും മലയാളത്തിലെ സമകാലിക സ്വതന്ത്ര സിനിമകളെ പരിചയപ്പെടാനുള്ള മികച്ച ഒരു ചലച്ചിത്രാനുഭവം ഒരുക്കുകയാണ് ഐറിസ് ഫിലിം ഫെസ്റ്റിവൽ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഇ.എം.എം.ആർ.സി. ഡയറക്ടർ ദാമോദർ പ്രസാദ് അറിയിച്ചു.
പി.ആർ. 211/2025
പരീക്ഷാ അപേക്ഷ
വിദൂര വിഭഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ രണ്ടാം സെമസ്റ്റർ ( CBCSS – UG ) ബി.എ., ബി. എസ് സി., ബി.കോം., ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ (2019 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2025. ബി.എ. മൾട്ടിമീഡിയ (2019, 2020 പ്രവേശനം) ഏപ്രിൽ 2024, (2021, 2022 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ക്ക് പിഴ കൂടാതെ മാർച്ച് ആറ് വരെയും 190/- രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 21 മുതൽ ലഭ്യമാകും.
പി.ആർ. 212/2025
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ ( 2023 ബാച്ച് ) ബി.വോക്. മൾട്ടിമീഡിയ (സെന്റ് മേരീസ് കോളേജ് – തൃശ്ശൂർ), ബി.വോക്. ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ (എം.ഇ.എസ്. അസ്മാബി കോളേജി – വെമ്പല്ലൂർ, കൊടുങ്ങല്ലൂർ) നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുതുക്കിയ സമയക്രമ പ്രകാരം യഥാക്രമം മാർച്ച് മൂന്ന്, അഞ്ച് തീയതികളിൽ തുടങ്ങും.
അഞ്ചാം സെമസ്റ്റർ ( 2022 ബാച്ച് ) ബി.വോക്. ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുതുക്കിയ സമയക്രമ പ്രകാരം മാർച്ച് ഒന്നിന് തുടങ്ങും. കേന്ദ്രം : എം.ഇ.എസ്. അസ്മാബി കോളേജി വെമ്പല്ലൂർ കൊടുങ്ങലൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 213/2025
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ( CBCSS – PG ) ബി.എസ് സി. മാത്തമാറ്റിക്സ്, ഫിസിക്സ്, ബോട്ടണി, കംപ്യൂട്ടേഷണൽ ബയോളജി, ( ഡബിൾ മെയിൻ ), ബി. എസ് സി., ബി.എസ് സി. ഇൻ എൽ.ആർ.പി., ബി.സി.എ., ബി.എ. ഫിലിം ആന്റ് ടെലിവിഷൻ പ്രൊഡക്ഷൻ, ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.എ. ഗ്രാഫിക് ഡിസൈൻ ആന്റ് അനിമേഷൻ, ബി.എ. മൾട്ടിമീഡിയ, ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.കോം. (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) വൊക്കേഷൻ സ്ട്രീം, ബി.കോം., ബി.ബി.എ., ( CUCBCSS – UG ) ബികോം. (ഹോണേഴ്‌സ്) ബി. കോം പ്രൊഫഷണൽ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും വിദൂര വിഭഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ ആറാം സെമസ്റ്റർ (CBCSS – UG) ബി.എസ് സി., ബി.ബി.എ., ബി.എ., ബി.കോം., ബി.എ. അഫ്സൽ – ഉൽ – ഉലമ, ഏപ്രിൽ 2025. ബി.എ. മൾട്ടീമീഡിയ ഏപ്രിൽ 2025 / ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും മാർച്ച് 20-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 214/2025
പരീക്ഷാ ഫലം
പ്രൈവറ്റ് രജിസ്‌ട്രേഷൻ ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ ( ബി.ഐ.ഡി. ) ഒന്നാം സെമസ്റ്റർ നവംബർ 2017, രണ്ടാം സെമസ്റ്റർ ഏപ്രിൽ 2018 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.
പി.ആർ. 215/2025