കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അന്താരാഷ്ട്ര സമ്മേളനം

കാലിക്കറ്റ് സർവകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ് ‘ഷേപ്പിങ് ദി ഫ്യൂച്ചർ മാനേജ്മെന്റ് ട്രെൻഡ്‌സ് ആന്റ് ഇൻസൈറ്റ്സ്’ എന്ന വിഷയത്തിൽ ഫെബ്രുവരി 19, 20 തീയതികളിൽ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കും. പഠനവകുപ്പ് സെമിനാർ ഹാളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെയാണ് സമ്മേളനം ഡോ. സുനയന ഇഖ്ബാൽ, ഡോ. അക്കാൻഷാ ആരിഫ് (യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടൻ), ഡോ. നാംദേവ് എം. ഗവാസ് (ഗവ. കോളേജ് ഓഫ് ആർട്സ്, സയൻസ് ആന്റ് കോമേഴ്‌സ് – സാൻക്വലിം, ഗോവ), ഡോ. മഞ്ജു മഹിപാലൻ (എൻ.ഐ.ടി. – കാലിക്കറ്റ്), ഡോ. സഞ്ജീവനി സെഹ്‌ഗൽ (യൂണിവേഴ്സിറ്റി ഓഫ് ഡൽഹി), ഡോ. വി.കെ. സുബീഷ് (എസ്.എ.ആർ.ബി. ടി.എം. ഗവ. കോളേജ് – കൊയിലാണ്ടി) എന്നിവർ പ്രഭാഷണം നടത്തും.

പി.ആർ. 217/2025

ദേശീയ ശില്പശാല

കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പ് ‘ ജയന്റ് – 4 ഫോർ അപ്ലൈഡ് ന്യൂക്ലിയർ ഫിസിക്സ് II ’ എന്ന വിഷയത്തിൽ ഫെബ്രുവരി 19, 20, 21 തീയതികളിൽ ശില്പശാല സംഘടിപ്പിക്കും. 19-ന് രാവിലെ 10.30-ന് സെനറ്റ് ഹൗസിൽ നടക്കുന്ന പരിപാടി രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ഡോ. രാമൻ സെഹ്‌ഗൽ (ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ – മുംബൈ), ഡോ. എം. മുഹമ്മദ് സലിം (ടി.കെ.എം. കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് – കൊല്ലം), ഡോ. അനുപമ വർഗീസ്, ഡോ. എം. ഷരീഫ് (എൻ.ഐ.ടി. – കാലിക്കറ്റ്) തുടങ്ങിയവർ ശില്പശാല നയിക്കും. ഭൗതിക ശാസ്ത്രത്തിലെ വിവിധ ശാഖകളായ മെഡിക്കൽ ഫിസിക്സ്, ന്യൂക്ലിയർ ആസ്ട്രോ ഫിസിക്സ്, ഹൈ എനർജി ഫിസിക്സ് എന്നീ മേഖലകൾക്കാണ് ശില്പശാല ഊന്നൽ നൽകുക.

പി.ആർ. 218/2025

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഇന്റലക്ച്വൽ ഡിസെബിലിറ്റി / ഹിയറിങ് ഇംപയർമെൻ്റ് നവംബർ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് ഒന്ന് വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ( CCSS ) എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബർ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ( CBCSS – 2023 പ്രവേശനം ) ബി.ടി.എ. നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.

പി.ആർ. 219/2025

സൂക്ഷ്മപരിശോധനാഫലം

ആറാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷ കളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 220/2025

error: Content is protected !!