Thursday, September 18

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അപ്ലൈഡ് ന്യൂക്ലിയർ ഫിസിക്സ് ദേശീയ ശില്പശാല

കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പ് ‘ ജയിന്റ് – 4 ഫോർ അപ്ലൈഡ് ന്യൂക്ലിയർ ഫിസിക്സ് II ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ശില്പശാല രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. ഷാഹിൻ തയ്യിൽ അധ്യക്ഷത വഹിച്ചു. ജയിന്റ് 4 ടൂൾ കിറ്റിന്റെ ആവശ്യകതയും ന്യൂക്ലിയർ ഫിസിക്സ് മുതൽ കാൻസർ ചികിത്സാരംഗം വരെയുള്ള ജയിന്റ് ഫോറിന്റെ പ്രാധാന്യത്തെയും കുറിച്ച് അദ്ദേഹം സംസാരിച്ചു സിൻഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്നൻ, സയൻസ് ഡീൻ ഡോ. സി. സി. ഹരിലാൽ, പ്രോഗ്രാം കൺവീനർ ഡോ. എം.എം. മുസ്തഫ, ഡോ. ഫാത്തിമ ഷെറിൻ ഷാന എന്നിവർ സംസാരിച്ചു. ഡോ. രാമൻ സെഹ്‌ഗൽ (ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ – മുംബൈ), ഡോ. എം. മുഹമ്മദ് സലിം (ടി.കെ.എം. കോളേജ് ഓഫ് ആർട്സ് ആന്റ് സയ ൻസ് – കൊല്ലം), ഡോ. അനൂപ് വർഗീസ്, ഡോ. എം. ഷരീഫ് (എൻ.ഐ.ടി. – കാലിക്കറ്റ്), ഡോ. സി.വി. മിഥുൻ (ഇ.എൽ.ഐ. റൊമാനിയ), ഡോ. ഇ. ജാഫർ സാദിഖ് (കാലിക്കറ്റ് സർവകലാശാല) എന്നിവരാണ് ശില്പശാല നയിക്കുന്നത്. സർവകലാശാലാ സെനറ്റ് ഹൗ സിൽ നടക്കുന്ന പരിപാടി ഫെബ്രുവരി 21-ന് സമാപിക്കും. 

ഫോട്ടോ : കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പ് ‘ ജയിന്റ് – 4 ഫോർ അപ്ലൈഡ് ന്യൂക്ലിയർ ഫിസിക്സ് II ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ശില്പശാല രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു

പി.ആർ. 221/2025

എജ്യുക്കേഷൻ പഠനവകുപ്പ് ദേശീയ സെമിനാർ

കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പ് ‘റെവല്യൂഷനൈസിങ് ലേണിങ് : ദി റോൾ ഓഫ് എ.ഐ. ഇൻ എഡ്യൂക്കേഷൻ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ അളഗപ്പാ യൂണിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പ് മേധാവി പ്രൊഫസർ ശിവകു മാർ ഉദ്ഘാടനം ചെയ്‌തു. സിൻഡിക്കേറ്റംഗം ഡോ. ടി. വസുമതി, എജ്യുക്കേഷൻ ഡീൻ ഡോ. കെ. അബ്ദുൽ ഗഫൂർ, പഠനവകുപ്പ് മേധാവി ഡോ. സി.എം. ബിന്ദു, ഡോ. കെ.എ. അബ്ദുൽ നസീർ (എൻ.ഐ.ടി. കാലിക്കറ്റ്) ഡോ. സി. നസീമ, ഡോ. ഹമീദ്, ഡോ. ജിബി ൻ, ഡോ. റീഷ കാരാളി,  എന്നിവർ പങ്കെടുത്തു. നിർമിത ബുദ്ധിയും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ പ്രൊഫ. ശിവകുമാർ, പ്രൊഫ. അബ്ദുൽ നസീർ എന്നിവർ സംസാരി ച്ചു. അനുബന്ധ വിഷയങ്ങളിലായി 50-ഓളം പ്രബന്ധങ്ങൾ രണ്ട് ദിവസങ്ങളിലായി അവതരിപ്പിക്കും. 20-ന് ജെ.എൻ.യു. അസ്സോസിയേറ്റ് പ്രൊഫസർ ഡോ രതീഷ്‌കുമാർ, സർവകലാശാല കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. വി.എൽ. ലിജീഷ് തുടങ്ങിയവർ സംസാരിക്കും.

ഫോട്ടോ : കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പ് ‘റെവല്യൂഷനൈസിങ് ലേണിങ് : ദി റോൾ ഓഫ് എ.ഐ. ഇൻ എഡ്യൂക്കേഷൻ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ അളഗപ്പാ യൂണിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പ് മേധാവി പ്രൊഫ. ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു

പി.ആർ. 222/2025

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ( CBCSS ) എം.എ., എം.എസ് സി., എം.എസ്.ഡബ്ല്യൂ., എം.ടി.ടി.എം., എം.ബി.ഇ., എം.കോം. നവംബർ 2024 / 2023. രണ്ടാം സെമസ്റ്റർ എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് നാല് വരെ അപേക്ഷിക്കാം.

പി.ആർ. 223/2025

error: Content is protected !!