
അഖിലേന്ത്യ അന്തർസർവകലാശാല വനിതാ ഖൊ – ഖൊ ചാമ്പ്യൻഷിപ്പ്
കാലിക്കറ്റ് സർവകലാശാല ആതിഥ്യം വഹിക്കുന്ന അഖിലേന്ത്യ അന്തർസർവകലാശാല വനിതാ ഖൊ – ഖൊ ചാമ്പ്യൻഷിപ്പ് 22 മുതൽ 25 വരെ നടക്കും. ഇന്ത്യയിലെ നാല് സോണുകളിൽ നിന്നായി ആദ്യ നാല് സ്ഥാനങ്ങൾ നേടിയ 16 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ലീഗ് – കം – നോക് ഔട്ട് അടിസ്ഥാനത്തിൽ ആയിരിക്കും മത്സരങ്ങൾ. ആദ്യ റൗണ്ട് മത്സരങ്ങൾ ലീഗ് അടിസ്ഥാനത്തിലാവും നടക്കുക. ലീഗ് റൗണ്ടിനു ശേഷം നാല് ഗ്രുപ്പുകളിൽ നിന്നും പോയിന്റ് അടിസ്ഥാനത്തിൽ മുന്നിട്ട് നിൽക്കുന്ന അവസാന നാല് ടീമുകൾ തമ്മിൽ നോക്ക് ഔട്ട് രീതിയിൽ മത്സരങ്ങൾ നടത്തി വിജയിയെ നിശ്ചയിക്കും. ഗ്രൂപ്പ് ഡിയിലാണ് കാലിക്കറ്റ് സർവകലാശാല മത്സരിക്കുന്നത്. മത്സരത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ അറിയിച്ചു. നിലവിൽ പൂനെ സാവിത്രിഭായ് ഫൂലെ യൂണിവേഴ്‌സിറ്റിയാണ് ചാമ്പ്യന്മാർ.
പി.ആർ. 226/2025
പരീക്ഷാ അപേക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CBCSS – PG – SDE – 2019 പ്രവേശനം ) എം.എ., എം.എസ് സി., എം.കോം. സെപ്റ്റംബർ 2023, അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( CBCSS – PG – 2020 പ്രവേശനം ) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ, എം.ടി.ടി.എം., എംബി.ഇ., എം.ടി.എച്ച്.എം., എം.എച്ച്.എം. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് മാർച്ച് 28 വരെ അപേക്ഷിക്കാം.
പി.ആർ. 227/2025
പരീക്ഷാഫലം
രണ്ട്, നാല് സെമസ്റ്റർ ( CBCSS – 2019 പ്രവേശനം ) എം.എസ് സി. സൈക്കോളജി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് ഒന്ന് വരെ അപേക്ഷിക്കാം.
പി.ആർ. 228/2025
പുനർമൂല്യനിർണയഫലം
ആറാം സെമസ്റ്റർ ( CCSS – UG – 2009 മുതൽ 2013 വരെ പ്രവേശനം ) ബി.എ. ഏപ്രിൽ 2021 ഒറ്റത്തവണ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 229/2025