
വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ ലൈഫ് സയൻസ് പഠനവകുപ്പിൽ ബയോ – സ്റ്റാറ്റിസ്റ്റിക്‌സ്, ഹ്യൂമൺ ഫിസിയോളജി എന്നീ വിഷയങ്ങൾക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ മാർച്ച് ഏഴിന് നടക്കും. ഓരോ ഒഴിവ് വീതമാണുള്ളത്. ഉയർന്ന പ്രായപരിധി 40 വയസ്. പരിചയസമ്പന്നരായവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ ജനനത്തീയതി, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളും സഹിതം രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ .
പി.ആർ. 265/2025
പരീക്ഷ റദ്ദാക്കി
ജനുവരി 29-ന് നടത്തിയ മൂന്നാം സെമസ്റ്റർ ( 2019 സ്‌കീം ) ബി.ടെക്. നവംബർ 2024 – പേപ്പർ : EN 19 301 – Engineering Mathematics III ( QP Code 115870 ) – റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ റദ്ദാക്കി. പുനഃ പരീക്ഷ മാർച്ച് 12-ന് നടക്കും. സമയം 1.30 മുതൽ 4.30 വരെ.
പി.ആർ. 266/2025
പരീക്ഷാ അപേക്ഷ
ലോ കോളേജുകളിലെ മൂന്നാം സെമസ്റ്റർ എൽ.എൽ.എം. (2020 പ്രവേശനം) ജൂൺ 2024, (2021 പ്രവേശനം) ജൂൺ 2025 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 17 വരെയും 190/- രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് നാല് മുതൽ ലഭ്യമാകും.
പി.ആർ. 267/2025
പ്രാക്ടിക്കൽ പരീക്ഷ
വിദൂര വിഭാഗം (2014 പ്രവേശനം) ബി.എസ് സി. പ്രിന്റിംഗ് ടെക്‌നോളജി ഒന്നാം സെമസ്റ്റർ നവംബർ 2015 പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് ഏഴ്, 11 തീയതികളിലും രണ്ടാം സെമസ്റ്റർ ഏപ്രിൽ 2016 പ്രാക്ടിക്കൽ പരീക്ഷകൾ 12-നും നടക്കും. കേന്ദ്രം : സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് (CUIET) കോഹിനൂർ. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പി.ആർ. 268/2025
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ( CCSS – 2023 പ്രവേശനം ) എം.എസ് സി. ബയോകെമിസ്ട്രി നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭഗം ഒന്നാം (CBCSS – SDE) സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് (2020, 2021 പ്രവേശനം) നവംബർ 2023,(2022, 2023 പ്രവേശനം) നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.
പി.ആർ. 269/2025