കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കാലിക്കറ്റ് സർവകലാശാലാ നിയമപഠനവകുപ്പിൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത : 55 ശതമാനം മാർക്കോടെയുള്ള എൽ.എൽ.എമ്മും നെറ്റും. പി.എച്ച്.ഡി. അഭിലഷണീയം. ഉയർന്ന പ്രായ പരിധി 64 വയസ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 27. വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ. 

പി.ആർ. 305/2025

പി.എച്ച്.ഡി. ഒഴിവ്

കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ ഡോ. കെ. ദൃശ്യയുടെ കീഴിലെ എനി ടൈം പി.എച്ച്.ഡി. സ്‌കീമിലുള്ള ഒരൊഴിവിലേക്ക് മാർച്ച് 19-ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തും. സർവകലാശാലയിൽ പ്രോജക്ട് ഫെലോ ആയിട്ടുള്ളവരും താത്പര്യമുള്ളവരുമായ വിദ്യാർഥികൾ അന്നേ ദിവസം അസൽ രേഖകൾ സഹിതം പഠനവകുപ്പ് കാര്യാലയത്തിൽ ഹാജരാകേണ്ടതാണ്.

പി.ആർ. 306/2025

പരീക്ഷാ അപേക്ഷ

വിദൂര വിഭാഗത്തിൽ പുനഃ പ്രവേശനം നേടിയവർക്കുള്ള നാലാം സെമസ്റ്റർ ( 2019 സ്‌കീം – PG – SDE – CBCSS ) എം.എ., എം.എസ് സി., എം.കോം. ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 19 വരെയും 190/- രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് മൂന്ന് മുതൽ ലഭ്യമാകും.

പി.ആർ. 307/2025

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ( CCSS ) എം.എ. ഫിലോസഫി നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ ( CUCSS – 2018 പ്രവേശനം ) എം.എ. പോസ്റ്റ് അഫ്സൽ – ഉൽ – ഉലമ, രണ്ടും നാലും സെമസ്റ്റർ ( CBCSS – 2019 പ്രവേശനം ) എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, രണ്ടും മൂന്നും നാലും സെമസ്റ്റർ ( CUCSS – 2018 പ്രവേശനം ) എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം. 

പി.ആർ. 308/2025

സ്പെഷ്യൽ പരീക്ഷ

മലപ്പുറം കാളികാവ് ഡക്സ്ഫോർഡ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഒന്നാം സെമസ്റ്റർ ( CBCSS UG – 2023 പ്രവേശനം ) ബി.എ. ഇക്കണോമിക്സ് വിത് ഫോറിൻ ട്രേഡ് വിദ്യാർഥികൾക്കുള്ള നവംബർ 2023 കോംപ്ലിമെന്ററി കോഴ്സ് പേപ്പർ PSY1C05 / PSY2C05 – Psychological Process റഗുലർ സ്പെഷ്യൽ പരീക്ഷ പുനഃ ക്രമീകരിച്ചത് പ്രകാരം മെയ്  19-ന് നടക്കും. സമയം ഉച്ചക്ക് 1.30 മുതൽ വൈകീട്ട് 4 മണി വരെ.

പി.ആർ. 300/2025

പരീക്ഷാഫലം

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( CU – IET ) ഏഴാം സെമസ്റ്റർ ബി.ടെക്. (2019 പ്രവേശനം) നവംബർ 2023, (2020 പ്രവേശനം) ഏപ്രിൽ 2024, (2021 പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

പി.ആർ. 301/2025

ബി.ടെക്. ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

ഏഴാം സെമസ്റ്റർ (2004 മുതൽ 2008 വരെ പ്രവേശനം) ബി.ടെക്. ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

പി.ആർ. 302/2025

error: Content is protected !!