കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സമ്മർ കോച്ചിങ് ക്യാമ്പ് 2025

കാലിക്കറ്റ് സർവകലാശാല 6 മുതൽ 17 വയസുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ കോച്ചിങ് ക്യാമ്പ് ഏപ്രിൽ ഏഴിന് തുടങ്ങും. ബാറ്റ്മിന്റൺ, ഹാൻഡ്ബാൾ, ഫുട്ബോൾ, വോളിബോൾ, അത്‌ലറ്റിക്സ്, ക്രിക്കറ്റ്, സോഫ്റ്റ്ബോൾ / ബേസ്ബോൾ, ഖോ – ഖോ, കബഡി, ജൂഡോ, തായിക്വോണ്ടോ, ബാസ്കറ്റ്ബോൾ, റോളർ സ്‌കേറ്റിങ് തുടങ്ങിയവയുടെ കോച്ചിങ് ക്യാമ്പ് രണ്ടു ബാച്ചുകളിലായി ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കും. സർവകലാശാലയിലെ വിദഗ്ധ കോച്ചുമാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സർവകലാശാലാ ഇൻഡോർ / ഔട്ട്ഡോർ സ്റ്റേഡിയങ്ങളുടെ സൗകര്യങ്ങൾ ഉപയോഗിച്ചായിരിക്കും പരിശീലനം.

പി.ആർ. 311/2025

ഗാന്ധി ചെയർ അവാർഡ്

കാലിക്കറ്റ് സർവകലാശാലാ ചെയർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് ആന്റ് റിസർച്ച് 2023-ലെ ഗാന്ധി ചെയർ അവാർഡ് തുഷാർ ഗാന്ധിക്ക് സമർപ്പിക്കും. മാർച്ച് 15-ന് രാവിലെ 10.30-ന് ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കുന്ന പരിപാടി വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉപഹാരം സമർപ്പിക്കും. ചെയർ വിസിറ്റിങ് പ്രൊഫസർ ഡോ. ആർസു അധ്യക്ഷനാകും.  

പി.ആർ. 312/2025

പ്രാക്ടിക്കൽ പരീക്ഷ

ആറാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 17-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 313/2025

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള നാലാം സെമസ്റ്റർ (CCSS – 2009 മുതൽ 2013 വരെ പ്രവേശനം) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എം.എം.സി., ബി.സി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ 21 – ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.

മൂന്നാം സെമസ്റ്റർ എം.വോക്. – അപ്ലൈഡ് ബയോടെക്‌നോളജി, മൾട്ടിമീഡിയ, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് (വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്സ്), സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് – ( 2020 പ്രവേശനം ) നവംബർ 2023, ( 2021 പ്രവേശനം മുതൽ ) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഏപ്രിൽ 22 – ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 314/2025

ഹാൾടിക്കറ്റ്

ആറാം സെമസ്റ്റർ (2019 പ്രവേശനം മുതൽ) (CBCSS) ബി.കോം., ബി.ബി.എ., ബി.എച്ച്.എ. ബി.ടി.എച്ച്.എം., (CUCBCSS) ബി.കോം. പ്രൊഫഷണൽ, ബി.കോം. ഹോണേഴ്‌സ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പി.ആർ. 315/2025

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ (CCSS) എം.എസ് സി. അപ്ലൈഡ് സൈക്കോളജി, എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ – നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CUCBCSS – UG – 2014 മുതൽ 2016 വരെ പ്രവേശനം) ബി.എ., ബി.എം.എം.സി. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

പി.ആർ. 316/2025

error: Content is protected !!