കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലയില്‍ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : 1. എസ്.എസ്.എല്‍.സി. അല്ലെങ്കിൽ തത്തുല്യം. 2. നായിക് സുബേദാർ അല്ലെങ്കിൽ തത്തുല്യ പദവിയിൽ താഴെ അല്ലാത്ത സൈനിക സേവനം. പ്രായം : 2025 ജനുവരി ഒന്നിന് 45 വയസ് കവിയാൻ പാടില്ല. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ https://www.uoc.ac.in/ .

പി.ആർ. 455/2025

കാലിക്കറ്റ് സർവകലാശാലാ പൊതുപ്രവേശന പരീക്ഷ

2025 – 2026 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലാ വിവിധ പഠനവകുപ്പുകളിലെ പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി., സർവകലാശാലാ സെന്റർ / അഫിലിയേറ്റഡ് കോളേജുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യൂ., ബി.പി.എഡ്., ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്), എം.പി.എഡ്., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി, എം.എസ് സി. ഫോറൻസിക് സയൻസ് എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പരീക്ഷയുടെ ( CU – CET 2025 ) ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 30-ന് വൈകീട്ട് അഞ്ചു മണിവരേക്ക് നീട്ടി. പ്രവേശന പരീക്ഷ മെയ് 14, 15, 16 തീയതികളിൽ വിവിധ കേന്ദ്രങ്ങളിലായി നടത്തും. വിശദമായ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : DoA – 0494 2407016, 2407017, Suvega – 0494 2660600.

പി.ആർ. 456/2025

പരീക്ഷാഫലം

സർവകലാശാലാ എൻജിനീയറിങ് കോളേജിലെ (സി.യു. – ഐ.ഇ.ടി.) അഞ്ചാം സെമസ്റ്റർ ബി.ടെക്. (2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2023, (2019 മുതൽ 2022 വരെ പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് 13 വരെ അപേക്ഷിക്കാം.

പി.ആർ. 457/2025

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് ജിയോളജി, മൈക്രോബയോളജി, എം.എ. പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃത സാഹിത്യം ( സ്പെഷ്യൽ ), പോസ്റ്റ് – അഫ്സൽ – ഉൽ – ഉലമ, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് നവംബർ 2024, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 458/2025

error: Content is protected !!