
യാത്രയയപ്പ് നൽകി
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്ന ചരിത്രപഠനവകുപ്പ് പ്രൊഫസർ ഡോ. എ. മുഹമ്മദ് മാഹീൻ, ജോയിന്റ് രജിസ്ട്രാർ കെ.ടി. റിലേഷ്, സെക്ഷൻ ഓഫീസർമാരായ ടി. വി. വിജയകുമാരൻ നായർ, ഡോ. സി. കെ. ശരത് കുമാർ, വി. അനുരാധ, കെ.ജി. സുജാത, ഓഫീസ് സൂപ്രണ്ട് പി. രാജഗോപാലൻ എന്നിവർക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി. പി. ഗോഡ് വിന്‍ സാംരാജ്, ഫിനാൻസ് ഓഫീസർ വി. അൻവർ, വെല്‍ഫെയര്‍ ഫണ്ട് ഭാരവാഹികളായ കെ. പി. പ്രമോദ് കുമാർ, പി. നിഷ, വിവിധ സംഘടനാ പ്രതിനിധികളായ വി. എസ്. നിഖിൽ, ടി. സുനിൽ കുമാർ, ടി. മുഹമ്മദ് സാജിദ്, ടി. എൻ. ശ്രീശാന്ത് തുടങ്ങിയവർ സംസാരിച്ചു.
പി.ആർ. 464/2025
പരീക്ഷാഫലം
നാല്, ആറ് സെമസ്റ്റർ ( 2014 സ്‌കീം – 2016 മുതൽ 2018 വരെ പ്രവേശനം ) ബി.ടെക്. ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് 16 വരെ അപേക്ഷിക്കാം.
പി.ആർ. 465/2025
സൂക്ഷ്മപരിശോധനാഫലം
വിദൂരവിഭാഗം ഒന്നാം സെമസ്റ്റർ ( CBCSS – PG – SDE ) എം.എ. പൊളിറ്റിക്കൽ സയൻസ് നവംബർ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.