കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാ അപേക്ഷ

പി.ജി. ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി ( 2024 പ്രവേശനം ) ജനുവരി 2025 പരീക്ഷക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ മെയ് 14 വരെയും 190/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.

പി.ആർ. 473/2025

പ്രാക്ടിക്കൽ പരീക്ഷ

മൂന്നാം സെമസ്റ്റർ എം.പി.എഡ്. നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ മെയ് അഞ്ചിന് തുടങ്ങും. കേന്ദ്രം : ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴിക്കോട് (മെയ് 5,6), സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് (മെയ് 7,8). വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 474/2025

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ( CCSS – 2021, 2023 പ്രവേശനം ) എം.എസ് സി. അപ്ലൈഡ് ജിയോളജി നവംബർ 2024 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്ന്, മൂന്ന് സെമസ്റ്റർ ( CCSS ) – എം.എ. ഇക്കണോമിക്സ്, എം.എ. ഫിനാൻഷ്യൽ ഇക്കണോമിക്സ് നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ ( CBCSS – UG – 2019 പ്രവേശനം മുതൽ ) ബി.എ. മൾട്ടിമീഡിയ നവംബർ 2024, രണ്ടാം സെമസ്റ്റർ ( CBCSS – PG – 2023 പ്രവേശനം ) എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് 13 വരെ അപേക്ഷിക്കാം.

പി.ആർ. 475/2025

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ – എം.കോം, മൂന്നാം സെമസ്റ്റർ – എം.എസ് സി. ബോട്ടണി, എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ് നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ ( 2021, 2023, 2024 പ്രവേശനം ) എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 476/2025

error: Content is protected !!