കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സർവകലാശാലാ എൻജിനീയറിങ് കോളേജിൽ ബി.ടെക്. എൻ.ആർ.ഐ. സീറ്റ് പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ ( ഐ.ഇ.ടി. ) വിവിധ ബി.ടെക്. ബ്രാഞ്ചുകളിലെ എൻ.ആർ.ഐ. സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 21 മുതൽ 26 വരെ  http://www.cuiet.info/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കീം പ്രവേശനം പരീക്ഷ എഴുതാത്തവർക്കും അവസരമുണ്ട്. അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസടച്ച് രസീതും അനുബന്ധ രേഖകളും സഹിതം മെയ് 31-നകം കോളേജിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ. ഫോൺ : 9188400223, 9567172591.

പി.ആർ. 548/2025

വിദ്യാഭ്യാസ പഠനവകുപ്പിൽ പി.എച്ച്‌.ഡി. പ്രവേശന അഭിമുഖം

കാലിക്കറ്റ് സർവകലാശാലയുടെ 2024 പി.എച്ച്.ഡി. പൊതുപ്രവേശന പരീക്ഷയിൽ – എജ്യുക്കേഷൻ വിഷയത്തിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും സർവകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവർക്കുള്ള അഭിമുഖം മെയ് 27-ന് നടക്കും. യോഗ്യരായവർ രാവിലെ 10.30-ന് എല്ലാ അസൽ  രേഖകളും സഹിതം പഠനവകുപ്പിൽ ഹാജരാകണം.

പി.ആർ. 549/2025

സൈക്കോളജി പഠനവകുപ്പിൽ പി.എച്ച്‌.ഡി. പ്രവേശന അഭിമുഖം

കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠനവകുപ്പിൽ റിപ്പോർട്ട് ( സ്റ്റേജ് – 1 ) ചെയ്തവർക്കുള്ള പി.എച്ച്.ഡി. പ്രവേശന അഭിമുഖം മെയ് 23-ന് നടക്കും. യോഗ്യരായവർ മതിയായ രേഖകൾ സഹിതം രാവിലെ 10 മണിക് പഠനവകുപ്പിൽ ഹാജരാകണം.

പി.ആർ. 550/2025

അറബിക് പഠനവകുപ്പിൽ പി.എച്ച്‌.ഡി. പ്രവേശന അഭിമുഖം

കാലിക്കറ്റ് സർവകലാശാലാ പി.എച്ച്.ഡി. അറബിക് വിഷയത്തിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും സർവകലാശാലാ അറബിക് പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവർക്കുള്ള അഭിമുഖം മെയ് 21-ന് നടക്കും. യോഗ്യരായവർ ഉച്ചക്ക് 2.30-ന് പഠനവകുപ്പിൽ ഹാജരാകണം.

പി.ആർ. 551/2025

ഗസ്റ്റ് അധ്യാപക ഒഴിവ്

കാലിക്കറ്റ് സർവകലാശാലാ നിയമപഠനവകുപ്പിൽ 2025 – 2026 അധ്യയന വർഷത്തേക്ക് മണിക്കൂർവേതനാടിസ്ഥാനത്തിലുള്ള മൂന്ന് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. നിയമത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ് / പി.എച്ച്.ഡി.യുമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായവർ അവരുടെ ബയോഡാറ്റ [email protected] എന്ന ഇ – മെയിൽ വിലാസത്തിൽ മെയ് 28-ന് മുൻപായി അയക്കേണ്ടാതാണ്. നെറ്റ് / പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ അധ്യാപന പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. അഭിമുഖ തീയതി ഇ – മെയിൽ മുഖാന്തിരം പിന്നീട് അറിയിക്കും.

പി.ആർ. 552/2025

ഐ.ടി.എസ്.ആറിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം

വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ കരാറടിസ്ഥാനത്തിൽ സോഷ്യോളജി, കോമേഴ്‌സ്, ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 31. അപേക്ഷയുടെ പകർപ്പ് ജൂൺ അഞ്ചിന് വൈകീട്ട് അഞ്ചു മണിക്ക് മുൻപായി സർവകലാശാലയിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പി.ആർ. 553/2025

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള – അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ (CBCSS – PG – 2019 സ്‌കീം – 2020 പ്രവേശനം മുതൽ) എം.എ., എം.എ. ഡെവലപ്മെന്റ് ഇക്കണോമിസ്, എം.എ. ബിസിനസ് ഇക്കണോമിക്സ്, എം.എ. ഇക്കണോമെട്രിക്സ്, എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.കോം., എം.എച്ച്.എം., എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. ബയോളജി, എം.എസ് സി., എം.എസ്.ഡബ്ല്യൂ., എം.ടി.ടി.എം., വിദൂര വിഭാഗം നാലാം സെമസ്റ്റർ (CBCSS – PG – 2019 സ്‌കീം – SDE – 2020 പ്രവേശനം മുതൽ) എം.എ., എം.എസ് സി., എം.കോം. – സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജൂൺ ഒൻപതിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. 

പി.ആർ. 554/2025

പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ (CBCSS) ബി.ഡെസ്. നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 555/2025

സീറ്റ് വർധനവിന് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള ആർട്സ് ആന്റ് സയൻസ്, അറബിക് / ഓറിയന്റൽ കോളേജുകളിലെ വിവിധ ബിരുദ / ബിരുദാനന്തര പ്രോഗ്രാമുകളിലെ അനുവദനീയമായ സീറ്റുകളിലേക്ക് നിബന്ധനകൾക്ക് വിധേയമായി 2025 – 26 അധ്യയനവർഷത്തേക്ക് മാത്രമായി താത്കാലിക സീറ്റ് വർധനവിന് അപേക്ഷ ക്ഷണിച്ചു. സ്വാശ്രയ മേഖലയിലെ അപേക്ഷകൾ ഒരു പ്രോഗ്രാമിന് 6300/- രൂപ ഫീസ് സഹിതം മെയ് 26-വരെ സ്വീകരിക്കും. അപേക്ഷകളുടെ സ്കാൻ ചെയ്ത പകർപ്പ്, ഫീസടച്ച ചലാൻ രസീത് എന്നിവ സഹിതം [email protected] എന്ന ഇ – മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. അപേക്ഷയുടെ മാതൃകയും കൂടുതൽ വിവരങ്ങളും സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ . ഫോൺ : 0494 2407112, 7154.

പി.ആർ. 543/2025

സാമ്പത്തികശാസ്ത്ര പഠനവകുപ്പിൽ പി.എച്ച്‌.ഡി. പ്രവേശന അഭിമുഖം

കാലിക്കറ്റ് സർവകലാശാലയുടെ 2024 പി.എച്ച്.ഡി. പൊതുപ്രവേശന പരീക്ഷയിൽ – സാമ്പത്തികശാസ്ത്ര വിഷയത്തിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും മെയ് 15-നകം തൃശ്ശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്ററിലെ സാമ്പത്തികശാസ്ത്ര പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവർക്കുള്ള അഭിമുഖം മെയ് 21-ന് നടക്കും. യോഗ്യരായവർ രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം.

പി.ആർ. 544/2025

ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്‌.ഡി. പ്രവേശന അഭിമുഖം

കാലിക്കറ്റ് സർവകലാശാലയുടെ 2024 പി.എച്ച്.ഡി. പൊതുപ്രവേശന പരീക്ഷയിൽ – ഫിസിക്സ് വിഷയത്തിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവർക്കുള്ള അഭിമുഖം മെയ് 20-ന് നടക്കും. യോഗ്യരായവർ രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം.

പി.ആർ. 545/2025

പരീക്ഷാഫലം

ആറാം സെമസ്റ്റർ ( CBCSS – UG – 2019 പ്രവേശനം മുതൽ ) ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം. 

പി.ആർ. 546/2025

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ്, എം.എ. മലയാളം, എം.എസ് സി. സൈക്കോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ്, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് – നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 547/2025

error: Content is protected !!