എം.ബി.എ. – ബി.എഡ്. പ്രവേശനം, പരീക്ഷകളിൽ മാറ്റം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എം.ബി.എ. ( ഫുൾ ടൈം / പാർട്ട് ടൈം ) പ്രവേശനം ജൂൺ 19 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവകലാശാലാ സ്വാശ്രയ സെന്ററുകൾ, സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിലേക്കുള്ള 2025 വർഷത്തെ എം.ബി.എ. ( ഫുൾ ടൈം / പാർട്ട് ടൈം ) പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതി നുള്ള സമയം ജൂൺ 19-ന് വൈകിട്ട് നാല് മണി വരെ നീട്ടി. സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസ് പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ എം.ബി.എ. ഈവനിംഗ് പ്രോഗ്രാം 2025 – 26 അധ്യയന വർഷം മുതൽ ആരംഭിച്ചിട്ടുണ്ട്. നേരത്തെ അപേക്ഷിച്ചവരിൽ പാലക്കാട്, കോഴിക്കോട് സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസുകളിൽ എം.ബി.എ. ഈവനിംഗ് പ്രോഗ്രാം ഓപ്‌ഷനിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർ [email protected] ഇ-മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിച്ചാൽ അവരുടെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍: 0494 24070 16, 7017, 2407363.

പി.ആർ. 679/2025

ബി.എഡ്. പ്രവേശനം ജൂൺ 19 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയുടെ 2025 അധ്യയന വർഷത്തെ കൊമേഴ്‌സ് ഓപ്‌ഷൻ ഒഴികെയുള്ള ബി.എഡ്., ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഹിയറിങ് ഇംപയർമെൻ്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ജൂൺ 19-ന് വൈകിട്ട് അഞ്ചു മണി വരെ നീട്ടി. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407016, 2660600.  

പി.ആർ. 680/2025

പ്രൊഫസർ അഭിമുഖം

കാലിക്കറ്റ് സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പിൽ പ്രൊഫസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലുള്ള നിയമനത്തിന് 20.09.2024 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം ജൂൺ 26-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പി.ആർ. 681/2025

സെക്യൂരിറ്റി ഗാർഡ് അഭിമുഖം

കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ ( ഐ.ഇ.ടി. ) കരാറടിസ്ഥാനത്തിലുള്ള സെക്യൂരിറ്റി ഗാർഡ് നിയമനത്തിന് 14.03.2025 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം ജൂലൈ 11-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പി.ആർ. 682/2025

പരീക്ഷകളിൽ മാറ്റം

രണ്ടാം സെമസ്റ്റർ ( 2022 പ്രവേശനം മുതൽ ) ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഹിയറിങ് ഇംപയർമെൻ്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി വിദ്യാർഥികൾക്കായി ജൂൺ 18-ന് നടത്താനിരുന്ന ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷ ജൂൺ 20-ന് നടത്തും.

വയനാട് ലക്കിടി ഓറിയന്റൽ കോളേജ് ഓഫ് ഹോട്ടൽ മാനേജമെന്റിലെ ഒന്നാം വർഷ (2023, 2024 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി, (2022 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മന്റ് വിദ്യാർഥികൾക്കായി ജൂൺ 18, 19 തീയതികളിൽ നടത്താനിരുന്ന ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ജൂൺ 21, 28 തീയതികളിൽ നടത്തും. മറ്റു പരീക്ഷകളുടെ തീയതി സമയം എന്നിവയിൽ മാറ്റമില്ല.

പി.ആർ. 683/2025

പരീക്ഷ

ലോ കോളേജുകളിലെ ഒന്നാം സെമസ്റ്റർ ( 2024 പ്രവേശനം ) എൽ.എൽ.എം. ക്രിമിനൽ ലോ ആന്റ് കോൺസ്റ്റിറ്റ്യുഷണൽ ലോ ( ഡബിൾ സ്പെഷ്യലൈസേഷൻ ) ജൂൺ 2025 റഗുലർ പരീക്ഷ ജൂൺ 25-ന് തുടങ്ങും.

ലോ കോളേജുകളിലെ ഒന്നാം സെമസ്റ്റർ എൽ.എൽ.എം. ( 2020 പ്രവേശനം ) ജൂൺ 2024, ( 2021 പ്രവേശനം മുതൽ ) ജൂൺ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 25-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 684/2025

പുനർമൂല്യനിർണയഫലം

ആറാം സെമസ്റ്റർ ( CBCSS ) ബി.എ, ബി.എസ്.ഡബ്ല്യൂ., ബി.വി.സി., ബി.എഫ്.ടി., എ.എഫ്.യു. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർ ണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 685/2025

error: Content is protected !!