
ബി.എഡ്. പ്രവേശനം 2025 ; ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വർഷത്തെ ബി.എഡ്. (കോമേഴ്‌സ് ഓപ്‌ഷൻ ഒഴികെ), ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ പ്രവേശനത്തിനിനുള്ള ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ അഞ്ചിന് വൈകീട്ട് നാലു മണിക്കുള്ളിൽ മാൻഡേറ്ററി ഫീസടയ്ക്കേണ്ടതാണ്. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മറ്റ് സംവരണ വിഭാഗക്കാർ 145/- രൂപ, മറ്റുള്ളവർ 575/- രൂപ. അലോട്ട്മെന്റ് ലഭിച്ച് നിർദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസടയ്ക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്നും പുറത്താകുന്നതാണ്. ഒന്നാം അലോട്ട്മെന്റിന് ശേഷം തിരുത്തലുകൾ വരുത്തേണ്ടവർ രണ്ടാം അലോട്ട്മെന്റിന് ശേഷമുള്ള എഡിറ്റ് ഉപയോഗിക്കാവുന്നതാണ്. ഒന്നാമത്തെ കോളേജ് ഓപ്ഷൻ ലഭിച്ചവരും ലഭിച്ച ഓപ്ഷനിൽ തൃപ്തരായി ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്യുന്നവരും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്‌തു സ്ഥിര പ്രവേശനം നേടേണ്ടതാണ്. ഒന്നാം അലോട്ട്മെന്റ് ലഭിക്കുകയും ഹയർ ഓപ്ഷൻ നിലനിർത്തുകയും ചെയ്യുന്നവർ മാൻഡേറ്ററി ഫീസ് അടച്ചു രണ്ടാം അലോട്ട്മെന്റിന് കാത്തിരിക്കണം. ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ ഹയർ ഓപ്ഷൻ പരിഗണിക്കേണ്ടതില്ലെങ്കിൽ നിർബന്ധമായും ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്യണം. ഹയർ ഓപ്ഷൻ നിലനിർത്തുന്നപക്ഷം പ്രസ്തുത ഹയർ ഓപ്ഷനിൽ ഏതെങ്കിലും ഒന്നിലേക്ക് തുടർന്നുള്ള അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും സ്വീകരിക്കണം. ഇതോടെ മുൻപ് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല. ആവശ്യമില്ലാത്ത ഓപ്ഷനുകൾ ക്യാൻസൽ ചെയ്യുന്നവർ പുതിയ പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കണം. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍: 0494 2407017, 7016, 2660600.
പി.ആർ. 813/2025
അഫ്സൽ – ഉൽ – ഉലമ (പ്രിലിമിനറി) പ്രവേശനം 2025 ; രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാല 2025 – 2026 അധ്യയന വര്‍ഷത്തേക്കുള്ള അഫ്സൽ – ഉൽ – ഉലമ ( പ്രിലിമിനറി ) പ്രോഗ്രാം ( പ്ലസ്‌ടു ഹ്യുമാനിറ്റീസ് തത്തുല്യ കോഴ്സ് ) പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ അഞ്ചിന് വൈകീട്ട് നാലു മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടേണ്ടതാണ്. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / മറ്റു സംവരണ വിഭാഗക്കാർ 145/- രൂപ. മറ്റുള്ളവർ : 575/-. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും ഫീസടയ്ക്കേണ്ടതില്ല. കമ്മ്യൂണിറ്റി, സ്പോർട്സ്, ഭിന്നശേഷി ക്വാട്ട വിദ്യാർഥികളുടെ പ്രവേശനം ജൂലൈ അഞ്ച് വരെ കോളേജുകൾ നടത്തുന്നതാണ്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് ജൂലൈ 14 മുതൽ പ്രവേശനം അവസാനിക്കുന്നത് വരെ അവസരം ഉണ്ടായിരിക്കും. ക്ലാസുകൾ ജൂലൈ ഏഴിന് തുടങ്ങും. ഫോൺ : 0494 2407016, 2407017, 2660600.
പി.ആർ. 814/2025
സർവകലാശാലാ പെൻഷൻകാരുടെ
ഫോം 16 പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വിരമിച്ചവരുടെ 2024 – 25 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള ഫോം 16, ടാക്സബിൾ ഇൻകം പരിധിയിൽ കുറവായവർക്കുള്ള ഇൻകം സ്റ്റെമെന്റ്റ് എന്നിവ പെൻഷനേഴ്‌സ് സ്പോട്ടിൽ ലഭ്യമാണ്. പെൻഷൻകാർ ആദായനികുതി വകുപ്പ് നിശ്ചയിക്കുന്ന തീയതിക്ക് മുൻപായ റിട്ടേൺ ഫയൽ ചെയ്യേണ്ടതാണെന്ന് ഫിനാൻസ് ഓഫീസർ അറിയിച്ചു.
പി.ആർ. 815/2025
ബിരുദ പ്രവേശനം 2025
ജൂലൈ നാല് വരെ തിരുത്തൽ സൗകര്യം ലഭ്യമാകും
കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റിനു ശേഷം തിരുത്തലുകൾ വരുത്തുന്നതിനുള്ള സൗകര്യം ജൂലൈ മൂന്ന് മുതൽ നാലിന് വൈകിട്ട് അഞ്ചു മണി വരെ ലഭ്യമാകും. ഫസ്റ്റ് ഓപ്‌ഷനിൽ അലോട്ട്മെന്റ് ലഭിച്ച് പ്രസ്തുത ഓപ്ഷനില്‍ പ്രവേശനം നേടിയവർ, ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരായി ഹയർ ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് പ്രവേശനം നേടിയവർ ഒഴികെ എല്ലാവർക്കും എഡിറ്റിങ് സൗകര്യമുണ്ടായിരിക്കുന്നതാണ്. പ്രവേശനം നേടി ഹയര്‍ ഓപ്ഷന്‍ നിലനിർത്തിയവർക്കും മാൻഡേറ്ററി ഫീസടയ്ക്കാതെ അലോട്ട്മെന്റ് പ്രക്രിയയില്‍ നിന്ന് പുറത്തായവർക്കും എഡിറ്റിംഗ് സൗകര്യം ഉപയോഗിച്ച് ഇനി വരുന്ന അലോട്ട്മെന്റ് പ്രക്രിയയില്‍ ഉള്‍പ്പെടാനുള്ള അവസമുണ്ടാകും. കോളേജ്, കോഴ്സ് എന്നിവ പുനഃക്രമീകരിക്കുന്നതിനും പുതിയ കോളേജുകള്‍, കോഴ്സുകള്‍ കൂട്ടിചേര്‍ക്കുന്നതിനും ഈ ഘട്ടത്തില്‍ അവസമുണ്ട്. പുതിയതായി രജിസ്ട്രേഷന്‍ ചെയ്യുന്നതിന് സൗകര്യം ഉണ്ടായിരിക്കുന്നതല്ല. എഡിറ്റിംഗ് ചെയ്യുന്നവര്‍ നിര്‍ബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
നിലവില്‍ അഡ്മിഷന്‍ ലഭിച്ചവരുടെ ശ്രദ്ധയ്ക്ക് :-
നിലവില്‍ അഡ്മിഷന്‍ ലഭിച്ചവർ പുതുതായി വീണ്ടും ഓപ്ഷനുകള്‍ കൂട്ടിച്ചേർത്ത് അതിൽ ഏതിലെങ്കിലും ഇനി വരുന്ന അലോട്ട്മെന്റുകളില്‍ അഡ്മിഷന്‍ ലഭിച്ചാൽ അത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് ലഭിച്ച അഡ്മിഷന്‍ നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നല്‍കുന്നതുമല്ല. തങ്ങള്‍ക്ക് അഡ്മിഷന്‍ ലഭിച്ച കോളേജ് / പ്രോഗ്രാം വീണ്ടും നല്‍കുകയാണെങ്കില്‍ അതിനു മുകളിലേക്കുള്ള ഹയര്‍ ഓപ്ഷനുകളിലേക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ. അതിനു താഴേക്ക് നല്‍കിയിട്ടുള്ള കോളേജുകളിലേക്ക് ഒരു കാരണവശാലും പരിഗണിക്കുകയില്ല.
പി.ആർ. 816/2025
ബി.ടെക്.
എൻ.ആർ.ഐ. സീറ്റ് പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ 2025 – 2026 അധ്യയന വർഷ ത്തേ ബി.ടെക്. എൻ.ആർ.ഐ. സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ്, പ്രിന്റിംഗ് ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശന നടപടികളാണ് ആരംഭിച്ചത്. കീം റാങ്ക് ലിസ്റ്റിലുൾപ്പെടാത്തവർക്കും പ്രവേശനത്തിന് അവസരമുണ്ട്. യോഗ്യത : പ്ലസ്‌ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 45 % മാർക്ക് ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9567172591.
പി.ആർ. 817/2025
വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ
പി.ജി. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ 2025 – 26 അധ്യയന വർഷത്തെ പി.ജി. പ്രവേശനത്തിന് വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പ്രവേശനം ജൂലൈ നാലിന് നടക്കും. യോഗ്യരായവർക്ക് അഡ്മിഷൻ മെമ്മോ ഇ-മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ : 0494 2407366, ഇ-മെയിൽ : [email protected] .
പി.ആർ. 818/2025
എം.എസ് സി. കമ്പ്യൂട്ടർ സയൻസ്:
സംവരണ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിൽ 2025 അധ്യയന വർഷ ത്തെ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിന് എസ്.സി. / എസ്.ടി. സംവരണ വിഭാഗത്തിൽ ഏതാനും ഒഴിവുണ്ട്. റാങ്ക് ലിസ്റ്റിലുൾപ്പെട്ട പ്രസ്തുത വിഭാഗത്തിൽപ്പെട്ടവർ ജൂലൈ അഞ്ചിന് ബന്ധപ്പെട്ട രേഖകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം.
പി.ആർ. 819/2025
പേരാമ്പ്ര റീജ്യണൽ സെന്ററിൽ
എം.സി.എ. സീറ്റൊഴിവ്
പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജ്യണൽ സെന്ററിൽ എം.സി.എ. പ്രോഗ്രാമിന് സംവരണ സീറ്റൊഴിവുണ്ട്. എസ്.സി. – അഞ്ച്, എസ്.ടി. – ഒന്ന്, ഒ.ബി.എച്ച്. – ഒന്ന്, ഇ.ഡബ്ല്യൂ.എസ്. – മൂന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് സെന്ററിൽ ഹാജരാകുന്ന റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്ക് പ്രവേശനം നേടാം. ഫോൺ 9656913319, 9846475147.
പി.ആർ. 820/2025
സർവകലാശാലാ ക്യാമ്പസിൽ
എം.സി.എ. സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) എം.സി.എ. പ്രോഗ്രാമിന് ഓപ്പൺ / സംവരണ സീറ്റൊഴിവുണ്ട്. എം.സി.എ. റഗുലർ : എസ്.സി. – രണ്ട്, എസ്.ടി. – രണ്ട്. എം.സി.എ. ഈവനിംഗ് : ഓപ്പൺ – ഒന്ന്, ഇ.ടി.ബി. – രണ്ട്, മുസ്ലിം – രണ്ട്, ഒ.ബി.എച്ച്. – ഒന്ന്, എസ്.സി. – അഞ്ച്, എസ്.ടി. – രണ്ട്, ഇ.ഡബ്ല്യൂ.എസ്. – മൂന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ നാലിന് വൈകീട്ട് മൂന്ന് മണിക്കുള്ളിൽ സർവകലാശാലാ ക്യാമ്പസിലെ സി.സി.എസ്.ഐ.ടിയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8848442567, 8891301007.
പി.ആർ. 821/2025
തളിക്കുളം സി.സി.എസ്.ഐ.ടിയിൽ
എം.സി.എ. സീറ്റൊഴിവ്
തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) എം.സി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ നാലിന് വൈകീട്ട് മൂന്ന് മണിക്കുള്ളിൽ തളിക്കുളം സി.സി.എസ്.ഐ.ടിയിൽ ഹാജരാകണം. സംവരണ വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9846211861, 8547044182.
പി.ആർ. 822/2025
കൊടുങ്ങല്ലൂർ സി.സി.എസ്.ഐ.ടിയിൽ
എം.സി.എ. സീറ്റൊഴിവ്
കൊടുങ്ങല്ലൂരുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) എം.സി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ ഏഴിന് വൈകീട്ട് നാല് മണിക്ക് മുൻപായി സെന്ററിൽ ഹാജരാകണം. സംവരണ വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9895327867, 9645826748.
പി.ആർ. 823/2025
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ( CCSS – PG ) എം.എ. ഇക്കണോമിക്സ് നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 824/2025