കാലിക്കറ്റിലെ സസ്യശാസ്ത്ര ഗവേഷകര്‍ക്ക്
അന്താരാഷ്ട്ര ഹാന്‍സാതെക് പുരസ്‌കാരം
കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പിലെ ഗവേഷക സംഘത്തിന് അന്താരാഷ്ട്ര ഹാന്‍സാതെക് പുരസ്‌കാരം. സര്‍വകലാശാലാ പഠനവകുപ്പ് മേധാവി കൂടിയായ ഡോ. ജോസ് ടി. പുത്തൂര്‍, അസി. പ്രൊഫസര്‍മാരായ മഞ്ചേരി യൂണിറ്റി വനിതാ കോളേജിലെ ഡോ. പി. ഫസീല, തൃശ്ശൂര്‍ ശ്രീകേരള വര്‍മ കോളേജിലെ ഡോ. എ.കെ. സിനിഷ, സ്ലോവാക്യയിലെ സ്ലോവാക് സര്‍വകലാശാലാ പ്ലാന്റ് ഫിസിയോളജി പഠനവകുപ്പിലെ മരിയന്‍ ബ്രസ്റ്റിക് എന്നിവര്‍ക്കാണ് അവാര്‍ഡ്. ചെക്ക് റിപ്പബ്ലിക്കില്‍ നിന്ന് പുറത്തിറങ്ങുന്ന പ്രശസ്തമായ ‘ഫോട്ടോസിന്തറ്റിക’ ജേണലില്‍ ഇവരുടെ പേരില്‍ പ്രസിദ്ധീകരിച്ച പഠന ലേഖനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സൈറ്റേഷന്‍സ് ലഭിച്ചതിന്റെ പേരിലാണ് പുരസ്‌കാരം. പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രത്തില്‍ ഉത്പാദിപ്പിച്ച വിത്തിനമായ ‘മംഗള മസൂറി’ കാലാവസ്ഥാ വ്യതിയാനങ്ങളോട് പ്രതികരിക്കുന്നതിനെക്കുറിച്ചായിരുന്നു പഠനം. സ്വിറ്റ്സര്‍ലാന്‍ഡിലെ ജനീവ സര്‍വകലാശാലാ പ്രൊഫ. റിട്ടോ ജെ. സ്ട്രാസറിനോടുള്ള ആദരസൂചകമായി പുറത്തിറങ്ങിയ ജേണലിന്റെ പ്രത്യേക പതിപ്പിലാണ് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്.
വരള്‍ച്ച, വെള്ളപ്പൊക്കം, ഉപ്പുവെള്ളം, ഘനലോഹ സാന്നിധ്യം തുടങ്ങിയ വ്യതിയാനങ്ങളില്‍ നെല്‍വിത്തിന്റെ വളര്‍ച്ചാ പ്രതികരണങ്ങളെക്കുറിച്ചായിരുന്നു ഗവേഷണം. കണ്ടലുകള്‍ ഉപയോഗിച്ച് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണവും ഡോ. ജോസ് പുത്തൂരിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കീഴില്‍ പുരോഗമിക്കുന്നുണ്ട്. പുരസ്‌കാരത്തിന്റെ ഭാഗമായി രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന അള്‍ട്രാ പോര്‍ട്ടബിള്‍ ക്ലോറോഫില്‍ ഫ്‌ളൂറസന്‍സ് മെഷറന്‍മെന്റ് സംവിധാനം ഇവര്‍ക്ക് ലഭിക്കും. പ്രകാശ സംശ്ലേഷണവുമായി ബന്ധപ്പെട്ട ഗവേഷണാവശ്യങ്ങള്‍ക്ക് ഉപകരിക്കുന്നതാണിത്.
ഫോട്ടോ- ഡോ. ജോസ് ടി. പുത്തൂര്‍, ഡോ. പി. ഫസീല, ഡോ. എ.കെ. സിനിഷ. പി.ആര്‍. 120/2023
വിദൂര വിഭാഗം കലാ-കായികമേള
സ്റ്റേജിതര മത്സരങ്ങള്‍ 28-ന്
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം കലാ-കായിക മേളയിലെ ഫോട്ടോഗ്രാഫി ഒഴികെയുള്ള സ്റ്റേജിതര മത്സരങ്ങള്‍ ശനിയാഴ്ച നാല് സോണുകളിലായി നടക്കും. കോഴിക്കോട്, വയനാട് (എ സോണ്‍), മലപ്പുറം (ബി സോണ്‍), തൃശ്ശൂര്‍ (സി സോണ്‍ ), പാലക്കാട് (ഡി സോണ്‍)എന്നിങ്ങനെയാണ് സോണുകള്‍. ഫോട്ടോഗ്രാഫി ഒഴികെ ഓഫ് സ്റ്റേജ് ഇനങ്ങള്‍ക്ക് സര്‍വകലാശാലയില്‍ വച്ച് മത്സരങ്ങള്‍ ഉണ്ടാവുകയില്ല. ഫോട്ടോഗ്രാഫി മത്സരം ഫെബ്രുവരി രണ്ടിന് സര്‍വകലാശാലാ കാമ്പസിലാണ് നടത്തും. ശനിയാഴ്ച നടക്കുന്ന ഓഫ് സ്റ്റേജ് ഇനങ്ങളുടെ അന്തിമ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് എ സോണ്‍ – 9847439996, 9847972790, 9846056638, ബി സോണ്‍ – 9447927911, 9633907770, 9447423050, സി സോണ്‍ – 9895865424, 9847055506, ഡി സോണ്‍ – 9961333503, 9847544570 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയതിന്റെ പ്രിന്റൗട്ടും വിദൂര വിദ്യാഭ്യാസ വിഭാഗം തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കണം. മത്സരങ്ങളുടെ വിശദവിവരങ്ങള്‍ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ് സൈറ്റ് www.sdeuoc.ac.in ല്‍ ലഭ്യമാണ്. ഫോണ്‍- 04942407356, ഇ-മെയില്‍ sdefest2023@uoc.ac.in പി.ആര്‍. 123/2023
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്
എസ്.ഡി.ഇ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ജനുവരി 31 മുതല്‍ ഫെബ്രുവരി 8 വരെ നടക്കും. വിശദവിവരങ്ങള്‍ക്ക് ക്യാമ്പ് ചെയര്‍മാന്‍മാരുമായി ബന്ധപ്പെടുക. മറ്റ് വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. പി.ആര്‍. 127/2023
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം. പി.ആര്‍. 128/2023
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. എം.എ. ഡവലപ്‌മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്‌സ്, കെമിസ്ട്രി, ബയോസയന്‍സ് നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 28 വരെയും 170 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.
ബി.വോക് ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍ പരീക്ഷക്കും, ഓര്‍ഗാനിക് ഫാമിംഗ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ ഫെബ്രുവരി 9 വരെയും 170 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. പി.ആര്‍. 129/2023
ഫോട്ടോ
കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ വനിതാ വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 45 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയ കാലിക്കറ്റിന്റെ പി.എഫ്. സുഫ്‌ന ജാസ്മിന്‍ (ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട) പി.ആര്‍. 130/2023