Wednesday, July 23

പരീക്ഷാ തീയതിയിൽ മാറ്റം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ബി.എഡ്. പ്രവേശനം 2025 ; വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വർഷത്തെ ബി.എഡ്. (കോമേഴ്‌സ് ഓപ്‌ഷൻ ഒഴികെ), ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ പ്രവേശനത്തിനിനുള്ള വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ് ലോഗിനിൽ റാങ്ക് നില പരിശോധിക്കാം. പ്രവേശനത്തിന് ഒഴിവുകൾ ഉള്ള കോളേജുകൾ റാങ്ക് അനുസരിച്ചു വിദ്യാർഥികളെ ബന്ധപ്പെടും. ആദ്യമായി പ്രവേശനം ലഭിക്കുന്നവർ ആഗസ്റ്റ് നാലിന് വൈകിട്ട് നാലു മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ഒന്നും രണ്ടും അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മറ്റ് സംവരണ വിഭാഗക്കാർ 145/- രൂപ, മറ്റുള്ളവർ 575/- രൂപ. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ. ഫോൺ : 0494 2407017, 7016, 2660600.

പി.ആർ. 970/2025

പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് അനലിറ്റിക്‌സ്: പ്രവേശന പരീക്ഷ ജൂലൈ 25-ന്

കാലിക്കറ്റ് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിലെ 2025 – 2026 അധ്യയന വർഷത്തെ പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് അനലിറ്റിക്‌സ് പ്രോഗ്രാം പ്രവേശന പരീക്ഷ ജൂലൈ 25-ന് നടക്കും. സമയം രാവിലെ 10.30. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. ഹാൾടിക്കറ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407016, 2407017.

പി.ആർ. 971/2025

കായിക പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം

കാലിക്കറ്റ് സർവകലാശാലാ കായികപഠനവകുപ്പിലെ എം.പി.എഡ്. പ്രോഗ്രാമിന് മണിക്കൂറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള അഭിമുഖം പുതുക്കിയ സമയക്രമ പ്രകാരം ജൂലൈ 29-ന് നടക്കും. യു.ജി.സി. മാനദണ്ഡ പ്രകാരം യോഗ്യരായവർ ബയോഡാറ്റയുടെ രണ്ട് പകർപ്പും മറ്റ് അവശ്യ രേഖകളും സഹിതം രാവിലെ 11 മണിക്ക് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ ഹാജരാകണം. 

പി.ആർ. 972/2025

സംസ്‌കൃത പഠനവകുപ്പിൽ സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ സംസ്‌കൃത പഠനവകുപ്പിൽ 2025 അധ്യയന വർഷത്തെ എം.എ. സംസൃതം, ഇന്റഗ്രേറ്റഡ് എം.എ. സംസ്‌കൃതം പ്രോഗ്രാമുകളിൽ സംവരണ സീറ്റൊഴിവുണ്ട്. പ്രവേശത്തിന് ജൂലൈ 25 മുൻപായി രജിസ്‌ട്രേഷൻ ചെയ്യണം. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ എസ്‌.ഇ.ബി.സി. മാനദണ്ഡ പ്രകാരം മറ്റു വിഭാഗങ്ങളെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407258, 9947930196.

പി.ആർ. 973/2025

പേരാമ്പ്ര റീജ്യണൽ സെൻ്ററിൽ വിവിധ യു.ജി. / പി.ജി. സീറ്റൊഴിവ്

പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജ്യണൽ സെൻ്ററിൽ ഒന്നാം സെമസ്റ്റർ എം.സി.എ. / എം.എസ്.ഡബ്ല്യൂ. / ബി.സി.എ. / ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകളിൽ – ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. എം.സി.എ. / എം.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകൾക്ക് ജൂലൈ 28-നും ബി.സി.എ. / ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകൾക്ക് ജൂലൈ 30-നും രാവിലെ 10 മണിക്ക് മണിക്ക് സെന്ററിൽ ഹാജരായി പ്രവേശനം നേടാം. എം.സി.എ. / എം.എസ്.ഡബ്ല്യൂ. പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക് ജൂലൈ 25 വരെ ലേറ്റ് രജിസ്‌ട്രേഷൻ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8594039556, 9656913319.

പി.ആർ. 974/2025

ബിരുദ ( യു.ജി. ) കോൺടാക്ട് ക്ലാസ്: ഗൂഗിൾ ഫോം പൂരിപ്പിക്കണം

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ നടക്കുന്ന 2023 പ്രവേശനം ബിരുദ ( യു.ജി. ) അഞ്ചാം സെമസ്റ്റർ കോൺടാക്ട് ക്ലാസുകൾക്ക് പങ്കെടുക്കാൻ താത്പര്യമുള്ളവരും ഓൺലൈനായി ക്ലസിന് പങ്കെടുക്കാൻ താത്പര്യമുള്ളവരും വിദൂര വിഭാഗം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഗൂഗിൾ ഫോം ആഗസ്റ്റ് ഒന്നിന് മുൻപായി പൂരിപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://sde.uoc.ac.in/ . ഫോൺ : 0494 2407356, 2407494.

പി.ആർ. 975/2025

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി ( 2019 സ്‌കീം – 2019, 2020 പ്രവേശനം ) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഓൺലൈനായി ആഗസ്റ്റ് 22 വരെ അപേക്ഷിക്കാം.

പി.ആർ. 976/2025

വൈവ

കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിലെ (2024 പ്രവേശം) പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി വൈവ ജൂലൈ 29-ന് നടക്കും. സമയം രാവിലെ 10 മണി. കേന്ദ്രം : ഹിന്ദി പഠനവകുപ്പ് സർവകലാശാലാ ക്യാമ്പസ്. 

പി.ആർ. 977/2025

പ്രാക്ടിക്കൽ പരീക്ഷ

വയനാട് ലക്കിടി ഓറിയന്റൽ കോളേജ് ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ മൂന്നാം വർഷ ബി.എച്ച്.എം. ആന്റ് സി.ടി. ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 28, 29 തീയ തികളിൽ നടക്കും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പി.ആർ. 978/2025

പരീക്ഷാ തീയതിയിൽ മാറ്റം

സർവകലാശാലാ പഠനവകുപ്പിൽ ജൂലൈ 22 -ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ (CBCSS – PG – 2022 പ്രവേശനം) എം.എസ് സി. അപ്ലൈഡ് സൈക്കോളജി പേപ്പർ :- PSY2E03 – Introduction to Autism ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ 25-ന് നടത്തും. സമയം ഉച്ചക്ക് രണ്ടു മണി.

പി.ആർ. 979/2025

പരീക്ഷാ അപേക്ഷ

സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ ( 2024 പ്രവേശനം ) പ്രോജക്ട് മോഡ് – പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് അനലിറ്റിക്‌സ്, പി.ജി. ഡിപ്ലോമ ഇൻ കൊമേർഷ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി – ഹോർട്ടികൾച്ചർ ക്രോപ്സ് നവംബർ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 25 വരെയും 200/- രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം.

പി.ആർ. 980/2025

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ (CUCSS – ഫുൾ ടൈം ആന്റ് പാർട്ട് ടൈം – 2016 സ്‌കീം – 2020 മുതൽ 2023 പ്രവേശനം) എം.ബി.എ. ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമ പ്രകാരം ആഗസ്റ്റ് ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 981/2025

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റർ (2020 പ്രവേശനം) എം.എസ് സി. ഇലക്ട്രോണിക്സ് സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് നാല് വരെ അപേക്ഷിക്കാം.

പി.ആർ. 982/2025

error: Content is protected !!