
ഒഴിവുള്ള സീറ്റുകളിൽ പി.ജി. പ്രവേശനം
2025 – 26 അധ്യയന വർഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിനോടനുബന്ധിച്ച് വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ പ്രോഗ്രാം – റിസർവേഷൻ എന്നിവ തിരിച്ചുള്ള സീറ്റൊഴിവ് പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാണ്. ക്യാപ് രജിസ്ട്രേഷനുള്ള പ്രവേശനം ആഗ്രഹിക്കുന്നവർ ഒഴിവ് വിവരങ്ങൾ പരിശോധിച്ച് ആഗസ്റ്റ് എട്ടിനുള്ളിൽ അതത് കോളേജ് / സെന്ററുകളിൽ നേരിട്ടോ ദൂതൻ വഴിയോ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്ന വിദ്യാർഥികളെ ഉൾപ്പെടുത്തി കോളേജ് / സെന്റർ തയ്യാറാക്കുന്ന റാങ്ക് പട്ടിക ആഗസ്റ്റ് 11-ന് അതത് കോളേജ് / സെന്റർ നോട്ടിസ് ബോർഡിൽ പ്രസിദ്ധീകരിക്കും. തുടർന്ന് വരുന്ന എല്ലാ സീറ്റ് ഒഴിവുകളിലേക്കുമുള്ള പ്രവേശനത്തിന് ഈ റാങ്ക് പട്ടികയാണ് അടിസ്ഥാനമാക്കുക. ഇതുവരെ അപേക്ഷിക്കാത്തവർക്ക് ലേറ്റ്ഫീ യോടുകൂടി ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്. നിലവിൽ ക്യാപ് രജിസ്‌ട്രേഷൻ ഉള്ളവർക്ക് തിരുത്തൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 2025 – 26 അധ്യയന വർഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിനുള്ള അവസാന തിയതി ആഗസ്റ്റ് എട്ട്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍ : 0494 2660600, 2407016, 2660600.
പി.ആർ. 1024/2025
വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ പി.ജി. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ 2025 – 2026 അധ്യയന വർഷത്തെ പി.ജി. പ്രവേശനത്തിന് വെയ്റ്റിംഗ് ലിസ്റ്റിലുൾപ്പെട്ടവരുടെ പ്രവേശനം ആഗസ്റ്റ് ഒന്നിന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ – മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ : 0494 2407366, ഇ – മെയിൽ : [email protected] .
പി.ആർ. 1025/2025
സുൽത്താൻബത്തേരി ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ സീറ്റൊഴിവ്
സുൽത്താൻബത്തേരി പൂമലയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ മുസ്ലിം – ഒന്ന്, ഫിസിക്കൽ സയൻസ് വിഭാഗത്തിൽ വിശ്വകർമ്മ – ഒന്ന് എന്നിങ്ങനെ സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷനുള്ളവർ ആഗസ്റ്റ് ഒന്നിന് രാവിലെ 11 മണിക്ക് അസൽ രേഖകൾ സഹിതം സെന്ററിൽ ഹാജരാകണം. ഫോൺ : 9605974988, 9847754370.
പി.ആർ. 1026/2025
റഗുലർ പഠനം മുടങ്ങിയവർക്ക് വിദൂരവിഭാഗത്തിൽ അവസരം
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് / ഓട്ടോണമസ് കോളേജുകളിൽ ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.കോം., ബി.ബി.എ. പ്രോഗ്രാമുകൾക്ക് 2019 മുതൽ 2021 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടി നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്തവർക്ക് പ്രസ്തുത പ്രോഗ്രാമിന്റെ അഞ്ചാം സെമസ്റ്ററിലേക്ക് സ്ട്രീം ചേഞ്ച് മുഖേന സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ വിഭാഗത്തിന് കീഴിൽ പ്രവേശനം നേടി പഠനം തുടരാം. പ്രവേശനത്തിന് ഓൺലൈനായി പിഴ കൂടാതെ ആഗസ്റ്റ് 13 വരെയും 100/- രൂപ പിഴയോടെ 16 വരെയും 500/- രൂപ അധിക പിഴയോടെ 20 വരെയും അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും സർവകലാശാലയിൽ ലഭ്യമാക്കേണ്ട അവസാന തീയതി ആഗസ്റ്റ് 23. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2407356.
പി.ആർ. 1027/2025
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ഏഴ്, എട്ട് സെമസ്റ്റർ ( 2023 പ്രവേശനം ) ബി.ടെക്. / പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ആഗസ്റ്റ് 30 വരെ അപേക്ഷിക്കാം.
പി.ആർ. 1028/2025
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ (CBCSS / CUCBCSS – UG) വിവിധ യു.ജി., സ്കൂൾ ഓഫ് ഡ്രാമയിലെ മൂന്നാം സെമസ്റ്റർ ബി.ടി.എ. (2020 മുതൽ 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ ആഗസ്റ്റ് 18 വരെയും 200/- രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ (CBCSS – UG) ഒന്നാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, (2021, 2022 പ്രവേശനം) ബി.എ. മൾട്ടിമീഡിയ – നവംബർ 2025, (2019, 2020 പ്രവേശനം) ബി.എ. മൾട്ടിമീഡിയ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് 18 വരെയും 200/- രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് അഞ്ച് മുതൽ ലഭ്യമാകും.
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ബി.ടെക്. മൂന്ന്, അഞ്ച് – സെമസ്റ്റർ (2017, 2018 പ്രവേശനം) നവംബർ 2024, അഞ്ചാം സെമസ്റ്റർ – (2020 മുതൽ 2023 പ്രവേശനം) നവംബർ 2025, ഏഴാം സെമസ്റ്റർ – (2019 പ്രവേശനം) ഏപ്രിൽ 2024, (2020 പ്രവേശനം) നവംബർ 2024, (2021 പ്രവേശനം) ഏപ്രിൽ 2025, (2022 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് 13 വരെയും 200/- രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. മൂന്ന്, അഞ്ച് – സെമസ്റ്റർ 2017, 2018 പ്രവേശനം വിദ്യാർഥികളുടെ രജിസ്‌ട്രേഷൻ ലിങ്ക് ആഗസ്റ്റ് നാല് മുതലും മറ്റു പരീക്ഷകൾക്കുള്ള രജിസ്‌ട്രേഷൻ ലിങ്ക് ആഗസ്റ്റ് ഒന്ന് മുതലും ലഭ്യമാകും.
ബി.ആർക്. – (2016 മുതൽ 2024 വരെ പ്രവേശനം) മൂന്നാം സെമസ്റ്റർ, (2016 മുതൽ 2023 വരെ പ്രവേശനം) അഞ്ചാം സെമസ്റ്റർ, (2016 മുതൽ 2022 വരെ പ്രവേശനം) ഏഴാം സെമസ്റ്റർ, (2017 മുതൽ 2021 വരെ പ്രവേശനം) ഒൻപതാം സെമസ്റ്റർ – നവംബർ 2025, (2016 പ്രവേശനം) ഒൻപതാം സെമസ്റ്റർ – ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് 13 വരെയും 200/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് ഒന്ന് മുതൽ ലഭ്യമാകും.
പി.ആർ. 1029/2025
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ (CUCBCSS – 2014, 2015, 2016 പ്രവേശനം) ബി.വോക്. മൾട്ടിമീഡിയ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം നാലാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എം.എസ് സി. മാത്തമാറ്റിക്സ് ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗ സ്റ്റ് 13 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ (CCSS – 2023 പ്രവേശനം) എം.എസ് സി. ബയോകെമിസ്ട്രി, എം.എ. അറബിക് ഏപ്രിൽ 2025 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 1030/2025