അഞ്ച്  വർഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം, പരീക്ഷാ സംബന്ധമായ അറിയിപ്പുകള്‍ ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അഞ്ച്  വർഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം 2024

കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവണ്മെന്റ് / എയ്ഡഡ് കോളേജുകളിൽ 2024 – 25 അധ്യയന വർഷത്തേക്കുള്ള അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. സർവകലാശാലക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആറ് ഗവണ്മെന്റ് / എയ്ഡഡ് കോളേജുകളിലാണ് ഈ പ്രോഗ്രാമുകൾ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ നാല്. അപേക്ഷാ ഫീസ്: എസ്.സി./എസ്.ടി.- 195/- രൂപ മറ്റുള്ളവർ- 470/- രൂപ. അപേക്ഷകർ നിർബന്ധമായും അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 2407017, 2660600.

പി.ആർ. 661/2024

ബിരുദദാന ചടങ്ങിന് ഇപ്പോൾ അപേക്ഷിക്കാം

2021 – 2022 അക്കാദമിക വർഷത്തിൽ കാലിക്കറ്റ് സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസം വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴി വിവിധ യു.ജി. കോഴ്‌സുകളിൽ (CBCSS) പ്രവേശനം നേടുകയും 2024-ൽ കോഴ്സ് വിജയകരമായി പൂർത്തീകരിച്ചതുമായ വിദ്യാർത്ഥികൾക്കുള്ള ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്ക് 31 വരെ ലഭ്യമാകും. പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചവർ / അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ, ഇംപ്രൂവ്മെന്റ് ചെയ്യാൻ ഉദ്ദേശിക്കുന്നവർ, ഗ്രേസ് മാർക്ക് ചേർക്കുവാൻ ബാക്കിയുള്ള വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിന് രജിസ്റ്റർ ചെയ്യേണ്ടതില്ല. ജൂൺ അവസാനവാരം സർവകലാശാലയുടെ പരിധിയിൽ പെടുന്ന അഞ്ച് കേന്ദ്രങ്ങളിൽ വച്ചായിരിക്കും ചടങ്ങ്. തീയതി, സ്ഥലം, സമയം എന്നിവ പിന്നീടറിയിക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 0494 2407239, 2407200, 2407269.

പി.ആർ. 662/2024

അധ്യാപക ഒഴിവ്

കോഴിക്കോട് കല്ലായിയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ പെർഫോമിംഗ് ആർട്സിലും ഫിസിക്കൽ എഡ്യൂക്കേഷനിലും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ (മണിക്കൂർ അടിസ്ഥാനത്തിൽ) ഒന്ന് വീതം ഒഴിവുകളുണ്ട്. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 30-ന് രാവിലെ 11 മണിക്ക് സെന്ററിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്. ഫോൺ: 9447074350, 9447234113. 

പി.ആർ. 663/2024

പ്രാക്ടിക്കൽ പരീക്ഷ

ആറാം സെമസ്റ്റർ ബി.വോക്. ഓർഗാനിക് ഫാമിംഗ് (2021 ബാച്ച്) SDC6AG31 INTERNSHIP & PROJECT പേപ്പർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ 28-ന് നടക്കും. കേന്ദ്രം: മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട്.

ആറാം സെമസ്റ്റർ ബി.വോക്. ഡാറ്റാ സയൻസ് ആൻ്റ് അനലറ്റിക്സ് (2021 പ്രവേശനം) SDC6DS31 (PR) PROJECT AND INTERNSHIP പേപ്പർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ 23-ന് നടക്കും. കേന്ദ്രം: എം.ഇ.എസ്. പൊന്നാനി കോളേജ്, എം.ഇ.എസ്. കല്ലടി കോളേജ്.

ആറാം സെമസ്റ്റർ ബി.വോക്. ഹോട്ടൽ മാനേജ്‌മന്റ് (2021 ബാച്ച്) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ 23-ന് തുടങ്ങും. കേന്ദ്രം: അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നിലമ്പൂർ. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആർ. 664/2024

പരീക്ഷ

സർവകലാശാലാ പഠന വകുപ്പുകളിലെ എം.എസ് സി. റേഡിയേഷൻ ഫിസിക്സ്, മാസ്റ്റർ ഓഫ് ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ്, എം.ബി.എ., എം.കോം., എം.എസ്. സി., എം.എ., എം.എസ് സി. ഫിസിക്സ് (നാനോസയൻസ്), എം.എസ് സി. കെമിസ്ട്രി (നാനോസയൻസ്) തൃശ്ശൂർ പോലീസ് അക്കാദമിയിലെ എം.എസ് സി. ഫോറൻസിക് സയൻസ് സ്കൂൾ ഓഫ് ഡ്രാമ ആൻ്റ് ഫൈൻ ആർട്സിലെ എം.ടി.എ. (CCSS-PG) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആർ. 665/2024

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (CCSS – ഇംപ്രൂവ്മെന്റ് – 2021 പ്രവേശനം) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 666/2024

സൂക്ഷ്മപരിശോധനാ ഫലം

വിദൂരവിദ്യാഭ്യാസം വിഭാഗം മൂന്നാം സെമസ്റ്റർ എം.കോം. നവംബർ 2022, നവംബർ 2023 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 667/2024

പുനർമൂല്യനിർണയ ഫലം

വിദൂരവിദ്യാഭ്യാസം വിഭാഗം മൂന്നാം സെമസ്റ്റർ എം.കോം. (2015 & 2016 പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ  സപ്ലിമെന്ററി പരീക്ഷയുടെ തടഞ്ഞു വെച്ച പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 668/2024

error: Content is protected !!