
എന്‍ജിനീയറിങ് കോളേജില്‍
പ്രിന്‍സിപ്പല്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജില്‍ കരാറടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. cuiet.info എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ആഗസ്റ്റ് 23-ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. യോഗ്യതയും വിശദവിജ്ഞാപനവും വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രായപരിധി: 64 വയസ്സ്.
ടൈംടേബിള്‍
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കൊമേഴ്‌സ്യല്‍ ആന്റ് സ്‌പോക്കണ്‍ ഹിന്ദി ജൂണ്‍ 2024 റഗുലര്‍ പരീക്ഷ ആഗസ്റ്റ് 25, 26 തീയതികളില്‍ നടക്കും.
രണ്ടാം സെമസ്റ്റര്‍ എം.എഡ്. റഗുലര്‍, സപ്ലിമെന്ററി ജൂലൈ 2025 പരീക്ഷ സെപ്റ്റംബര്‍ 15-ന് തുടങ്ങും.
പരീക്ഷാ രജിസ്‌ട്രേഷന്‍
സര്‍വകലാശാലാ ഇ.എം.എം.ആര്‍.സിയിലെ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ ജൂലൈ 2025 പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍ ലഭ്യമാണ്. പിഴയില്ലാതെ ആഗസ്റ്റ് 13 വരെയും 200 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.
വിദൂരവിഭാഗം അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2025 പരീക്ഷകളും അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് (2020 മുതല്‍ 2022 വരെ പ്രവേശനം) നവംബര്‍ 2025, നവംബര്‍ 2024 (2019 പ്രവേശനം) പരീക്ഷകള്‍ക്കും പിഴയില്ലാതെ 20 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ ബി.വോക്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2025 പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് ആഗസ്റ്റ് 11 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 25 വരെ അപേക്ഷിക്കാം.
കോണ്ടാക്ട് ക്ലാസ്
സര്‍വകലാശാലാ വിദൂരവിഭാഗത്തിന് കീഴില്‍ ബി.എ. പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികള്‍ക്കുള്ള അഞ്ചാം സെമസ്റ്റര്‍ ഓണ്‍ലൈന്‍ കോണ്ടാക്ട് ക്ലാസുകള്‍ ആഗസ്റ്റ് ഒമ്പതിന് തുടങ്ങും. സമയക്രമം വെബ്‌സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയഫലം
ഏഴാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2024, ഏപ്രില്‍ 2025, മൂന്ന്, അഞ്ച് സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2024 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി സി.സി.എസ്.എസ്. (ഏപ്രില്‍ 2025 റെഗുലര്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.വോക്. അപ്ലൈഡ് ബയോടെക്നോളജി (സി.ബി.സി.എസ്.എസ്. പിജി) നവംബര്‍ 2024 (2023 അഡ്മിഷന്‍ റഗുലര്‍), നവംബര്‍ 2023 (2020 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.എസ്. സി മൈക്രോബയോളജി നാലാംസെമസ്റ്റര്‍ (2023 അഡ്മിഷന്‍, സി.സി.എസ്.എസ്.) ഏപ്രില്‍ 2025 (റഗുലര്‍), രണ്ടാംസെമസ്റ്റര്‍ (2023 അഡ്മിഷന്‍) ഏപ്രില്‍ 2025 (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ബി.ആര്‍ക്. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും പൂര്‍ത്തിയായ മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് സെമസ്റ്റര്‍ ബി.ആര്‍ക് ( 2012 സ്‌കീം & സിലബസ് – 2014, 2015 അഡ്മിഷന്‍) സെപ്റ്റംബര്‍ 2024 പരീക്ഷക്ക് ആഗസ്റ്റ് മുതല്‍ രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി സെപ്റ്റംബര്‍ അഞ്ച്. വിശദവിവങ്ങള്‍ വെബ്സൈറ്റില്‍.
പ്രാക്റ്റിക്കല്‍ പരീക്ഷ
രണ്ട്, നാല് സെമസ്റ്റര്‍ ബി.വോക്. ഇസ്ലാമിക് ഫിനാന്‍സ് പരീക്ഷയുടെ പ്രാക്റ്റിക്കല്‍ യഥാക്രമം ആഗസ്റ്റ് 5, 11 തീയതികളില്‍ തുടങ്ങും. പരീക്ഷകേന്ദ്രം: ഇ.എം.ഇ.എ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, കൊണ്ടോട്ടി.
എം.സി.എ. സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ (സി.സി.എസ്.ഐ.ടി. ) എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമില്‍ ഏതാനും സീറ്റ് ഒഴിവുണ്ട്. എം.സി.എ. ഈവനിങ് കോഴ്‌സില്‍ സംവരണസീറ്റുകളും ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ എല്ലാ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് ഏഴിന് രാവിലെ 10 മണിക്ക് സെന്ററില്‍ ഹാജരാകണം. ഫോണ്‍: 8848442576, 8891301007.
കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശ്ശൂര്‍ അരണാട്ടുകര ഡോ. ജോണ്‍ മത്തായി സെന്ററിലെ സി.സി. എസ്.ഐ.ടിയില്‍ ഒഴിവുള്ള എം.സി.എ. സീറ്റുകളിലേക്ക് ഓഗസ്റ്റ് ആറിന് പ്രവേശനം തുടങ്ങും. സര്‍വകലാശാലാ പ്രവേശന പരീക്ഷയുടെ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് റെജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാ ക്രമത്തില്‍ അഡ്മിഷന്‍ നേടാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സി.സി.എസ്‌ഐ.ടി. ഓഫീസില്‍ ഹാജരാകേണ്ടതാണ്. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തിലുള്ളവര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. ഫോണ്‍: 9526146452, 9539833728.
കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശ്ശൂര്‍ തളിക്കുളം സി.സി.എസ്.ഐ.ടിയില്‍ എം.സി.എ. സീറ്റൊഴിവുണ്ട്. ഇതുവരെ ക്യാപ് രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്കും സപ്ലിമെന്ററി പരീക്ഷയെഴുതിയവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ആഗസ്റ്റ് ആറിന് വൈകീട്ട് മൂന്നിനകം സെന്ററില്‍ ഹാജരാകണം. ഫോണ്‍: 0487 2607112, 9846211861, 8547044182.
കാലിക്കറ്റ് സര്‍വകലാശാലയുടെ മണ്ണാര്‍ക്കാട് സി.സി.എസ്.ഐ.ടി യില്‍ എം.സി.എ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ഇതുവരെ സര്‍വകലാശാലയുടെ ക്യാപ് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്ക് ഇപ്പോള്‍ അഡ്മിഷന്‍ നേടാവുന്നതാണ്. എസ്.സി./എസ്.ടി/ഒ.ഇ.സി കുട്ടികള്‍ക്ക് 100% ഫീസിളവ്. വിശദവിവരങ്ങള്‍ക്ക്: 9446670011, 8891209610
എം.എ. ഫോക്‌ലോര്‍ സീറ്റൊഴിവ്
സര്‍വകലാശാലാ ഫോക്‌ലോര്‍ പഠനവകുപ്പില്‍ എം.എ. ഫോക് ലോര്‍ സറ്റഡീസിന് എസ്.ടി. വിഭാഗത്തില്‍ ഒരൊഴിവുണ്ട്. എസ്.ടി. വിദ്യാര്‍ഥികളുടെ അഭാവത്തില്‍ എസ്.സി.ബി.സി. മാനദണ്ഡപ്രകാരം മറ്റുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ ആഗസ്റ്റ് ആറിന് രാവിലെ 10 മണിക്ക് അസല്‍ രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം.
ബി.എഡ്. സീറ്റൊഴിവ്
വയനാട് പൂമലയിലുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ ബി.എഡ്. ഫിസിക്കല്‍ സയന്‍സ് മുസ്ലീം വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. ക്യാപ് ഐഡി ഉള്ള വിദ്യാര്‍ഥികള്‍ ആഗസ്റ്റ് ഏഴിന് രാവിലെ 11-ന് കോളേജ് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 9605974988.
ബി.എസ്‌സി. എ.ഐ. സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലയുടെ വടകര സി.സി.എസ്.ഐ.ടിയില്‍ ഈ വര്‍ഷം അനുവദിച്ച നൂതന കോഴ്സായ ബി.എസ്‌സി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹോണേഴ്സ് പ്രോഗ്രാമില്‍ ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യത: പ്ലസ്ടു സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ്, വി.എച്ച്.എസ്.ഇ. ഫോണ്‍: 9846564142, 9446993188.