Monday, December 1

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

തളിക്കുളം CCSIT യില്‍ MCA സ്പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലയുടെ തളിക്കുളം സി.സി.എസ്.ഐ.ടിയില്‍  എം.സി.എ. ജനറല്‍/സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. ഇത് വരെ ക്യാപ് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും സപ്ലിമെന്ററി എഴുതിയ വിദ്യാര്‍ഥികള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ആഗസ്റ്റ് 8 നു വൈകുന്നേരം 3 മണിക്കുള്ളില്‍ സി.സി.എസ്.ഐ.ടി തളിക്കുളം സെന്ററില്‍ ഹാജരാകണം. സംവരണ വിഭാഗങ്ങളിലുള്ളവര്‍ക്ക് സമ്പൂര്‍ണ ഫീസിളവ്. ഫോണ്‍: 0487 2607112, 9846211861, 8547044182.

പരീക്ഷാ രജിസ്ട്രേഷന്‍

വിദൂരവിദ്യാഭ്യാസം എം.എസ് സി. കൗണ്‍സലിങ് സൈക്കോളജി സപ്ലിമെന്ററി പരീക്ഷ (2014 അഡ്മിഷന്‍) ഒന്നാം സെമസ്റ്റര്‍ (ഒക്ടോബര്‍ 2017), രണ്ടാം സെമസ്റ്റര്‍ (ഏപ്രില്‍ 2028) മുന്നാം സെമസ്റ്റര്‍ (നവംബര്‍ 2018), നാലാം സെമസ്റ്റര്‍ (ഏപ്രില്‍ 2019) പരീകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍  ആഗസ്റ്റ് 7 മുതല്‍. പിഴകൂടാതെയുള്ള അവസാന തീയതി ആഗസ്റ്റ് 21. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍

പരീക്ഷാഫലം

നാലാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് ജിയോളജി (സി.സി.എസ്.എസ്) ഏപ്രില്‍ 2025 പരീക്ഷ റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് (2023, 2022, 2021 അഡ്മിഷന്‍) ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എസ് സി ബയോടെക്നോളജി നാഷണല്‍ സ്‌കീം ജുണ്‍ 2025 (റഗുലര്‍-2023 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് വിത്ത് സ്പെഷലൈസേഷന്‍ ഇന്‍ ഡാറ്റ അനലൈറ്റിക്സ് (സി.ബി.സി.എസ്.എസ്. പിജി) നവംബര്‍ 2024 പരീക്ഷ (2023 അഡ്മിഷന്‍) ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്സ് (നാനോസയന്‍സ്), എം.എസ് സി. കെമിസ്ട്രി (നാനോസയന്‍സ്) (റെഗുലര്‍) ഏപ്രില്‍ 2025 (2023 അഡ്മിഷന്‍) ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.ടി.എച്ച്.എം എപ്രില്‍ 2025 (2022 & 2023 അഡ്മിഷന്‍) ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എ. കംപാരറ്റീവ് ലിറ്ററേച്ചര്‍ (സി.സി.എസ്.എസ്) ഏപ്രില്‍ 2025 (2023 അഡ്മിഷന്‍) ഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി (സി.ബി.സി.എസ്.എസ്.) ഒറ്റത്തവണ സപ്ലിമെന്ററി, സെപ്റ്റംബര്‍ 2023 (2019 അഡ്മിഷന്‍) ഫലം പ്രസിദ്ധീകരിച്ചു.

സൗജന്യ തൊഴില്‍ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലയിലെ ലൈഫ് ലോങ്ങ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍, വകുപ്പിന്റെ സെമിനാര്‍ ഹാളില്‍ വെച്ച് 10 ദിവസത്തെ തൊഴില്‍പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ‘ബ്യൂട്ടികള്‍ച്ചര്‍’ എന്ന വിഷയത്തിലാണ് പരിശീലനം നല്‍കുന്നത്.  ആഗസ്റ്റ് 10 മുതല്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനപരിപാടി തികച്ചും സൗജന്യമാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിറ്റ് നല്‍കുന്നതാണ്. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് അപേകര്‍ തന്നെ വഹിക്കേതാണ്. ഫോണ്‍: 9544103276.

പുനര്‍മൂല്യനിര്‍ണയ ഫലം

വിവിധ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ (FYUGP) രണ്ടാം സെമസ്റ്റര്‍ (2024 അഡ്മിഷന്‍) റെഗുലര്‍ ഏപ്രില്‍ 2025 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

സീറ്റ് ഒഴിവ്

കാലിക്കറ്റ് സര്‍വകലാശാലയുടെ കൊടുങ്ങല്ലൂര്‍ സി.സി.എസ്.ഐ.ടിയില്‍ എം.സി.എ. ജനറല്‍/സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. ഇത് വരെ ക്യാപ് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും സപ്ലിമെന്ററി എഴുതിയ വിദ്യാര്‍ഥികള്‍കക്കും ഇപ്പാള്‍ അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് എട്ടിന് വൈകുന്നേരം 4 മണിക്കുള്ളില്‍ സി.സി.എസ്.ഐ.ടി. കൊടുങ്ങല്ലൂര്‍ സെന്ററില്‍ ഹാജരാകണം. എസ്. / എസ്.ടി / *ഒ.ഇ.സി മത്സ്യബന്ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സമ്പൂര്‍ണ ഫീസിളവ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895327867, 9645826748

കോണ്‍ടാക്ട് ക്ലാസ്സ്

വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ./ബി.കോം/ബി.ബി.എ (സി.ബി.സി.എസ്.എസ്-2023 അഡ്മിഷന്‍) അഞ്ചാം സെമസ്റ്റര്‍ കോണ്‍ടാക്ട് ക്ലാസുകള്‍ ആഗസ്റ്റ്  ഒമ്പതിന് തുടങ്ങും. ബി.എ. പൊളിറ്റിക്കല്‍ സയന്‍സ് – ടാഗോര്‍ നികേതന്‍, ബി.എ അഫ്സല്‍ ഉല്‍ ഉലമ – ഇസ്ലാമിക് ചെയര്‍, ബി.ബി.എ. – കോമേഴ്സ് & മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് (ഡി.സി.എം.എസ്), ബി.കോം – ലാംഗ്വേജ് ബ്ലോക്ക്. വിദ്യാര്‍ഥികള്‍ ഐഡന്റിറ്റി കാര്‍ഡ് സഹിതം ക്ലാസ്സിന് ഹാജരാകേണ്ടതാണ്. വിശദവിരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0494 2407356

പഠനക്കുറിപ്പ് വിതരണം

വിദൂര വിദ്യാഭ്യാസം (2023 അഡ്മിഷന്‍) വിദ്യാര്‍ഥികളുടെ അഞ്ച്, ആറ് സെമസ്റ്ററുകളുടെ പഠന സാമഗ്രികള്‍ ആഗസ്റ്റ് എട്ട് മുതല്‍ ട്രാക്കിങ്, എസ്.എം.എസ്. എന്നീ സംവിധാനങ്ങളോടുകൂടി രജിസ്റ്റേര്‍ഡ് തപാലില്‍ വിതരണം ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0494 2407354

error: Content is protected !!