Thursday, August 14

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എം.എ. സംസ്‌കൃതം സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ സംസ്‌കൃതം പഠനവകുപ്പിൽ 2025 അധ്യയന വർഷത്തെ എം.എ. സംസ്‌കൃതം പ്രോഗ്രാമിന് സംവരണ വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കി ആഗസ്റ്റ് 26-ന് മുൻപായി അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റ് വിഭാഗങ്ങളെയും പരിഗണിക്കും. ഫോൺ : 0494 2407258, 9947930196.

പി.ആർ. 1137/2025

കോൺടാക്ട് ക്ലാസ്

വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ ( CBCSS – 2023 പ്രവേശനം ) വിവിധ യു.ജി. കോൺടാക്ട് ക്ലാസുകൾ ആഗസ്റ്റ് 16-ന് തുടങ്ങും. കേന്ദ്രം :- ബി.എ. പൊളിറ്റിക്കൽ സയൻസ് – ടാഗോർ നികേതൻ, ബി.എ. അഫ്സൽ  ഉൽ  ഉലമ – ഇസ്ലാമിക് ചെയർ, ബി.കോം (ഫിനാൻസ്, കോ – ഓപ്പറേഷൻ) – കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, ബി.ബി.എ. (മാർക്കറ്റിങ്) – കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, ബി.ബി.എ. (ഫിനാൻസ്) – വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രം. വിദ്യാർഥികൾ ഐ.ഡി. കാർഡ് സഹിതം ഹാജരാകണം. വിശദമായ ഷെഡ്യൂൾ വിദൂര വിഭാഗം വെബ്സൈറ്റിൽ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407356.

പി.ആർ. 1138/2025

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള വിദൂര വിഭാഗം ആറാം സെമസ്റ്റർ (CCSS – UG – SDE – 2011, 2012, 2013 പ്രവേശനം) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എം.എം.സി., ബി.എ. അഫ്സൽ ഉൽ ഉലമ ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 15-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ സർവകലാശാലാ ക്യാമ്പസ്, സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് (ഐ.ഇ.ടി.) കോഹിനൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 1139/2025

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ (CBCSS) എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 19, 20 തീയതികളിൽ നടക്കും.

നാലാം വർഷ ബി.എച്ച്.എം. ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 18, 19 തീയതികളിൽ നടക്കും. കേന്ദ്രം : ഓറിയൻ്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മന്റ്, ലക്കിടി.

നാലാം സെമസ്റ്റർ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 18, 19 തീയതികളിൽ നടക്കും. കേന്ദ്രം : സെന്റ് മേരീസ് കോളേജ് തൃശ്ശൂർ. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പി.ആർ. 1140/2025

പരീക്ഷാഫലം

നാലാം സെമസ്റ്റർ ( CBCSS, CUCBCSS – UG 2019 പ്രവേശനം മുതൽ ) ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.കോം. ഹോണേഴ്‌സ്, ബി.കോം. പ്രൊഫഷണൽ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ( CCSS – 2023 പ്രവേശനം ) എം.എസ് സി. എൻവിയോണ്മെന്റൽ സയൻസ് ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 1141/2025

സൂക്ഷ്മപരിശോധനാഫലം

നാലാം സെമസ്റ്റർ (CBCSS – PG) എം.എ. ഇക്കണോമിക്സ്, എം.എസ് സി. കെമിസ്ട്രി, എം.എസ് സി. ബോട്ടണി, എം.എസ്.ഡബ്ല്യൂ. ഏപ്രിൽ 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 1142/2025

error: Content is protected !!