Monday, August 18

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

കാലിക്കറ്റ് സർവകലാശാലയിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള (ആഴ്ചയിൽ രണ്ട് ദിവസം) ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത : എം.എസ് സി. ക്ലിനിക്കൽ സൈക്കോളജി / എം.എ. സൈക്കോളജി / എം.എസ് സി. സൈക്കോളജി, എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി / ആർ.സി.ഐ. അംഗീകൃത രണ്ടു വർഷ തത്തുല്യ കോഴ്സ്, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ആർ.സി.ഐ.) ക്ലിനിക്കൽ സൈക്കോളജിസ്റ്റ് രജിസ്‌ട്രേഷൻ. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 36 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ. 

പി.ആർ. 1154/2025

കോഴിക്കോട് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എ. സീറ്റൊഴിവ്

കോഴിക്കോട് കല്ലായിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ( എസ്.എം.എസ്. ) 2025 അധ്യയന വർഷത്തെ എം.ബി.എ. റഗുലർ പ്രോഗ്രാമിന് എസ്.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്., സ്പോർട്സ്, ഭിന്നശേഷി, ലക്ഷ്വദീപ് എന്നീ സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. KMAT യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 20-ന് ഉച്ചക്ക് 12 മണിക്ക് മുൻപായി സെന്ററിൽ ഹാജരാകണം. സംവരണ സീറ്റിൽ അപേക്ഷകരില്ലാത്തപക്ഷം പ്രസ്തുത സീറ്റുകൾ പരിവർത്തനം ചെയ്ത് പ്രവേശനം നേടാം. ഫോൺ: 0495 2323748.

പി.ആർ. 1155/2025

പുതുക്കാട് സി.സി.എസ്.ഐ.ടിയിൽ എം.സി.എ. സീറ്റൊഴിവ്

തൃശ്ശൂർ പുതുക്കാടുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (സി.സി.എസ്.ഐ.ടി.) എം.സി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. ഇതുവരെ ക്യാപ് രജിസ്‌ട്രേഷൻ ചെയ്യാത്തവർക്കും സപ്ലിമെന്ററി എഴുതിയവർക്കും ഇപ്പോൾ അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 20-ന് വൈകിട്ട് മൂന്നു മണിക്കുള്ളിൽ സെന്ററിൽ ഹാജരാകണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0480 2751888, 9995814411.

 പി.ആർ. 1156/2025

ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പിൽ പി.എച്ച്.ഡി. അഭിമുഖം

കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജി. ബിബിനിന് കീഴിൽ പി.എച്ച്.ഡി. ( എനി ടൈം കാറ്റഗറി ) പ്രവേശനത്തിനുള്ള അഭിമുഖം ആഗസ്റ്റ് 29-ന് നടക്കും. ഒരൊഴിവാണുള്ളത്. യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം രാവിലെ 11 മണിക്ക് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് പഠനവകുപ്പിൽ നേരിട്ടോ [email protected] എന്ന വിലാസത്തിലോ ബന്ധപ്പെടാം.

 പി.ആർ. 1157/2025

പരീക്ഷാഅപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെർമാസ്റ്റർ (CBCSS – V – UG) വിവിധ ബി.വോക്. (2022 മുതൽ 2024 വരെ പ്രവേശനം) നവംബർ 2025, (2019 മുതൽ 2021 വരെ പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ രണ്ട് വരെയും 200/- രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് 20 മുതൽ ലഭ്യമാകും.

 പി.ആർ. 1158/2025

ബിരുദ പ്രാഗ്രാമുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2025 – 2026 അധ്യായന വര്‍ഷത്തേ ബിരുദ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി ഗവ. / എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്‌സുകളിലേക്കും അഫിലിയേറ്റഡ് കോളേജുകളിലെ / സർവകലാശാലാ സെന്ററുകളിലെ സ്വാശ്രയ കോഴ്‌സുകളിലേക്കുമുള്ള വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഗവ. / എയ്ഡഡ് / സ്വാശ്രയ കോളേജുകളിലെ പ്രോഗ്രാമുകളിൽ ഓപ്‌ഷൻ നിലനിൽക്കുന്ന വിദ്യാർഥികളെയാണ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിച്ചിട്ടുള്ളത്. സ്റ്റുഡന്റസ് ലോഗിൻ വഴി റാങ്ക് നില പരിശോധിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ തങ്ങളുടെ റാങ്ക്, കോളേജിലെ സീറ്റൊഴിവ് എന്നിവ പരിശോധിച്ച് ആഗസ്റ്റ് 19-ന് മുൻപായി കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിന് അവർ നിർദ്ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്.

പി.ആർ. 1144/2025

വടകര സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എ. സീറ്റൊഴിവ്

വടകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (എസ്.എം.എസ്.) 2025 – 26 അധ്യയന വർഷത്തെ എം.ബി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. യോഗ്യത ഡിഗ്രി തലത്തിൽ 50% (എസ്.സി. / എസ്.ടി. വിഭാഗക്കാർക്ക് ഡിഗ്രി പാസ്, പിന്നോക്ക വിഭാഗക്കാർക്ക് 5% മാർക്കിളവ്) മാർക്ക്. ആഗസ്റ്റ് 21 വരെ പ്രവേശനം വിഭാഗം വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ പകർപ്പ്, (സംവരണ വിഭാഗക്കാർ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്) യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ആഗസ്റ്റ് 22-ന് വൈകിട്ട് അഞ്ചു മണിക്ക് മുൻപായി വടകര കരിമ്പനപ്പാലത്തുള്ള എസ്.എം.എസ്. ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് : https://admission.uoc.ac.in/ . ഫോൺ: 6282478437, 9497835992.

പി.ആർ. 1145/2025

പേരാമംഗലം സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എ. സീറ്റൊഴിവ്

തൃശ്ശൂർ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ( എസ്.എം.എസ്. ) എം.ബി.എ. പ്രോഗ്രാമിന് എല്ലാ വിഭാഗത്തിലും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 26-ന് മുൻപായി ഹാജരാകണം. ക്യാപ് ഐ.ഡി. ഇല്ലാത്തവർക്കും KMAT ഇല്ലാത്തവർക്കും പങ്കെടുക്കാം. എസ്.സി., എസ്.ടി., ഒ.ഇ.സി., ഒ.ബി.സി. (എച്ച്) വിഭാഗത്തിലുള്ളവർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 7012812984, 8848370850.

പി.ആർ. 1146/2025

തളിക്കുളം സി.സി.എസ്.ഐ.ടിയിൽ എം.സി.എ. സീറ്റൊഴിവ്

തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (സി.സി.എസ്.ഐ.ടി.) എം.സി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. ഇതുവരെ ക്യാപ് രജിസ്‌ട്രേഷൻ ചെയ്യാത്തവർക്കും സപ്ലിമെന്ററി എഴുതിയവർക്കും ഇപ്പോൾ അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 19-ന് വൈകിട്ട് മൂന്നു മണിക്കുള്ളിൽ സെന്ററിൽ ഹാജരാകണം. സംവരണ വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2607112, 9846211861, 8547044182.    

പി.ആർ. 1147/2025

ജോൺ മത്തായി സെന്ററിൽ എം.സി.എ. / എം.എസ് സി. സീറ്റൊഴിവ്

തൃശ്ശൂർ അരണാട്ടുകര ജോൺ മത്തായി സെന്ററിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) എം.സി.എ. / എം.എസ് സി. കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമുകൾക്ക് സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെന്ററിൽ ഹാജരാകണം. കാലിക്കറ്റ് സർവകലാശാലാ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്കും ക്യാപ് രജിസ്ട്രേഷനുള്ളവർക്കും മുൻഗണന ലഭിക്കും. ക്യാപ് രജിസ്‌ട്രേഷൻ ഇല്ലാത്തവർക്ക് സ്പോട്ട് രജിസ്‌ട്രേഷൻ നടത്തി പ്രവേശനം നേടാം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9526146452, 9539833728.

പി.ആർ. 1148/2025

മൂന്നാം സെമസ്റ്റർ ( FYUGP ) കോഴ്സ് രജിസ്‌ട്രേഷൻ

29 വരെ നീട്ടി

മൂന്നാം സെമസ്റ്റർ (FYUGP – 2024 പ്രവേശനം) നാലു വർഷ ബിരുദ പ്രോഗ്രാം കോഴ്സ് രജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള ലിങ്ക് ആഗസ്റ്റ് 29 വരെ നീട്ടി. കോളേജുകൾ മൂന്നാം സെമസ്റ്ററിൽ മേജർ പ്രോഗ്രാം സ്വിച്ച് ചെയ്ത വിദ്യാർഥികളുടെയും ഇന്റർ കോളേജ്, ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫർ ചെയ്തവരുടെയും കോഴ്സ് രജിസ്‌ട്രേഷൻ ചെയ്യേണ്ടതില്ല. ഇവർക്കുള്ള പ്രത്യേക അവസരം പിന്നീട് നൽകും.

പി.ആർ. 1149/2025

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള നാലാം സെമസ്റ്റാർ ( 2014 പ്രവേശനം ) പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബർ 22-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 1150/2025

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ ഹിയറിങ് ഇംപയർമെൻ്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം നാലാം സെമസ്റ്റർ (CBCSS) ബി.കോം., ബി.ബി.എ. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ വിവിധ ബി.വോക് (CBCSS – V – UG 2022, 2023 പ്രവേശനം) നവംബർ 2024, (CBCSS – V – UG 2021 പ്രവേശനം) നവംബർ 2023, (CUCBCSS – V – UG 2018 മുതൽ 2020 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.

പി.ആർ. 1151/2025

സൂക്ഷ്മപരിശോധനാഫലം

നാലാം സെമസ്റ്റർ (CBCSS – PG) എം.എസ് സി. മാത്തമാറ്റിക്സ് ഏപ്രിൽ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 1152/2025

പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ ബി.എഡ്. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 1153/2025

error: Content is protected !!