Tuesday, August 26

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അറബിക് പഠനവകുപ്പിൽ

അസിസ്റ്റന്‍റ് പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പിൽ മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒരൊഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും സഹിതം ആഗസ്റ്റ് 29-ന് ഉച്ചക്ക് 2.30-ന് പഠനവകുപ്പിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446254092.

  പി.ആർ. 1111/2025

വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ 

സംവരണ സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിലെ എം.എ. വിമൻസ് സ്റ്റഡീസ് പ്രോഗ്രാമിൽ എസ്.സി. സംവരണ സീറ്റൊഴിവുണ്ട്. പ്രസ്തുത ഒഴിവിലേക്കുള്ള പ്രവേശന അഭിമുഖം ആഗസ്റ്റ് 29-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ നടക്കും. പ്രസ്തുത സംവരണ വിഭാഗത്തിലുള്ളവർ ഹാജരാകാത്തപക്ഷം മറ്റ് വിഭാഗത്തിലുള്ളവരെ പരിഗണിക്കും.   കൂടുതൽ വിവരങ്ങൾ പഠനവകുപ്പ് വെബ്‌സൈറ്റിൽ. ഇ – മെയിൽ : [email protected] , ഫോൺ : 0494 2407366.

പി.ആർ. 1112/2025

പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് (2021 മുതൽ 2024 വരെ പ്രവേശനം) ഒക്ടോബർ 2024, (2020 പ്രവേശനം) ഒക്ടോബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 19-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.പി.ആർ. 1113/2025

error: Content is protected !!