
എം.എഡ്. പ്രവേശനം 2025
18 വരെ അപേക്ഷ സമർപ്പിക്കാം
കാലിക്കറ്റ് സർവകലാശാലയുടെ 2025 – 2026 അധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം സെപ്റ്റംബർ 18-ന് വൈകീട്ട് നാല് മണി വരെ നീട്ടി. അപേക്ഷാഫീസ് : എസ്.സി. / എസ്.ടി. – 410/- രൂപ, മറ്റുള്ളവർ 875/- രൂപ. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം നിര്‍ബന്ധമായും പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കണം. പ്രിന്റ് ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറല്‍, മാനേജ്മെന്റ്, ഭിന്നശേഷി, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാനേജ്മെന്റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407017, 7016, 2660600.
പി.ആർ. 1201/2025
സിൻഡിക്കേറ്റ് യോഗം
കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം സെപ്റ്റംബർ 17-ന് (ബുധൻ) രാവിലെ 10 മണിക്ക് സർവകലാശാലാ സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
പി.ആർ. 1202/2025
ഡോ. ജോൺ മത്തായി സെന്ററിൽ
എം.ബി.എ. സീറ്റൊഴിവ്
തൃശ്ശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്ററിലെ കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (എസ്.എം.എസ്.) 2025 – 26 അധ്യയന വർഷത്തെ ഈവനിംഗ് എം.ബി.എ. (ഡ്യുവൽ സ്പെഷ്യലൈസേഷൻ), ഹെൽത് കെയർ മാനേജ്മെന്റ് പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ ഓൺലൈൻ രജിസ്‌ട്രേഷൻ ( https://admission.uoc.ac.in/ ) ചെയ്ത ശേഷം അപേക്ഷാ ഫോം, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം സെപ്റ്റംബർ 15-ന് രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണം. ഉദ്യോഗമുള്ളവർക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2386439, 9447795387.
പി.ആർ. 1203/2025
പരീക്ഷാഫലം
വിദൂര വിഭാഗം ഒന്ന്, മൂന്ന് സെമസ്റ്റർ ( CBCSS – SDE – 2019 പ്രവേശനം ) എം.എ. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനി ർണയത്തിന് 24 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ( 2024 പ്രവേശനം ) എം.എച്ച്.എം. ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ( 2020 മുതൽ 2023 വരെ പ്രവേശനം ) എം.ബി.എ. – ഐ.എഫ്. ആന്റ് എച്ച്.സി.എം. ജൂലൈ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ – ( 2022 പ്രവേശം ) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ്, (2023, 2024 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ( 2023, 2024 പ്രവേശനം ) എം.ടി.എച്ച്.എം. ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
പി.ആർ. 1204/2025
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.കോം. നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 1205/2025
ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം 2025
ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 15 വരെ
അഫിലിയേറ്റഡ് കോളേജുകളിലെ 2025 – 2026 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനും ലേറ്റ് രജിസ്ട്രേഷനുമുള്ള സൗകര്യം സെപ്റ്റംബർ 15-ന് വൈകീട്ട് നാല് മണി വരെ ലഭ്യമാകും ( https://admission.uoc.ac.in/ ). ലേറ്റ് രജിസ്‌ട്രേഷന് മുൻപ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലെ സീറ്റ് വിവരവും പ്രവേശന സാധ്യതയും പരിശോധിച്ച് ഉറപ്പ് വരുത്തണം. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജുകളുമായി ബന്ധപ്പെടേണ്ടതും അവർ നിർദേശിക്കുന്ന സമയം പാലിക്കേണ്ടതുമാണ്. മാൻഡേറ്ററി ഫീസ് അടയ്ക്കുന്നതിനുള്ള സൗകര്യം സ്റ്റുഡന്റസ് ലോഗിനിൽ ലഭ്യമാണ്.
പി.ആർ. 1191/2025
എം.എ. ഫങ്ഷണൽ ഹിന്ദി സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ എം.എ. ഫങ്ഷണൽ ഹിന്ദി ആന്റ് ട്രാൻസിലേഷൻ പ്രോഗ്രാമിന് 2025 – 27 ബാച്ചിലേക്ക് എസ്.സി. – 03, എസ്.ടി. – 02, ഇ.ടി.ബി. – 02 എന്നീ സംവരണ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 15-ന് രാവിലെ 10.30 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. മേൽ പറഞ്ഞ വിഭാഗത്തിൽ പെട്ടവരുടെ അഭാവത്തിൽ മറ്റ് വിദ്യാർഥികളെയും പരിഗണിക്കും. ഫോൺ : 9446157542.
പി.ആർ. 1192/2025
കണിയാമ്പറ്റ ബി.എഡ്. സെന്ററിൽ
അധ്യാപക ഒഴിവ്
വയനാട് കണിയാമ്പറ്റയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഫിസിക്കൽ എജ്യുക്കേഷൻ, ഫൈൻ ആർട്സ്, പെർഫോമിംഗ് ആർട്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടെ പി.ജി., നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 15-ന് രാവിലെ 11 മണിക്ക് സെന്ററിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 9846717461.
പി.ആർ. 1193/2025
മൈക്രോബയോളജി അസിസ്റ്റന്റ് പ്രൊഫസർ
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാലാ ലൈഫ് സയൻസ് പഠനവകുപ്പിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ മൈക്രോബയോളജി അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് സെപ്റ്റംബർ എട്ടിന് നടത്തിയ വാക് – ഇൻ – ഇന്റർവ്യൂവിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
പി.ആർ. 1194/2025
പരീക്ഷ മാറ്റിവെച്ചു
സെപ്റ്റംബർ 18-ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എം.എഡ്. MED 06 – Psychology of Individual Differences പേപ്പർ ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവെച്ചു. പുനഃപരീക്ഷ സെപ്റ്റംബർ 26-ന് നടക്കും. സമയം ഉച്ചക്ക് രണ്ടു മണി മുതൽ വൈകീട്ട് അഞ്ചു മണി വരെ. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.
പി.ആർ. 1195/2025
പരീക്ഷാഅപേക്ഷ
സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യുക്കേഷന് (വിദൂര വിഭാഗം) കീഴിൽ റീ – അഡ്മിറ്റ് / സ്ട്രീം ചേഞ്ച് ചെയ്തവർക്കുള്ള അഞ്ചാം സെമസ്റ്റർ ( CBCSS – UG – CDOE ) ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.ബി.എ., ബി.കോം. നവംബർ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 19 വരെയും 200/- രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. ലിങ്ക് 12 മുതൽ ലഭ്യമാകും.
രണ്ടാം സെമസ്റ്റർ എൽ.എൽ.എം. (2020 പ്രവേശനം) ഡിസംബർ 2024, (2021 പ്രവേശനം മുതൽ) ഡിസംബർ2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്കും എൽ.എൽ.എം. ക്രിമിനൽ ലോ ആന്റ് കോൺസ്റ്റിറ്റ്യുഷണൽ ലോ (ഡബിൾ സ്പെഷ്യലൈസേഷൻ) (2024 പ്രവേശനം) ഡിസംബെർ 2025 റഗുലർ പരീക്ഷയ്ക്കും പിഴ കൂടാതെ സെപ്റ്റംബർ 29 വരെയും 200/- രൂപ പിഴയോടെ ഒക്ടോബർ ആറ് വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ 16 മുതൽ ലഭ്യമാകും.
പി.ആർ. 1196/2025
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ ക്കുള്ള അഞ്ചാം സെമസ്റ്റർ ( CBCSS – UG – 2020 പ്രവേശനം മുതൽ ) ബി.എ., ബി.കോം. ബി.ബി.എ., ബി.ടി.എ., ബി.എസ്.സി., അനുബന്ധ വിഷയങ്ങളുടെ നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 30-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.
പി.ആർ. 1197/2025
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ( 2021, 2023 പ്രവേശനം ) എം.പി.എഡ്. നവംബർ 2024 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ( 2020 പ്രവേശനം ) എം.എസ് സി. മൈക്രോബയോളജി സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
പി.ആർ. 1198/2025
സൂക്ഷ്മപരിശോധനാഫലം
നാലാം സെമസ്റ്റർ ബി.എഡ്. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 1199/2025
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ്, മാസ്റ്റർ ഓഫ് ട്രാവൽ ആന്റ് ടുറിസം മാനേജ്മെന്റ് ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 1200/2025