
ദേശീയ വിദ്യാഭ്യാസ സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന മുന്‍ വകുപ്പ് മേധാവി ഡോ. കെ.പി. മീരയോടുള്ള ആദരമായി ‘വിദ്യാഭ്യാസം മറ്റു പഠനമേഖലകളുടെ വീക്ഷണത്തില്‍’ എന്ന വിഷയത്തില്‍ നടത്തുന്ന ദേശീയ സെമിനാറിന് തുടക്കമായി. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ പഠനവിഭാഗം മുന്‍മേധാവി ഡോ. ഹസീന്‍ താജ് മുഖ്യപ്രഭാഷണം നടത്തി. ഡോ. പി. കേളു, ഡോ. പി. ഉഷ, ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ്, ഡോ. ഷെരീഫ്, ഡോ. മുജീബ് റഹ്‌മാന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. സെമിനാര്‍ ബുധനാഴ്ച സമാപിക്കും. പി.ആര്‍. 211/2023
സംസ്‌കൃത പഠനവിഭാഗം ചര്‍ച്ചാ സമ്മേളനം
കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം 22-ന് ‘കേരളീയ രംഗവേദി – കാഴ്ചകള്‍, നേട്ടങ്ങള്‍, അഭിരുചികള്‍’ എന്ന വിഷയത്തില്‍ ചര്‍ച്ചാ സമ്മേളനം നടത്തുന്നു. പ്രൊഫ. സി. രാജേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എഴുത്തുകാരായ കെ.സി. നാരായണന്‍, വി. കലാധരന്‍, സി.കെ. ജയന്തി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പി.ആര്‍. 212/2023
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാര്‍ച്ച് 14-ന് തുടങ്ങും. പി.ആര്‍. 213/2023
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മെഡിക്കല്‍ മൈക്രോബയോളജി സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് 9-ന് നടക്കും. പി.ആര്‍. 214/2023
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.ടി.എഫ്.പി. നവംബര്‍ 2019, 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 215/2023
