കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സിണ്ടിക്കേറ്റ് യോഗം

കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം മാര്‍ച്ച് 2-ന് രാവിലെ 10 മണിക്ക് സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് റൂമില്‍ ചേരും.     പി.ആര്‍. 243/2023

വാക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റി

കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ മാത്തമറ്റിക്‌സ് അസി. പ്രൊഫസര്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിനായി മാര്‍ച്ച് 2-ന് നടത്താനിരുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.     പി.ആര്‍. 244/2023

എസ്.ഡി.ഇ. കോണ്‍ടാക്ട് ക്ലാസ്

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ നാലാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സുകള്‍ മാര്‍ച്ച് 4-ന് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം നിശ്ചിത സെന്ററുകളില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356, 2407494.     പി.ആര്‍. 245/2023

പ്രാക്ടിക്കല്‍ പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2022 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022  പരീക്ഷയുടെയും പ്രാക്ടിക്കല്‍ മാര്‍ച്ച് 22-ന് തുടങ്ങും.     പി.ആര്‍. 246/2023

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.     പി.ആര്‍. 247/2023

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.    പി.ആര്‍. 248/2023

error: Content is protected !!