
സിഡ-2023′ ദേശീയ സമ്മേളനം തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍സയന്‍സ് പഠനവിഭാഗം സംഘടിപ്പിക്കുന്ന കമ്പ്യൂട്ടേഷണല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റാ അനലിറ്റിക്സ് (സിഡ-2023) ദേശീയ സമ്മേളനത്തിന് തുടക്കമായി. കമ്പ്യൂട്ടര്‍ അടിസ്ഥാനമായുള്ള നൂതനാശയങ്ങളെയും വ്യവസായ സംരഭകരെയും ഗവേഷകരെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പരിപാടി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. യു.എല്‍.സി.സി.എസ്.എസ്., സി.ഇ.ഒ. രവീന്ദ്രന്‍ കസ്തൂരി മുഖ്യപ്രഭാഷണം നടത്തി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്സ് ഡയറക്ടര്‍ ഡോ. എം. മനോഹരന്‍, ഡോ. രാജി, ഡോ. കെ. ജയകുമാര്‍, ഡോ. ടി. പ്രസാദ്, കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. വി.എല്‍. ലജിഷ്, കെ.എ. മഞ്ജുള എന്നിവര്‍ സംസാരിച്ചു. ഡോ. കുമാര്‍ രാജാമണി (സീനീയര്‍ മാനേജര്‍, അല്‍ഗൊരിതം), ഡോ. ദീപു വിജയസേനന്‍ (എന്‍.ഐ.ടി. കര്‍ണാടക), ഡോ. പി. ദീപക് (ക്വീന്‍സ് യൂണിവേഴ്‌സിറ്റി യു.കെ.), ഡോ. ആര്‍.കെ. സുനില്‍ കുമാര്‍ (കണ്ണൂര്‍ യൂണിവേഴ്‌സിറ്റി), ഡോ. ശബരിമലൈ മണികണ്ഠന്‍ (ഐ.ഐ.ടി. പാലക്കാട്), ഡോ. ആനന്ദ് ലക്ഷ്മണന്‍ (സി.ഇ.ഒ., സിര്‍പി പ്രൊഡക്ട്‌സ്) തുടങ്ങിയവരാണ് വിവിധ സെഷനുകള്‍ നയിക്കുന്നത്. സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.
ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍സയന്‍സ് പഠനവിഭാഗം സംഘടിപ്പിക്കുന്ന കമ്പ്യൂട്ടേഷണല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റാ അനലിറ്റിക്സ് (സിഡ-2023) ദേശീയ സമ്മേളനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു. പി.ആര്‍. 314/2023
എന്റോമെന്റ് പ്രഭാഷണവും പുസ്തക പ്രകാശനവും
കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം പ്രൊഫ. സുബ്ബരാമ പട്ടര്‍ എന്റോമെന്റ് പ്രഭാഷണം സംഘടിപ്പിക്കുന്നു. 14-ന് രാവിലെ 11 മണിക്ക് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. സമ്പൂര്‍ണാനന്ദ സംസ്‌കൃത സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ. രാജാറാം ശുക്ല എന്റോമെന്റ് പ്രഭാഷണം നടത്തും. പഠനവിഭാഗത്തില്‍ പി.ജി.ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥിക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും പുസ്തക പ്രകാശനവും ഇതോടൊപ്പം നടക്കും. പി.ആര്‍. 315/2023
കോണ്‍ടാക്ട് ക്ലാസ്സ്
കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. 2021 പ്രവേശനം മൂന്നാം സെമസ്റ്റര്‍ പി.ജി. കോണ്‍ടാക്ട് ക്ലാസുകള്‍ 18 മുതല്‍ മെയ് 1 വരെ വിവിധ സെന്ററുകളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ക്ലാസിന് ഹാജരാകണം. വിശദമായ സമയക്രമം എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ ലഭ്യമാണ്. പി.ആര്‍. 316/2023
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 27-നും ഒന്നാം സെമസ്റ്റര്‍ 28-നും തുടങ്ങും. പി.ആര്‍. 317/2023
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2022, മാര്‍ച്ച് 2023 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.
ഒന്നാം വര്‍ഷ ബി.പി.ഇ. (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. പി.ആര്‍. 318/2023
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. നവംബര്‍ 2021 റഗുലര്‍, ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം. പി.ആര്‍. 319/2023
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബോട്ടണി, സുവോളജി നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ ബി.എം.എം.സി. നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 320/2023