കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പുന:പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജ് മൂന്നാം സെമസ്റ്റര്‍ ബി..ടെക്    (റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) ഡിസ്‌ക്രീറ്റ് കംപ്യൂട്ടേഷണല്‍ സ്ട്രക്ചര്‍ എന്ന പേപ്പറില്‍ മാര്‍ച്ച് 14 ന് നടത്താനിരുന്ന പരീക്ഷ മാര്‍ച്ച് 17 ന് നടത്തും. പരീക്ഷാ സമയം 2 മുതല്‍ 5 വരെ)   പി.ആര്‍. 330/2023
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ ബി.ടെക്/പാര്‍ട്ട് ടൈം ബി.ടെക് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി 2021 സെപ്തംബര്‍ (2009 സ്‌കീം 2009, 2010, 2011 & 2012 പ്രവേശനം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.   പി.ആര്‍. 331/2023
മൂല്യനിര്‍ണയ സമിതി
വിദൂര വിദ്യാഭ്യാസ വിഭാഗം പി.ജി പരീക്ഷകള്‍ക്കുള്ള (ആര്‍ട്‌സ്, കൊമേഴ്‌സ്, എം.എസ്.സി മാത്തമാറ്റിക്‌സ്) മൂല്യ നിര്‍ണ്ണയ സമിതി രൂപീകരിക്കുന്നതിന് ഒരു വര്‍ഷത്തെ മൂഴുവന്‍ സമയ പ്രവര്‍ത്തന പരിചയമുള്ള യോഗ്യരായ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  താല്പര്യമുള്ളവര്‍ മാര്‍ച്ച് 25 ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.  വിശദ വിവരങ്ങള്‍ക്ക് 04942407487  പി.ആര്‍. 332/2023
ബിരുദ കോഴ്‌സുകളുടെ പരീക്ഷ
അഫിലിയേറ്റഡ്, വിദൂരവിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള 2023 ഏപ്രില്‍ നാലാം സെമസ്റ്റര്‍ ബി എ, ബി.കോം, ബി.ബി.എ, ബി.എസ്.സി അനുബന്ധ വിഷയങ്ങള്‍ (സി.ബി.സി.എസ്.എസ് – യു.ജി 2019-2021 പ്രവേശനം/സി.യു.സി.ബി.സി.എസ്.എസ് – യു.ജി 2017-2018 പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ മെയ് 15 മുതല്‍ ആരംഭിക്കും. പി.ആര്‍. 333/2023

ബി.ടി.എച്ച്.എം/ബി.എച്ച്.എ രജിസ്‌ട്രേഷന്‍ ലിങ്ക്

അഫിലിയേറ്റഡ് കോളേജുകളിലെ 2022 നവംബര്‍ ഒന്നാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം/ ബി.എച്ച്.എ (സി.ബി.സി.എസ്.എസ് -യു.ജി 2019-2021 പ്രവേശനം/ സി.യു.സി.ബി.സി.എസ്.എസ് – യു.ജി 2017-2018 പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഒണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലിങ്ക് മാര്‍ച്ച് 14 മുതല്‍ വീണ്ടും ലഭ്യമാകും.  ഫൈന്‍ കൂടാതെ മാര്‍ച്ച് 20 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 22 വരെയും അപേക്ഷിക്കാം പി.ആര്‍. 334/2023

മള്‍ട്ടി മീഡിയ പ്രായോഗിക പരീക്ഷ

നവംബര്‍ 2022 അഞ്ചാം സെമസ്റ്റര്‍ ബി.വോക് മള്‍ട്ടി മീഡിയയുടെ പ്രായോഗിക പരീക്ഷ മാര്‍ച്ച് 17 18 തീയതികളില്‍ സെന്റ് മേരീസ് കോളേജ്, തൃശൂര്‍, കാര്‍മല്‍ കോളേജ് തൃശൂര്‍ എന്നീ സെന്ററുകളില്‍ നടത്തും. പി.ആര്‍. 335/2023    
ബി.വോക് സ്റ്റാറ്റസ് ലിങ്ക്
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.വോക് ഓഡിറ്റ് കോഴ്‌സിനുള്ള 2021 നവംബര്‍ (2021 പ്രവേശനം) 2022 നവംബര്‍ (2022 പ്രവേശനം) വിദ്യാര്‍ത്ഥികളുടെ സ്റ്റാറ്റസ് ചേര്‍ക്കുന്നതിനുള്ള  ഓണ്‍ലൈന്‍ ലിങ്ക് മാര്‍ച്ച് 16 മുതല്‍ 30 വരെ ലഭ്യമായിരിക്കും
പി.ആര്‍. 336/2023
പുനര്‍മൂല്യനിര്‍ണയ ഫലം
2021 നവംബര്‍ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്‌സ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ആര്‍. 337/2023

ദക്ഷിണ-2023 അന്തർദേശീയ സെമിനാർ

കാലിക്കറ്റ് സർവകലാശാല കോമേഴ്സ് ആൻഡ് മാനേജ്മെന്റ് വിഭാഗത്തിന്റെ ഡീനും,സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസിന്റെ ഡയറക്ടറുമായ പ്രൊഫ. ഡോ.  ബി ജോൺസൺ,  37 വർഷത്തെ അക്കാദമിക സർവീസിൽ നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി ഡി.സി.എം.എസും ഗവേഷക വിദ്യാർഥികളും സംയുക്തമായി സംഘടിപ്പിക്കുന്ന *ദക്ഷിണ 2023*  അന്തർദേശീയ സെമിനാർ ആരംഭിച്ചു. ധനകാര്യമേഖലയിലെ നൂതനാശയങ്ങളാണ് രണ്ട് ദിനം നീളുന്ന സെമിനാറിൽ ചർച്ച ചെയ്യപ്പെടുക.

സെമിനാറിന്റെ ഉദ്ഘാടനവും, കോമേഴ്‌സ് ആൻഡ് മാനേജ്മെന്റ് വകുപ്പിന്റെ സുവർണജൂബിലി മാഗസിൻ പ്രകാശനവും സർവകലാശാല വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് നിർവഹിച്ചു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ദക്ഷിണ കോർഡിനേറ്റർ, സി. ഹരികുമാർ,ഡോ. കെ. പി വിനോദ്കുമാർ, ഡോ. അപർണ സജീവ്, നടാഷ പി. എന്നിവർ ആശംസകൾ  നേർന്നു.  വകുപ്പ് മേധാവി ഡോ ശ്രീഷ സി. എച് സ്വാഗതവും, കോൺഫറൻസ് കോർഡിനേറ്റർ ഡോ. രശ്മി ആർ നന്ദിയും പറഞ്ഞു.

ഫോട്ടോ – ദക്ഷിണ-2023 അന്തർദേശീയ സെമിനാർ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.

error: Content is protected !!