കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സമ്മര്‍ കോച്ചിംഗ് ക്യാമ്പ്

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം 7 മുതല്‍ 18 വയസു വരെയുള്ള കുട്ടികള്‍ക്കായി സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒന്നാം ഘട്ടത്തില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 3 വരെ ബാഡ്മിന്റണ്‍ കോച്ചിംഗ് ക്യാമ്പും രണ്ടാം ഘട്ടത്തില്‍ മെയ് 4 മുതല്‍ മെയ് 31 വരെ ബാഡ്മിന്റണ്‍, അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ഹാന്റ് ബോള്‍, ഖോ-ഖോ, വോളിബോള്‍, ക്രിക്കറ്റ് എന്നിവയുടെ പരിശീലനവുമാണ് നടക്കുന്നത്. സര്‍വകലാശാലാ കോച്ചുമാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് 700 രൂപ. ഫോണ്‍ 8089011137, 9567664789.     പി.ആര്‍. 378/2023

എസ്.ഡി.ഇ. ട്യൂഷന്‍ ഫീസ്

എസ്.ഡി.ഇ. 2021 പ്രവേശനം ബി.എ., ബി.കോം., ബി.ബി.എ. അഞ്ച്, ആറ് സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് പിഴ കൂടാതെ മെയ് 15-നകവും 100 രൂപ പിഴയോടെ 25-നകവും 500 രൂപ പിഴയോടെ 31-നകവും ഓണ്‍ലൈനായി അടക്കേണ്ടതാണ്. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356.     പി.ആര്‍. 379/2023

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 19 വരെയും 170 രൂപ പിഴയോടെ 24 വരെയും മാര്‍ച്ച് 27 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 19 വരെയും 170 രൂപ പിഴയോടെ 24 വരെയും മാര്‍ച്ച് 27 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2023 പരീക്ഷക്ക് പിഴ കൂടാതെ ഏപ്രില്‍ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും മാര്‍ച്ച് 27 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 18 വരെയും 170 രൂപ പിഴയോടെ 24 വരെയും മാര്‍ച്ച് 27 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 18 വരെയും 170 രൂപ പിഴയോടെ 24 വരെയും മാര്‍ച്ച് 27 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഏപ്രില്‍ 10 വരെയും 170 രൂപ പിഴയോടെ 12 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.     പി.ആര്‍. 380/2023

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ പി.ജി. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 17-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.     പി.ആര്‍. 381/2023

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ എം.സി.എ. സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 10-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 13-നകം പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.     പി.ആര്‍. 382/2023

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ടി.എച്ച്.എം. ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 4 വരെ അപേക്ഷിക്കാം.

എം.പി.എഡ്. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 4 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എ. ഡവലപ്‌മെന്റ് എക്കണോമിക്‌സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 6 വരെ അപേക്ഷിക്കാം.

ബി.കോം.-എല്‍.എല്‍.ബി. ഒന്നാം സെമസ്റ്റര്‍ ഒക്‌ടോബര്‍ 2020, 2021 രണ്ടാം സെമസ്റ്റര്‍ മാര്‍ച്ച് 2021, 2022 റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 9 വരെ അപേക്ഷിക്കാം.     പി.ആര്‍. 383/2023

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എസ് സി. ഒന്നാം സെമസ്റ്റര്‍ അക്വാ കള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി നവംബര്‍ 2021 പരീക്ഷയുടെയും ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഡിസംബര്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഡിസംബര്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.     പി.ആര്‍. 384/2023

error: Content is protected !!