
കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സിക്ക്
എന്‍.സി.ഇ.ആര്‍.ടി. പുരസ്‌കാരം
കുട്ടികളുടെ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് ഉള്ളടക്ക നിര്‍മാണത്തിനായി എന്‍.സി.ഇ.ആര്‍.ടി. അഖിലേന്ത്യാ തലത്തില്‍ നടത്തിയ മത്സരത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സിക്ക് അവാര്‍ഡ്. മികച്ച ഗ്രാഫിക്സ്, ആനിമേഷന്‍ വിഭാഗത്തിലാണ് പുരസ്‌കാരം. ഗ്രാഫിക്സും ആനിമേഷനും എങ്ങനെ ഇ-ഉള്ളടക്ക നിര്‍മാണത്തിന് ഉപകാരപ്പെടുത്താം എന്ന് അധ്യാപകരെ പഠിപ്പിക്കുന്നതാണ് വീഡിയോ. ഇതിനായി ഗ്രാഫിക്സ്, ആനിമേഷന്‍ എന്നിവ തയ്യാറാക്കിയത് ഇ.എം.എം.ആര്‍.സിയിലെ ഗ്രാഫിക് ഡിസൈനറായ കെ.ആര്‍. അനീഷാണ്. ഡയറക്ടര്‍ ദാമോദര്‍ പ്രസാദാണ് പ്രൊഡ്യൂസര്‍. ന്യൂഡല്‍ഹിയിലെ എന്‍.സി.ഇ.ആര്‍.ടി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അനീഷ് അവാര്‍ഡ് ഏറ്റുവാങ്ങി. വീഡിയോ എഡിറ്റര്‍ പി.സി. സാജിദും ഛായാഗ്രാഹകന്‍ ബാനിഷുമാണ്. അധ്യാപകനായ ഷഫീഖാണ് മുഖ്യ അവതാരകന്‍
ഫോട്ടോ – എന്‍.സി.ഇ.ആര്‍.ടി. നടത്തിയ മത്സരത്തില്‍ മികച്ച ഗ്രാഫിക്സ്, ആനിമേഷന്‍ വിഭാഗത്തിലുള്ള പുരസ്‌കാരം കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സിയിലെ ഗ്രാഫിക് ഡിസൈനര്‍ കെ.ആര്‍. അനീഷ് ഏറ്റുവാങ്ങുന്നു. പി.ആര്‍. 390/2023
പരീക്ഷ
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 10-ന് തുടങ്ങും.
ഏപ്രില്‍ 3-ന് നടത്താന്‍ നിശ്ചയിച്ച സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ മൂന്നാം സെമസ്റ്റര്‍ എം.എ. ഉറുദു നവംബര്‍ 2022 പരീക്ഷയിലെ പേപ്പര്‍ ‘ഫില്‍മി ഷായിരി’ഏപ്രില്‍ 10-ലേക്ക് മാറ്റി. പി.ആര്‍. 391/2023