
കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ അധികാരമേറ്റു
കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് സത്യവാചകം ചൊല്ലിക്കൊടുത്തു. 3 വര്‍ഷത്തെ ഇടവേളക്കു ശേഷം വരുന്ന യൂണിയന് വിദ്യാര്‍ത്ഥികളുടെ ക്ഷേമം ഉറപ്പാക്കാന്‍ കഴിയട്ടെയെന്ന് വൈസ് ചാന്‍സിലര്‍ ആശംസിച്ചു. ചടങ്ങില്‍ വിദ്യാര്‍ത്ഥി ക്ഷേമവിഭാഗം ഡീന്‍ ഡോ. സി.കെ. ജിഷ അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഗോഡ്‌വിന്‍ സാംരാജ്, സിണ്ടിക്കേറ്റ് അംഗങ്ങളായ അഡ്വ. ടോം.കെ. തോമസ്, ഡോ. എം. മനോഹരന്‍, സെനറ്റ് അംഗം വിനോദ് എന്‍. നീക്കാമ്പുറത്ത്, അനധ്യാപക പ്രതിനിധി വി.എസ്. നിഖില്‍, യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ടി. സ്‌നേഹ, മലപ്പുറം ജില്ലാ പ്രതിനിധി എം.പി. സിഫ്‌വ, യൂണിയന്‍ സെക്രട്ടറി ടി.എ. മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ – സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ വൈസ് ചാന്‍സിലര്‍, രജിസ്ട്രാര്‍, സിണ്ടിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്കൊപ്പം. പി.ആര്‍. 407/2023
ഗസ്റ്റ് ഹൗസ് മെസ് – ക്വട്ടേഷന്‍ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ ഗസ്റ്റ് ഹൗസ് മെസ് നടത്തുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കാലാവധി. അപേക്ഷാ ഫോം സര്‍വകലാശാലാ ആസൂത്രണ വികസന വിഭാഗം ഓഫീസില്‍ നിന്നും ഏപ്രില്‍ 10 വരെ ലഭ്യമാകും. പി.ആര്‍. 407/2023
എസ്.ഡി.ഇ. ടോക്കണ്‍ രജിസ്‌ട്രേഷന്‍
എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത 20202 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 1 മുതല്‍ ടോക്കണ്‍ രജിസ്‌ട്രേഷനുള്ള സൗകര്യം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2630 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പി.ആര്‍. 407/2023
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ ഏപ്രില്‍ 19 വരെയും 170 രൂപ പിഴയോടെ 25 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. പി.ആര്‍. 407/2023