
കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. ക്ക്
സി.ഇ.സി..- യു.ജി.സി. ദേശീയ അവാര്‍ഡുകള്‍
24-ാമത് സി.ഇ.സി. – യു.ജി.സി. ദേശിയ അവാര്‍ഡുകള്‍ കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി.ക്കു ലഭിച്ചു. മികച്ച വീഡിയോ പ്രോഗ്രാമിനുള്ള അവാര്‍ഡ് സജീദ് നടുത്തൊടി സംവിധാനം ചെയ്ത ‘എ ഡയറി ഓണ്‍ ബ്ലൈന്റ്‌നെസ്’ എന്ന ഡോക്യൂമെന്ററിക്ക് ലഭിച്ചു. ഇന്ത്യന്‍ ആംഗ്യഭാഷയില്‍ സി-പ്രോഗ്രാമിംഗ് ലാംഗ്വേജിനെക്കുറിച്ച് ഇ.എം.എം.ആര്‍.സി. തയ്യാറാക്കിയ പഠനവീഡിയോ അക്കാഡെമിഷ്യന്‍ ഇന്നോവേറ്റീവ് ലക്ചര്‍ അവാര്‍ഡ് നേടി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിലെ എന്‍. ആര്‍. രാജിയാണ് അവാര്‍ഡിനര്‍ഹയായത്. എന്‍. ശ്രീമിത്താണ് പ്രൊഡ്യൂസര്‍. മികച്ച സ്‌ക്രിപ്റ്റിനുള്ള സൈറ്റേഷന്‍ സജീദ് നടുത്തൊടിക്കും (ബാംബൂ ബാലഡ്‌സ് – ഡോക്യുമെന്ററി) മികച്ച വിഷ്വല്‍ എഫക്ട് & അനിമേഷന്‍ വിഭാഗത്തിലെ സൈറ്റേഷന്‍ കെ.ആര്‍. അനീഷിനും ലഭിച്ചു. ഇ.എം.എം.ആര്‍.സി. ഡയറക്ടര്‍ ദാമോദര്‍ പ്രസാദ് സംവിധാനം ചെയ്ത ലൈറ്റിനിങ് സ്റ്റോം എന്ന അനിമേഷനിലൂടെയാണ് നേട്ടം. ഇന്ത്യയിലെ ഇ എം എം ആര്‍ സികളില്‍ ഏറ്റവും കൂടുതല്‍ അംഗീകാരങ്ങള്‍ നേടിയത് കാലിക്കറ്റ് ഇ.എം.എം.ആര്‍.സി.യാണ്.
ഫോട്ടോ – സജീദ് നടുത്തൊടി. പി.ആര്‍. 432/2023
മോളിക്യുലാര്‍ ബയോളജി പരിശീലനം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സുവോളജി പഠന വിഭാഗവും സെന്റര്‍ ഫോര്‍ അഡ്വാന്‍സസ് ഇന്‍ മോളിക്യുലാര്‍ ബയോളജിയും സയുക്തമായി സംഘടിപ്പിക്കുന്ന മോളിക്യുലാര്‍ ബയോളജി പരിശീലന പരിപാടിയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം. കെ. ജയരാജ് നിര്‍വഹിച്ചു. വകുപ്പ് മേധാവി ഡോ. ഇ. എം. മനോജം അധ്യക്ഷത വഹിച്ചു. സെന്റര്‍ ഫോര്‍ അഡ്വാന്‍സസ് ഇന്‍ മോളികുലര്‍ ബയോളജി ഡയറക്ടര്‍ ഡോ. വി.എം. കണ്ണന്‍, ഡോ. വൈ. ഷിബു വര്‍ധനന്‍, ഡോ. കെ. കെ. ഇല്യാസ്, വി. അലീഷ എന്നിവര്‍ സംസാരിച്ചു. ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് ഫോര്‍ മോളിക്യുലര്‍ ബയോളജിസ്റ്റ്‌സ് എന്ന വിഷയത്തില്‍ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി സെല്‍ ആന്‍ഡ് മോളിക്യുലാര്‍ വിഭാഗം പ്രൊഫ. ശ്യാമപ്രസാദ് പ്രഭാഷണം നടത്തി. നിലവില്‍ മൂന്നു മാസവും ആറു മാസവും ദൈര്‍ഘ്യമുള്ള പരിശീലന പരിപാടിയില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് പങ്കെടുക്കുന്നത്.
ഫോട്ടോ – കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സുവോളജി പഠന വിഭാഗവും സെന്റര്‍ ഫോര്‍ അഡ്വാന്‍സസ് ഇന്‍ മോളിക്യുലാര്‍ ബയോളജിയും സയുക്തമായി സംഘടിപ്പിച്ച പരിശീലന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം. കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു. പി.ആര്‍. 433/2023
സര്‍വകലാശാലാ പാര്‍ക്ക് തുറക്കില്ല
ഏപ്രില്‍ 14, 15 16 തീയതികളില്‍ സര്‍വകലാശാലാ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതല്ല. പി.ആര്‍. 434/2023
അറബി അസി. പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ അറബി അസി. പ്രൊഫസര്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 28-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 435/2023
ഇന്റഗ്രേറ്റഡ് എം.എ. അസി. പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ഇന്റഗ്രേറ്റഡ് എം.എ. ഡവലപ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ സോഷ്യോളജി അസി. പ്രൊഫസറെ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യു.ജി.സി. മാനദണ്ഡമനുസരിച്ചുള്ള യോഗ്യതകളുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 19-ന് രാവിലെ 10.30-ന് സര്‍വകലാശാലാ കാമ്പസിലെ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. ഫോണ്‍ 8606622200, 0494 2407345. പി.ആര്‍. 436/2023
സിണ്ടിക്കേറ്റ് മീറ്റിംഗ്
കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് മീറ്റിംഗ് 13-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് റൂമില്‍ നടക്കും. പി.ആര്‍. 437/2023
ജൂനിയര്‍ റിസര്‍ച്ച് ഫെലോ / പ്രൊജക്ട് അസോസിയേറ്റ്-1
അപേക്ഷ ക്ഷണിച്ചു
ഡി.എസ്.ടി.-എസ്.ഇ.ആര്‍.ബി. പ്രൊജക്ടില്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗം പ്രൊഫസര്‍ ഡോ. കെ.പി. സുഹൈലിനു കീഴില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ / പ്രൊജക്ട് അസോസിയേറ്റ്-1 ആകാന്‍ യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം 20-ന് മുമ്പായി [email protected] എന്ന ഇ-മെയിലില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 8714313267. പി.ആര്‍. 438/2023
പരീക്ഷാ ഫലം
എട്ടാം സെമസ്റ്റര്‍ ബി.ബി.എ. – എല്‍.എല്‍.ബി. (ഓണേഴ്‌സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം. പി.ആര്‍. 439/2023
പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.കോം.-ബി.ബി.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 15-ന് തുടങ്ങും. പി.ആര്‍. 440/2023
പരീക്ഷാ അപേക്ഷ
1, 2, 3 സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2022, ഡിസംബര്‍ 2022, ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.
എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബികോം., ബി.ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. പി.ആര്‍. 441/2023
പുനര്‍മൂല്യനിര്‍ണയ ഫലം
എം.സി.എ മൂന്നാം സെമസ്റ്റര്‍ ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും അഞ്ചാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 442/2023