എം.ബി.എ. പ്രവേശനം അപേക്ഷ നീട്ടി
കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍, സ്വാശ്രയ കോളേജുകള്‍ എന്നിവയിലേക്കുള്ള 2023 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന് മെയ് 2 വരെ അപേക്ഷിക്കാം. മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കെ.മാറ്റ്-2023, സി.മാറ്റ്-2023, ക്യാറ്റ്-2022 ഇവയില്‍ ഏതെങ്കിലും യോഗ്യത നേടിയിരിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407017, 2407363. പി.ആര്‍. 443/2023
ടോക്കണ്‍ രജിസ്‌ട്രേഷന്‍
എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാത്ത 2020 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്ക് ടോക്കണ്‍ രജിസ്‌ട്രേഷന് അവസരം. സര്‍വകലാശാലാ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷനുള്ള ഓണ്‍ലൈന്‍ ലിങ്ക് ലഭ്യമാണ്. ബി.കോമിന് 2590 രൂപയും ബി.ബി.എ.-ക്ക് 3080 രൂപയും ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന് 2320 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. പി.ആര്‍. 444/2023
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ മൂന്ന്, നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 13 വരെയും 170 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. പി.ആര്‍. 445/2023
പ്രാക്ടിക്കല്‍ പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 12, 27 തീയതികളില്‍ കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ നടക്കും.
ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ മെയ് 2-ന് നടക്കും. പി.ആര്‍. 446/2023
പരീക്ഷാ ഫലം
ഏഴാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 3 വരെ അപേക്ഷിക്കാം. പി.ആര്‍. 447/2023
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഫോറന്‍സിക് സയന്‍സ്, ഒന്നാം സെമസ്റ്റര്‍ മാത്തമറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ് നവംബര്‍ 2021 പരീക്ഷകളുടെയും രണ്ടാം സെമസ്റ്റര്‍ മാത്തമറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ് ഏപ്രില്‍ 2022 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 448/2023