കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍
അപേക്ഷ നീട്ടി

എസ്.ഡി.ഇ. ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന് ഓണ്‍ലൈന്‍ അപേക്ഷ 500 രൂപ ഫൈനോടു കൂടി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 24 വരെ നീട്ടി. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356.      പി.ആര്‍. 1280/2022

ബി.എഡ്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പില്‍ പ്രവേശനത്തിനായി പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം 19-ന് രാവിലെ 9.30-ന് പഠനവകുപ്പില്‍ നടക്കും. വിശദവിവരങ്ങള്‍ പഠനവകുപ്പ് വെബ്‌സൈറ്റില്‍.    

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/GxnlEB1Yaog5cMC6YSaGgo

പരീക്ഷ മാറ്റി

23, 26, 27 തീയതികളില്‍ നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി, നഴ്‌സറി ആന്റ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിംഗ്, പ്രൊഫഷണല്‍ എക്കൗണ്ടിംഗ് ആന്റ് ടാക്‌സാഷന്‍ എന്നിവയുടെ കോര്‍ കോഴ്‌സുകളുടെ നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. മറ്റ് പരീക്ഷകളില്‍ മാറ്റമില്ല.      പി.ആര്‍. 1282/2022

പരീക്ഷാ ഫലം

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.    പി.ആര്‍. 1283/2022

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 6 വരെയും 170 രൂപ പിഴയോടെ 10 വരെയും സപ്തംബര്‍ 19 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 28 വരെയും 170 രൂപ പിഴയോടെ 30 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.     പി.ആര്‍. 1284/2022

പരീക്ഷ

എട്ടാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 28-ന് തുടങ്ങും.      പി.ആര്‍. 1285/2022

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.   

error: Content is protected !!