കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഫിസിക്കല്‍ എഡ്യുക്കേഷന്‍
ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സെന്ററ് ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോക്‌സിംഗ്, റെസ്ലിംഗ്, ജിംനാസ്റ്റിക്‌സ്, തായ്‌ക്വോണ്ടോ എന്നീ വിഷയങ്ങള്‍ക്കാണ് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. അപേക്ഷ വിശദമായ ബയോഡാറ്റ സഹിതം സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഇ-മെയില്‍ [email protected]   പി.ആര്‍. 490/2023

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2023 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 28-ന് തുടങ്ങും. അഫ്‌സലുല്‍ ഉലമ പ്രിലിമിനറി കോഴ്‌സുകള്‍ ഉള്ള കോളേജുകളിലെ എല്ലാ അദ്ധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. ക്യാമ്പില്‍ വിവരങ്ങള്‍ക്ക് ക്യാമ്പ് ചെയര്‍മാനുമായി ബന്ധപ്പെടാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.   പി.ആര്‍. 491/2023

പരീക്ഷ

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മെയ് 16-ന് തുടങ്ങും.

2020 പ്രവേശനം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ യു.ജി. ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷ മെയ് 2-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356.    പി.ആര്‍. 492/2023

ബി.വോക്. പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. അഗ്രികള്‍ച്ചര്‍ നവംബര്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ മെയ് 8, 9 തീയതികളില്‍ നടക്കും.   പി.ആര്‍. 493/2023

പരീക്ഷാ ഫലം

എസ്.ഡി.ഇ. 2012 പ്രവേശനം നാലാം സെമസ്റ്റര്‍ എം.ബി.എ. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 8 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റര്‍ ബി.എച്ച്.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 3 വരെ അപേക്ഷിക്കാം.   പി.ആര്‍. 494/2023

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ലോജിസ്റ്റിക് മാനേജ്‌മെന്റ് നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.   പി.ആര്‍. 495/2023

error: Content is protected !!