സ്റ്റാറ്റിസ്റ്റിക്സില്‍ പി.എച്ച്.ഡി. പ്രവേശനം
സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പില്‍ പി.എച്ച്.ഡി. പ്രവേശനത്തിന് അര്‍ഹരായിട്ടുള്ള ജെ.ആര്‍.എഫ്. നേടിയവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. മെയ് എട്ടിന് വൈകീട്ട് അഞ്ച് വരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പിന്റെ വെബ്സൈറ്റില്‍. പി.ആര്‍. 501/2023
പുനര്‍മൂല്യനിര്‍ണ്ണയ ഫലം
വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ നവംബര്‍ എം.എ. ഹിസ്റ്ററി, എം.എ. അറബിക് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം അവസാനവര്‍ഷ എം.എ. മലയാളം ഏപ്രില്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 502/2023
പരീക്ഷാ ടൈം ടേബിള്‍
നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. അനുബന്ധ വിഷയങ്ങളുടെ ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മെയ് 24-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
വിദൂരവിഭാഗം ഒന്ന്, രണ്ട് സെമസ്റ്റര്‍ പി.ജി. ഏപ്രില്‍/മെയ് 2022 മെയ് 15-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍. പി.ആര്‍. 503/2023
പരീക്ഷാ ടൈം ടേബിള്‍
നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. അനുബന്ധ വിഷയങ്ങളുടെ ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മെയ് 24-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
വിദൂരവിഭാഗം ഒന്ന്, രണ്ട് സെമസ്റ്റര്‍ പി.ജി. ഏപ്രില്‍/മെയ് 2022 മെയ് 15-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍. പി.ആര്‍. 503/2023
പരീക്ഷാ രജിസ്‌ട്രേഷന്‍
വിദൂരവിഭാഗത്തില്‍ പുനഃപ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് 170 രൂപ പിഴയോടെ മെയ് രണ്ട് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പി.ആര്‍. 504/2023
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ വിവിധ ബി.വോക്. പരീക്ഷകളുടെ (റഗുലര്‍/സപ്ലിമെന്ററി , നവംബര്‍ 2021) ഫലം പ്രസിദ്ധീകരിച്ചു. വിശദി വിവരം സര്‍വ്വകലാശാല വെബസൈറ്റില്‍
പി.ആര്‍. 505/2023
സമ്മര്‍ കോച്ചിംഗ് ക്യാമ്പ്
കാലിക്കറ്റ് സര്‍വ്വകലാശാലാ കായിക വിഭാഗം സംഘടിപ്പിക്കുന്ന സമ്മര്‍ കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ക്ക് മെയ് 1 വരെ അപേക്ഷിക്കാവുന്നതാണ്. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളി ബോള്‍, ഹാന്‍ഡ് ബോള്‍ , ഖൊ ഖൊ, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, കബഡി, നീന്തല്‍ മുതലായ കായിക ഇനങ്ങളിലാണ് കോച്ചിംഗ് ക്യാമ്പ്. 6 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് പരിശീലനം. അപേക്ഷാ ഫോറം സര്‍വ്വകലാശാലാ വെബ്‌സൈറ്റിലും കായിക പഠന വിഭാഗത്തിലും ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍- 9961690270, 8089011137 പി.ആര്‍. 506/2023
പരീക്ഷകള്‍ മാറ്റി
സി.ബി.സി.എസ്.എസ് 2020 അഡ്മിഷന്‍ (പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ വിദ്യാര്‍ത്ഥികളുടെ 02.05.2023, 03.05.2023 എന്നീ ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് (എന്‍വിറോണ്‍മെന്റല്‍ സ്റ്റഡീസ്) ഓണ്‍ലൈന്‍ പരീക്ഷ യഥാക്രമം 05.05.2023, 06.05.2023 ദിവസങ്ങളിലേക്ക് മാറ്റി വച്ചതായി അറിയിക്കുന്നു. പുതുക്കിയ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പി.ആര്‍. 507/2023
യാത്രയയപ്പ് നല്‍കി
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്നവര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പരീക്ഷാഭവനിലെ ജോ. രജിസ്ട്രാര്‍ കെ.എം. ദേവസ്യ, ഡെപ്യൂട്ടി രജിസ്ട്രാര്‍ സി. നാരായണന്‍, ഫിനാന്‍സ് വിഭാഗം സെക്ഷന്‍ ഓഫീസര്‍ സി. വിനോദ് കുമാര്‍, അസി. സെക്ഷന്‍ ഓഫീസര്‍ പി.ടി. മുരളീധരന്‍, പാലക്കാട് ഫ്രണ്ട്സ് ജനസേവന കേന്ദ്രം അസി. സെക്ഷന്‍ ഓഫീസര്‍ ഡി. രാജീവ്, ഫിലോസഫി പഠനവകുപ്പിലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് കെ. ഗീത, കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ് അസി. ലൈബ്രേറിയന്‍ കെ.വി. മൊയ്തീന്‍കുട്ടി, റോണിയോ ഓപ്പറേറ്റര്‍ കെ. അബൂബക്കര്‍, ഗാര്‍ഡനര്‍ ശാരദ തൊട്ടിയില്‍ എന്നിവരാണ് വിരമിക്കുന്നത്.
യോഗം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ട് ഭാരവാഹി കെ.പി. പ്രമോദ് കുമാര്‍, വിവിധ സംഘടനാ ഭാരവാഹികളായ വി.എസ്. നിഖില്‍, ടി.പി. ദാമോദരന്‍, അബ്ദുള്‍ കരീം മൂഴിക്കല്‍, ടി.കെ. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
പി.ആര്‍. 508/2023