ഹിന്ദി പഠനവകുപ്പില്‍ പരീക്ഷാപരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠന വിഭാഗവും റിസര്‍ച്ച് ഫോറവും ചേര്‍ന്ന് നടത്തുന്ന മത്സര പരീക്ഷാ പരിശീലന പരിപാടിക്ക് തുടക്കമായി. ഹിന്ദി അധ്യാപക നിയമനത്തിനുള്ള പി.എസ്.സി. ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകളില്‍ മികച്ച വിജയം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് പരിപാടി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. പ്രമോദ് കൊവ്വപ്രാത്ത് അധ്യക്ഷനായി. ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ഥിയും ചെറുപുഴ നവജ്യോതി കോളേജ് പ്രിന്‍സിപ്പലുമായ ഡോ. എം. അരവിന്ദനെ ആദരിച്ചു. എസ്. മഹേഷ്, ഗവേഷണ വിദ്യാര്‍ഥി ടി.പി. ശ്വേത, സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പ് മേധാവി ഡോ. സാബു തോമസ്, മൊകേരി ഗവ. യു.പി. സ്‌കൂള്‍ അധ്യാപിക ഷമില അബ്ദുള്‍ ഷുക്കൂര്‍, ചരിത്ര വിഭാഗം ഗവേഷണ വിദ്യാര്‍ഥി എ.പി. റിഷാദ് എന്നിവര്‍ സംവദിക്കും.6-നാണ് സമാപനം.
ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പ് സംഘടിപ്പിക്കുന്ന മത്സര പരീക്ഷാ പരിശീലന പരിപാടി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്യുന്നു. പി.ആര്‍. 512/2023
ഗവേഷണ ശില്പശാല തുടങ്ങി
‘അക്കാദമിക് റൈറ്റിങ് ആന്‍ഡ് പബ്ലിഷിങ് പൊളിറ്റിക്കല്‍ സയന്‍സ്’ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠന വകുപ്പില്‍ ശില്പശാലക്ക് തുടക്കമായി. പൊളിറ്റിക്കല്‍ സയന്‍സ് കോണ്‍ക്ലേവും കോമ്പോസിറ്റ് റീജണല്‍ സെന്ററും (സി.ആര്‍.സി.) സംയുക്തമായി നടത്തുന്ന പരിപാടി സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്തു. സി.ആര്‍.സി. കോഴിക്കോട് ഡയറക്ടര്‍ ഡോ. കെ.എന്‍. റോഷന്‍ ബിജിലി അധ്യക്ഷത വഹിച്ചു. സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠന വകുപ്പ് മേധാവി ഡോ. സാബു തോമസ്, മടപ്പള്ളി ഗവ. കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകന്‍ കെ. ഉമേഷ്, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ അസി. പ്രൊഫ. ഡോ. യു.പി. അനില്‍ കുമാര്‍, ഉഴവൂര്‍സെന്റ് സ്റ്റീഫന്‍സ് കോളേജ് ലൈബ്രേറിയന്‍ ഡോ. എസ്. ജസീമുദ്ദീന്‍, സി.ആര്‍.സി. സ്പെഷ്യല്‍ എജ്യുക്കേറ്റര്‍ ഡോ. ടി.വി. സുനീഷ്, കോട്ടയം ഗവ. കോളേജ് അസി. പ്രൊഫ. ഡോ. ബി. മനോജ് കുമാര്‍, ചുങ്കത്തറ മാര്‍ത്തോമാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് തോമസ് തുടങ്ങിയവരാണ് ശില്പശാലയില്‍ സംസാരിക്കുന്നത്.
ഫോട്ടോ- സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠന വകുപ്പില്‍ ഗവേഷണ ശില്പശാല രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്യുന്നു. പി.ആര്‍. 522/2023
അനുശോചിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠനവകുപ്പിലെ റിട്ട. പ്രൊഫസറും പ്രശസ്ത ഹോമിയോ പ്രാക്ടീഷണറുമായ ഡോ. വി. മുഹമ്മദിന്റെ നിര്യാണത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അനുശോചിച്ചു. 1990 മുതല്‍ 2010 വരെ സര്‍വകലാശാലാ അറബിക് പഠനവകുപ്പില്‍ അധ്യാപകനായിരുന്ന അദ്ദേഹം ഗ്രന്ഥകാരന്‍ കൂടിയായിരുന്നു. ഉര്‍ദു, ഇംഗ്ലീഷ്, അറബി, മലയാളം, പേര്‍ഷ്യന്‍, തമിഴ് ഭാഷകളില്‍ പ്രാഗത്ഭ്യമുണ്ടായിരുന്ന പ്രതിഭയായിരുന്നു അദ്ദേഹമെന്ന് വൈസ് ചാന്‍സലര്‍ അനുസ്മരിച്ചു. പി.ആര്‍. 523/2023
സെനറ്റ് തെരഞ്ഞെടുപ്പ് – വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍വകലാശാലാ അദ്ധ്യാപകര്‍, ഗവണ്‍മെന്റ് കോളേജ് അദ്ധ്യാപകര്‍, സര്‍വകലാശാലാ അനദ്ധ്യാപകര്‍, അഫിലിയേറ്റഡ് കോളേജ് അനദ്ധ്യാപകര്‍, മാനേജര്‍ മണ്ഡലങ്ങളിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പി.ആര്‍. 524/2023
ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ സി.ഡി.എം.ആര്‍.പി.യില്‍ ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ വിശദമായ ബയോഡാറ്റ, സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം സി.ഡി.എം.ആര്‍.പി. ഡയറക്ടര്‍ക്ക് 10-ന് വൈകീട്ട് 4 മണിക്കകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 525/2023
പരീക്ഷ
എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ ബി.എസ് സി. ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 24-ന് തുടങ്ങും പി.ആര്‍. 526/2023
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.ടി.എച്ച്.എം. നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ട്, നാല് സെമസ്റ്റര്‍ എം.സി.എ. സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം. പി.ആര്‍. 527/2023
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ. അവസാന വര്‍ഷ എം.എ. സോഷ്യോളജി ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 528/2023