മൂല്യനിര്‍ണയ ക്യാമ്പ് മാറ്റി
വിദൂരവിദ്യാഭ്യാസ വിഭാഗം പി.ജി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022 പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനായി മെയ് എട്ടിന് നടത്താനിരുന്ന ക്യാമ്പ് 10-ലേക്ക് മാറ്റി. കേന്ദ്രങ്ങളില്‍ മാറ്റമില്ല. ഒമ്പതിന് നിശ്ചയിച്ച ഒന്നാം സെമസ്റ്റര്‍ റഗുലര്‍ പി.ജി. ക്യാമ്പുകള്‍ മാറ്റമില്ലാതെ നടക്കും.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
വിദൂരവിഭാഗം പി.ജി. (2017 പ്രവേശനം) ഒന്ന്, രണ്ട് സെമസ്റ്റര്‍ സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 15-ന് തുടങ്ങും. സര്‍വകലാശാലാ ടാഗോര്‍ നികേതനാണ് പരീക്ഷാ കേന്ദ്രം. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
സ്‌പെഷ്യല്‍ പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി. (സി.ബി.സി.എസ്.എസ്. യു.ജി.) നവംബര്‍ 2022 സ്‌പെഷ്യല്‍ പരീക്ഷ എട്ടിന് സര്‍വകലാശാലാ ടാഗോര്‍ നികേതനില്‍ നടക്കും. വിദ്യാര്‍ഥികളുടെ വിശദ വിവരങ്ങളും സമയക്രമവും വെബ്‌സൈറ്റില്‍.
ഹാള്‍ടിക്കറ്റ്
15-ന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം. ബി.കോം. വൊക്കേഷണല്‍ (സി.ബി.സി.എസ്.എസ്.-യു.ജി.) റഗുലര്‍/ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (2019 മുതല്‍ 2021 പ്രവേശനം) ബി.കോം. പ്രൊഫഷണല്‍ ആന്‍ഡ് ബി.കോം. ഹോണേഴ്‌സ് റഗുലര്‍/ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2023 (2017 മുതല്‍ 2021 വരെ പ്രവേശനം), ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം. ബി.കോം. വൊക്കേഷണല്‍ (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
എട്ടിന് തുടങ്ങുന്ന ആറാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം. (2020 പ്രവേശനം) ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ വെബ്‌സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയഫലം
നാലാം സെമസ്റ്റര്‍ ബി.എം.എം.സി. ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. ഗ്രേഡ് കാര്‍ഡ് ആറുമാസത്തിനകം പരീക്ഷാഭവനിലെ ഇ.പി.ആര്‍. വിഭാഗത്തില്‍ ഹാജരാക്കി മാറ്റം വരുത്തണം.
പരീക്ഷാ രജിസ്‌ട്രേഷന്‍
ചാലക്കുടി നിര്‍മല ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം. (സി.ബി.സി.എസ്.എസ്.-യു.ജി. 2019, 2020 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള ഏപ്രില്‍ 2023 സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴയില്ലാതെ 10 വരെയും പിഴയോടെ 11 വരെയും അപേക്ഷിക്കാം. 15-നാണ് പരീക്ഷ തുടങ്ങുന്നത്.
‘ കീം ‘ ഓണ്‍ലൈന്‍ മോക്ക് പരീക്ഷ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ 2023 ‘ കീം ‘ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി മെയ് 13-ന് ഓണ്‍ലൈനായി മോക്ക് പരീക്ഷ നടത്തുന്നു. പേപ്പര്‍ ഒന്ന്- ഫിസിക്‌സ്, കെമിസ്ട്രി രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും പേപ്പര്‍ രണ്ട്- മാത്തമാറ്റിക്‌സ് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാലര വരെയുമാണ്. ഓണ്‍ലൈനില്‍ നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കാനും അഡ്മിഷന്‍ ആവശ്യങ്ങള്‍ക്കുമായി ബന്ധപ്പെടുക. www.cuiet.info 9188400223, 04942400223, 9567172591.
സര്‍വകലാശാലയില്‍ സ്‌പേസ് ക്യാമ്പ്
എട്ടിന് തുടങ്ങും
കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്‌സ് പഠനവിഭാഗവും യു.എല്‍. സ്‌പേസ് ക്ലബ്ബും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സ്‌പേസ് ക്യാമ്പിന് മെയ് എട്ടിന് തുടക്കമാകും. സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടി രാവിലെ 10 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ മുന്‍ ഡയറക്ടര്‍ ഡോ. പി. കുഞ്ഞികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായരെക്കുറിച്ചുള്ള, ‘ നിലാവിന്റെ നേരറിയാന്‍ ‘ എന്ന ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും.
ഐ.എസ്.ആര്‍.ഒ. മുന്‍ ഡയറക്ടര്‍ ഇ.കെ. കുട്ടി, യു.എല്‍.സി.സി.എസ്. ചെയര്‍മാന്‍ രമേശന്‍ പാലേരി തുടങ്ങിയവര്‍ സംസാരിക്കും. 10-നാണ് ക്യാമ്പ് സമാപനം. ആദ്യ ദിനം തിരഞ്ഞെടുക്കപ്പെട്ട 250 വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ത്രിദിന ക്യാമ്പില്‍ എണ്‍പതോളം പേരുണ്ടാകും.