പി.എച്ച്.ഡി. ഒഴിവുകള്‍
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെയും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും റിസര്‍ച്ച് ഗൈഡുമാര്‍ വകുപ്പു തലവന്‍മാര്‍ എന്നിവര്‍ പി.എച്ച്.ഡി. എന്‍ട്രന്‍സ് വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകരുടെ പ്രവേശനത്തിനായി പ്രവേശന വിജ്ഞാപനത്തോടൊപ്പം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തേണ്ട ഒഴിവുകള്‍ കോളേജ്, ഡിപ്പാര്‍ട്ട് മെന്റ് പോര്‍ട്ടലില്‍ ലഭ്യമായ ലിങ്കില്‍ ജൂണ്‍ 15-നകം അപ്‌ലോഡ് ചെയ്യണം. വകുപ്പ് തലവന്‍മാര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. പി.ആര്‍. 581/2023
ഗസ്റ്റ് അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ജിയോളജി പഠനവകുപ്പില്‍ 2023-24 അദ്ധ്യയനവര്‍ഷത്തില്‍ ഒഴിവുള്ള 2 അദ്ധ്യാപക തസ്തികയിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 27-ന് മുമ്പായി വിശദമായ ബയോഡാറ്റ cugeo@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 582/2023
ഗസ്റ്റ് അദ്ധ്യാപക നിയമനം – വാക് ഇന്‍ ഇന്റര്‍വ്യു
കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യോളജി പഠനവിഭാഗത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനായി വാക് ഇന്റര്‍വ്യു നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 29-ന് രാവിലെ 10 മണിക്ക് സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. ഫോണ്‍ 8907635688. പി.ആര്‍. 583/2023
സംസ്‌കൃതി പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ സനാതന ധര്‍മപീഠം സംഘടിപ്പിച്ച സംസ്‌കൃതി പരിശീലനം സമാപിച്ചു. സമാപന സമ്മേളനത്തില്‍ എ. അയ്യപ്പന്‍, കെ.എസ്. ജനാര്‍ദ്ദനന്‍, സി. ശേഖരന്‍, കെ. അംബികാ അമ്മാള്‍, മനോജ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ ക്യാമ്പ് അനുഭവങ്ങള്‍ പങ്കു വെച്ചു. കലാപരിപാടികളും അരങ്ങേറി. പി.ആര്‍. 584/2023
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ, ബി.എം.എം.സി. നവംബര്‍ 2022 റഗുലര്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം. പി.ആര്‍. 585/2023