കാലിക്കറ്റ് യൂണിവേഴ്സിറ്റി: സോഷ്യൽ സര്‍വീസ് സര്‍ട്ടിഫിക്കറ്റ്

Copy LinkWhatsAppFacebookTelegramMessengerShare

കാലിക്കറ്റ് സര്‍വകലാശാലയില്‍ എന്‍വയോണ്‍മെന്റ് സയന്‍സ് അസി. പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 11-ന് രാവിലെ ഒമ്പതരക്ക് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍.  

പരീക്ഷ

അദിബി ഫാസില്‍ പ്രിലിമിനറി ഒന്നാം വര്‍ഷം,  (2016 സിലബസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (ഏപ്രില്‍/മെയ് 2023) പരീക്ഷകള്‍ മെയ് 15-നും,  പ്രിലിമിനറി രണ്ടാം വര്‍ഷം മെയ് 26 നും തുടങ്ങും.

അദിബി ഫാസില്‍ അവസാന വര്‍ഷ റഗുലര്‍/സപ്ലിമെന്ററി/ (ഏപ്രില്‍/മെയ് 2023) പരീക്ഷകള്‍ മെയ്  26 നും ആരംഭിക്കും.  വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍   പി.ആര്‍. 511/2023

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി

അവസരങ്ങള്‍ എല്ലാം കഴിഞ്ഞ യഥാക്രമം ഒന്ന് (2019 പ്രവേശനം),  രണ്ട് (2018), മൂന്ന് വര്‍ഷ (2016, 2017) വര്‍ഷ ബി.എച്ച്.എം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 15 വരെ ലഭ്യമാകും.  അപേക്ഷയുടെ പകര്‍പ്പും ഫീസ് അടച്ച് രസീതും 17 വരെ സ്വികരിക്കുന്നതാണ്.  വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍   പി.ആര്‍. 510/2023

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!