ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി കേരളപ്പിറവി ദിനത്തില്‍ സര്‍വകലാശാലാ ജീവനക്കാര്‍ ഭരണഭാഷാ പ്രതിജ്ഞയെടുത്തു. കാലിക്കറ്റ് സര്‍വകലാശാലാ ഭരണ വിഭാഗത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫിനാന്‍സ് ഓഫീസര്‍ ജുഗല്‍ കിഷോര്‍, സെനറ്റ് അംഗം വിനോദ് എന്‍. നീക്കാമ്പുറത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
സര്‍വകലാശാലാ നിയമപഠന വകുപ്പില്‍ നടന്ന പരിപാടിയില്‍ കോ-ഓര്‍ഡിനേറ്റര്‍ അല്‍ഫോന്‍സാ ജോജന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ. സി.ഇ. മൊയ്തീന്‍കുട്ടി, അദ്ധ്യാപകരായ ശ്രുതി അനൂപ്, പ്രീതി തമ്പാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഫോട്ടോ : കാലിക്കറ്റ് സര്‍വകലാശാലാ ഭരണ കാര്യാലയത്തിലെ ജീനവക്കാര്‍ക്ക് വൈസ്ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.